കൊയിലാണ്ടി: പന്തലായനിയിലെ കുടിവെള്ള സ്രോതസ്സായ കാളിയമ്പത്ത് ഇരട്ടചിറ സ്വകാര്യ വ്യക്തി മണ്ണിട് നികത്തുന്നതിനെതിരെ നാട്ടുകാർ രംഗത്ത്. പരാതിയുടെ അടിസ്ഥാനത്തിൽ കൊയിലാണ്ടി കൃഷി ഓഫിസർ സ്ഥലത്തെത്തി അന്വേഷണം നടത്തി. ഇരട്ടച്ചിറയുടെ കുറച്ച് ഭാഗം നികത്തിയതായി മനസ്സിലായതിനെ തുടർന്ന് നടപടി സ്വീകരിക്കാൻ ജില്ലാ കലക്ടർക്കും ആർഡി ഒ ക്ക് റിപ്പോർട്ട് നൽകിയതായി കൃഷി ഉദ്യോഗസ്ഥർ അറിയിച്ചു.
പന്തലായിനിയിലെ പ്രധാന ജലാശയമാണിന്. കിണറുകളിലെ ജല ലഭ്യതക്ക് അടിസ്ഥാനം ഈ ജലാശയമാണ്. നൂറ്റാണ്ടുകൾ പഴക്കമുള്ള ഇരട്ടചിറ തണ്ണീർതടം നിലനിൽക്കുന്നത് കൊണ്ടാണ് പ്രദേശത്ത് കുടിവെള്ള ക്ഷാമം ഇല്ലാത്തത്.ജലസ്രോതസ് മണ്ണിട്ട് നികത്തുന്നതിനെതിരെ പ്രദേശവാസികൾ യോഗം ചേർന്ന് ഇരട്ടചിറ തണ്ണീർതട സംരക്ഷണ സമിതി രൂപവൽകരിച്ചു. വിഷയം അധികാരികളുടെ ശ്രദ്ധയിൽപ്പെടുത്തി തണ്ണീർതടം നികത്തിയ മണ്ണ് നീക്കം ചെയ്യിപ്പിക്കാൻ വേണ്ട നടപടികളുമായി മുന്നോട്ട് പോകുമെന്നും പ്രദേശവാസികൾ പറഞ്ഞു. നാട്ടുകാരുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കൃഷി ഓഫിസർ ഷംസിദ സിയാദും, അസിസ്റ്റൻ്റ് കൃഷി ഓഫീസർ രജിഷും സ്ഥലത്തെത്തിയത്. ഇരട്ടച്ചിറ സംരക്ഷണ സമിതി ഭാരവാഹികൾ :പി കെ സത്യൻ (ചെയർമാൻ) രതീഷ് കണ്ണച്ചങ്കണ്ടി (വൈസ് ചെയർമാൻ), മോഹൻ പുതിയപുരയിൽ (കൺവീനർ), സുനിൽ പറമ്പത്ത് (ജോ – കൺവീനർ)
Latest from Local News
മേപ്പയൂർ എടത്തിൽ മുക്കിലെ കൽഹാര യിൽ ചെറുവത്ത് ജാനകി (72 ) അന്തരിച്ചു. ഭർത്താവ് ദാമോദരൻ പടിഞ്ഞാറയിൽ മക്കൾ ഷിബു മാസ്റ്റർ
മൂടാടി ഗ്രാമപഞ്ചായത്ത് മത്സ്യതൊഴിലാളികൾക്കായി വല വിതരണം നടത്തി. 4 ലക്ഷത്തി എൺപതിനായിരം രൂപയുടെ പദ്ധതി വിഹിതമാണ് വല വിതരണത്തിന് വിനിയോഗിച്ചത്. പഞ്ചായത്ത്
കോഴിക്കോട്’ഗവ: മെഡിക്കൽകോളേജ് ഹോസ്പിറ്റൽ 18-10-2025*ശനി ഒ.പി.പ്രധാന ഡോക്ടർമാർ മെഡിസിൻ വിഭാഗം ഡോ ഷിജി ‘പി.വി ഓർത്തോവിഭാഗം ഡോ കുമാരൻെ ചെട്ട്യാർ ജനറൽസർജറി
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഒക്ടോബർ 18 ശനിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും… 1. ഗൈനക്കോളജി വിഭാഗം ഡോ:ശ്രീക്ഷ്മി. കെ
തുലാമാസ പൂജകൾക്കായി ശബരിമലക്ഷേത്ര നട ഇന്ന് വൈകുന്നേരം നാല് മണിക്ക് തുറന്നു. തന്ത്രിയുടെ സാന്നിധ്യത്തിൽ മേൽശാന്തി നട തുറന്ന് ദീപം തെളിച്ചു.