നൂതന സാങ്കേതിക വിദ്യാഭ്യാസത്തിലൂടെ തൊഴിലവസരം ഉറപ്പാക്കും -മന്ത്രി വി ശിവന്‍കുട്ടി ; വടകര ഗവ. ഐ.ടി.ഐയുടെ പുതിയ കെട്ടിടം മന്ത്രി സമര്‍പ്പിച്ചു

നൂതന സാങ്കേതിക വിദ്യാഭ്യാസം നല്‍കി പുതുതലമുറക്ക് തൊഴിലവസരം ഉറപ്പാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് പൊതുവിദ്യാഭ്യാസ-തൊഴില്‍ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. വടകര ഐ.ടി.ഐയുടെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. സംസ്ഥാനത്തെ ഐ.ടി.ഐകളെ പുതിയ തൊഴില്‍ മേഖലകളുമായി ബന്ധിപ്പിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കും. നൂതന കോഴ്‌സുകള്‍, വ്യവസായ മേഖലയിലെ പ്രായോഗിക പരിശീലനം, ആധുനിക ഉപകരണങ്ങള്‍ എന്നിവയിലൂടെ പുതിയ തൊഴില്‍ പരിശീലനത്തിന് തുടക്കം കുറിക്കുമെന്നും മന്ത്രി പറഞ്ഞു. സാങ്കേതിക വിദ്യാഭ്യാസത്തിന് നല്‍കുന്ന മുന്‍ഗണനയാണ് മറ്റു സംസ്ഥാനങ്ങളില്‍നിന്ന് കേരളത്തെ വ്യത്യസ്തമാക്കുന്നത്. പഠിച്ചവര്‍ പണിയെടുക്കണം, പണിയെടുക്കുന്നവര്‍ മുന്നേറണം എന്ന ആശയത്തിലാണ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

വില്യാപ്പള്ളി മംഗലോറ മലയില്‍ പഞ്ചായത്തിന്റെ അധീനതയിലുള്ള 1.7 ഏക്കര്‍ സ്ഥലത്ത് 6.96 കോടി രൂപ ചെലവിട്ടാണ് പുതിയ കെട്ടിടം പണിതത്. ക്ലാസ് റൂം, വര്‍ക്ഷോപ്പ്, കമ്പ്യൂട്ടര്‍ ലാബ്, ടോയ്ലറ്റ് ബ്ലോക്ക്, സ്റ്റാഫ് റൂം, സ്റ്റോര്‍ റൂം തുടങ്ങിയവ ഉള്‍പ്പെടുന്ന നൂതന രീതിയില്‍ രൂപകല്‍പന ചെയ്ത കെട്ടിടം വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും ഏറെ പ്രയോജനകരമാകുന്ന രീതിയിലാണ് നിര്‍മിച്ചത്. ഡ്രാഫ്റ്റ്‌സ്മാന്‍ സിവില്‍, ഇലക്ട്രീഷ്യന്‍, പ്ലംബര്‍ എന്നീ മൂന്ന് ട്രേഡുകളാണ് ഐ.ടി.ഐയിലുള്ളത്.

ചടങ്ങില്‍ കെ പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ എംഎല്‍എ അധ്യക്ഷനായി. തോടന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി എം ലീന, വില്യാപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ കെ ബിജുള, വൈസ് പ്രസിഡന്റ് മുരളി പൂളക്കണ്ടി, സ്ഥിരം സമിതി അധ്യക്ഷരായ വി കെ സിമി, കെ സുബിഷ, രജിത കോളിയോട്, ബ്ലോക്ക് പഞ്ചായത്ത് അംഗം ഒ എം ബാബു, അസി. എഞ്ചിനീയര്‍ സുരഭി, പ്രിന്‍സിപ്പല്‍ ഇ സിന്ധു, ഡി ഡി സുരേഷ് കുമാര്‍, വാര്‍ഡ് മെമ്പര്‍ രാഗിണി തച്ചോളി തുടങ്ങിയവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published.

Previous Story

കോഴിക്കോട് ഗവ: മെഡിക്കൽകോളേജ് ഹോസ്പിറ്റൽ 18-10-2025 ശനി ഒ.പി.പ്രധാന ഡോക്ടർമാർ

Next Story

മൂടാടി ഗ്രാമപഞ്ചായത്തിൽ മത്സ്യതൊഴിലാളികൾക്ക് വല വിതരണം നടത്തി

Latest from Main News

വാനില്‍ പറന്നുയര്‍ന്ന് വര്‍ണപ്പട്ടങ്ങള്‍; ആവേശത്തിരയിളക്കി എസ്.ഐ.ആര്‍ കൈറ്റ് ഫെസ്റ്റ്

ജനാധിപത്യ പ്രക്രിയയില്‍ പ്രാതിനിധ്യം വര്‍ധിപ്പിക്കല്‍ ലക്ഷ്യമിട്ട് കോഴിക്കോട് ബീച്ചില്‍ ഒരുക്കിയ മെഗാ കൈറ്റ് ഫെസ്റ്റ് ആവേശത്തിരയിളക്കി. തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണത്തിന്റെ

2025-26 മണ്ഡല- മകരവിളക്ക് തീർത്ഥാടന കാലയളവിൽ ആദ്യത്തെ 15 ദിവസം ശബരിമലയിൽ ദേവസ്വം ബോർഡിന് ലഭിച്ച ആകെ വരുമാനം 92 കോടി രൂപ

2025-26 മണ്ഡല- മകരവിളക്ക് തീർത്ഥാടന കാലയളവിൽ ആദ്യത്തെ 15 ദിവസം പിന്നിട്ടപ്പോൾ ശബരിമലയിൽ ദേവസ്വം ബോർഡിന് ലഭിച്ച ആകെ വരുമാനം 92

പിഎം ശ്രീ പദ്ധതിയിൽ നിന്ന് കേരളത്തിന് പിന്മാറാൻ സാധിക്കുമോയെന്ന ചോദ്യത്തിന് വ്യക്തമായി മറുപടി നൽകാതെ  കേന്ദ്ര സർക്കാർ

പിഎം ശ്രീ പദ്ധതിയിൽ നിന്ന് കേരളത്തിന് പിന്മാറാൻ സാധിക്കുമോയെന്ന ചോദ്യത്തിന് വ്യക്തമായി മറുപടി നൽകാതെ  കേന്ദ്രസർക്കാർ.  കോഴിക്കോട് എംപി എംകെ രാഘവൻ

തിരുവനന്തപുരത്ത് ഗവർണറുടെ ഔദ്യോഗിക വസതിയായ രാജ്ഭവൻ്റെ പേര് ‘ലോക്ഭവൻ’ എന്ന് പുനർനാമകരണം ചെയ്തു

തിരുവനന്തപുരത്ത് ഗവർണറുടെ ഔദ്യോഗിക വസതിയായ രാജ്ഭവൻ്റെ പേര് ‘ലോക്ഭവൻ’ എന്ന് പുനർനാമകരണം ചെയ്തു. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൻ്റെ നിർദ്ദേശപ്രകാരമാണ് ഈ പേരുമാറ്റം.

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ലൈംഗിക പീഡന പരാതി നൽകിയ യുവതിയുടെ വിവരങ്ങൾ വെളിപ്പെടുത്തിയെന്ന കേസിൽ സന്ദീപ് വാര്യർ മുൻകൂർ ജാമ്യാപേക്ഷ നൽകി

കോൺഗ്രസ് എം.എൽ.എയായ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ലൈംഗിക പീഡന പരാതി നൽകിയ യുവതിയുടെ വിവരങ്ങൾ വെളിപ്പെടുത്തിയെന്ന കേസിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി കോൺഗ്രസ്