കൊയിലാണ്ടി:കൊയിലാണ്ടിയിൽ മുതിർന്ന അഭിഭാഷകനായിരുന്ന അഡ്വ.കെ.എൻ .ബാലസുബ്രഹ്മണ്യന്റെ ഛായാചിത്ര അനാച്ഛാദന പരിപാടിയുടെ മുന്നോടിയായി കൊയിലാണ്ടി കോടതികളിൽ സേവന മനുഷ്ഠിച്ചിരുന്ന മുൻന്യായാധിപന്മാരും സീനിയർ അഭിഭാഷകരും “അഡ്വ കെ.എൻ ബാലസുബ്രഹ്മണ്യൻ ഓർമ്മകളിലൂടെ” എന്ന പരിപാടിയിൽ അദ്ദേഹത്തോടൊന്നിച്ചു അവർക്കുണ്ടായിരുന്ന അനുഭവങ്ങളും ഓർമ്മകളും പങ്കു വെച്ചു.17.10.25 നു കൊയിലാണ്ടി ബാർ അസോസിയേഷൻ ബൈ സെന്റിനറി ഹാളിൽ വെച്ച് അനുസ്മരണ സമിതി സഘടിപ്പിച്ച ചടങ്ങ് കേരള മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം .കെ ബൈജു നാഥ് ഉദ്ഘാടനം ചെയ്തു.അനുസ്മരണ സമിതി വൈസ് ചെയർമാൻ അഡ്വ.എൻ.ചന്ദ്രശേഖരൻ അധ്യക്ഷത വഹിച്ചു.മുൻ ജില്ലാ ജഡ്ജി മാരായിരുന്ന ശ്രീ.വി.ജയറാം.,എം.ആർ.ബാലചന്ദ്രൻ നായർ,എന്നിവരും തലശ്ശേരി ജില്ലാ ജഡ്ജ് ടി.കെ.നിർമ്മല,കൊയിലാണ്ടി സ്‌പെഷ്യൽ കോടതി ജഡ്‌ജ് കെ.നൗഷാദലി ,എന്നിവരും സീനിയർ അഭിഭാഷകരായ പി.എസ്.ലീലാകൃഷ്‌ണൻ,അഡ്വ.എം.കൃഷ്ണൻ എന്നിവരും അനുഭവം പങ്കിട്ടു.അഡ്വ.കെ.ടി.ശ്രീനിവാസൻ സ്വാഗതവും,അഡ്വ.ടി കെ.രാധാകൃഷ്‌ണൻ നന്ദിയും പറഞ്ഞു.
Latest from Main News
സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. ഡിസംബർ 9, 11 തീയതികളിലായി രണ്ട് ഘട്ടങ്ങളിലായിട്ടാണ് തിരഞ്ഞെടുപ്പ് നടക്കുക. സംസ്ഥാന തിരഞ്ഞെടുപ്പ്
സംസ്ഥാന പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി ഇന്ന് വൈകുന്നേരം മൂന്ന് മണിക്ക് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാനുമായി കൂടിക്കാഴ്ച നടത്തും.
സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പ് പ്രഖ്യാപനം ഇന്ന്. തെരഞ്ഞെടുപ്പിനായുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. ഇന്ന് ഉച്ചയ്ക്ക് 12
കേരളത്തിൽ നിന്നുള്ള അന്തര്‍ സംസ്ഥാന സ്വകാര്യ ബസുകള്‍ നാളെ മുതൽ സര്‍വീസ് നിര്‍ത്തിവെയ്ക്കുന്നു. തമിഴ്നാട്, കര്‍ണാടക സംസ്ഥാനങ്ങളിലെ അന്യായ നികുതിയിൽ പ്രതിഷേധിച്ചാണ്
എറണാകുളം: കോതമംഗലത്ത് കോളേജ് വിദ്യാർത്ഥിനിയെ ഹോസ്റ്റലിൽ മരിച്ച നിലയിൽ കണ്ടെത്തി. നെല്ലിക്കുഴി ഇന്ദിരാഗാന്ധി കോളജിലെ ഒന്നാം വർഷ ബിബിഎ വിദ്യാർത്ഥിനി നന്ദന ഹരി







