പേരാമ്പ്ര: പൊലീസ് യുഡിഎഫ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ചു യുഡിഎഫ് പേരാമ്പ്ര ഡിവൈഎസ്പി ഓഫീസിന് മുന്നില്‍ സത്യാഗ്രഹ സമരം സംഘടിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് അഞ്ച് യുഡിഎഫ് പ്രവര്‍ത്തകരെയാണ് കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തത്.
സത്യാഗ്രഹ സമരം കെപിസിസി മുന്‍ അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ ഉദ്ഘടനം ചെയ്തു.
സമാധാനപരമായ പ്രകടനത്തില്‍ പൊലീസ് കടന്നുകയറി ഷാഫിയെ തിരഞ്ഞ്പിടിച്ച് പൊലീസ് അടിക്കുകയായിരുന്നുവെന്നും എന്തുകൊണ്ടാണ് ഇങ്ങനെ യുദ്ധ സമാനമായ സാഹചര്യം സൃഷ്ടിക്കപ്പെട്ടതെന്ന് ആഭ്യന്തരമത്രിയുടെ ചുമതല വഹിക്കുന്ന മുഖ്യമന്ത്രി മറുപടി പറയണമെന്ന് മുല്ലപ്പള്ളി ആവശ്യപ്പെട്ടു. ഈ സാഹചര്യം സൃഷ്ടിക്കാന്‍ പൊലീസിന് ആരാണ് അനുമതി കൊടുത്തതെന്നും, എന്തിന്‌വേണ്ടിയാണ് ടിയര്‍ഗ്യാസ് ഷെല്ലും ഗ്രനേഡും എറിയാന്‍ അനുമതി കൊടുത്തതെന്നും, അവ പൊട്ടിക്കാന്‍ ഉത്തരവ് കൊടുത്ത ഉദ്യോഗസ്ഥന്‍ ആരാണെന്നും അദ്ദേഹം ചോദിച്ചു. നിയമമറിയുന്ന നീതിബോധമുള്ള എതെങ്കിലുമൊരു പൊലീസ് ഉദ്യോഗസ്ഥന്‍ അനുമതി കൊടുക്കില്ലെന്ന് മുല്ലപ്പള്ളി പറഞ്ഞു. അരങ്ങേറിയത് നിഷ്ഠൂരമായതും ചട്ടങ്ങള്‍ പാലിക്കാത്തതുമായ നടപടിയാണ്. ഒരുപാട് ചോദ്യങ്ങള്‍ അവശേഷിപ്പിച്ച് കൊണ്ടാണ് സംഭവം അരങ്ങേറിയത്. ഷാഫി എംപി ആയതിനു ശേഷം 3 വട്ടം ആസൂത്രിതമായി അക്രമിക്കാന്‍ ശ്രമിച്ചെന്നും മൂന്നും ബോധപൂര്‍വ്വം കരുതിക്കൂട്ടി സിപിഐ(എം)ന്റെ അനുമതിയോടുകൂടി നടത്തിയതാണെന്നും മുല്ലപ്പള്ളി പറഞ്ഞു. ഷാഫി പറമ്പില്‍ സ്ഥാനാര്‍ത്ഥിയായി വന്നതുമുതല്‍ സിപിഐ (എം) ഒന്നു തീരുമാനിച്ചു തന്റെ പ്രക്യാപിത ശത്രുവാണ്, നോട്ടപ്പുള്ളിയാണ് കരുതിയിരിക്കുക. ഷാഫിയുടെ ജനസമ്മിതിയും വിശ്വാസവും എങ്ങനെ ആര്‍ജിച്ചു എന്നതില്‍ സിപിഐ (എം) ഗവേഷണം നടത്തിക്കൊണ്ടിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
യുഡിഎഫ് ജില്ല ചെയര്‍മാന്‍ കെ. ബാലനാരായണന്‍ അധ്യക്ഷത വഹിച്ചു. മുന്‍ എംഎല്‍എ പാറക്കല്‍ അബ്ദുള്ള, ആര്‍എംപി സംസ്ഥാന സെക്രട്ടറി എന്‍ വേണു, കേരള കോണ്‍ഗ്രസ് ജില്ല പ്രസിഡന്റ് വി. ജോര്‍ജ്ജ്, കെ. പ്രവീണ്‍ കുമാര്‍, ടി.ടി. ഇസ്മയില്‍, കെ.സി. അബു, കെ.എം അഭിജിത്ത്, രാജീവ് തോമസ്, സത്യന്‍ കടിയങ്ങാട്, സി.പി.എ അസീസ്, കെ.പി രാധാകൃഷ്ണൻ തുടങ്ങിയവര്‍ സംസാരിച്ചു. ജില്ലാ യുഡിഎഫ് കണ്‍വീനര്‍ അഹമ്മദ് പുന്നക്കൽ സ്വാഗതം പറഞ്ഞ ചടങ്ങില്‍ നിയോജക മണ്ഡലം യുഡിഎഫ് കണ്‍വീനര്‍ ടി.കെ ഇബ്രാഹിം നന്ദിയും പറഞ്ഞു.
സത്യാഗ്രഹത്തിന് മുനീര്‍ എരവത്ത്, രാജന്‍ മരുതേരി, ഇ.വി രാമചന്ദ്രന്‍, പി.കെ രാഗേഷ്, വി.പി ദുല്‍ഖിഫില്‍, പി.കെ ഹബീബ്, രാജേഷ് കീഴരിയൂര്‍, കെ. മധു കൃഷ്ണന്‍, ആര്‍.കെ മുനീര്‍, കെ.എ ജോസുകുട്ടി, ടി.കെ.എ ലത്തീഫ്, ടി.പി. ചന്ദ്രന്‍, ഇ അശോകന്‍,രാജൻ വർക്കി, മൂസ കോത്തമ്പ്ര, കെ.പി. വേണുഗോപാല്‍, ഇ ഷാഹി, എന്‍.പി വിജയന്‍, എം.കെ മുരളീധരന്‍, പുതുക്കുടി അബ്ദുറഹ്‌മാന്‍, പി.സി. രാധാകൃഷ്ണന്‍, രബീഷ് വളയം, തുടങ്ങിയവര്‍ നേതൃത്വം നല്‍കി.