കീഴരിയൂരിലെ അനേകം പേർക്ക് അറിവ് പകർന്ന് നൽകിയ പരേതനായ വണ്ണാത്ത് കണ്ടി ബീരാൻ കുട്ടി മാസ്റ്ററുടെ കുടുംബം അവരുടെ കുടുംബ സ്വത്ത് വീതം വെച്ചപ്പോൾ അതിൽ നിന്ന് ഒരിഞ്ച് സ്ഥലം പോലും സ്വന്തമായില്ലാത്ത രണ്ട് കുടുംബങ്ങൾക്ക് വീട് നിർമ്മിക്കുന്നതിനായി നൽകാൻ തീരുമാനിച്ചിരുന്നു. ഭൂമി നൽകിയ ഒരു കുടുംബം 12 വർഷത്തിലധികമായി കീഴരിയൂരിൽ വാടകക്ക് താമസിക്കുന്ന ഭിന്നശേഷിക്കാരിയായ ഒരു കുട്ടിയുടെ കുടുംബമാണ്. പ്രസ്തുത സ്ഥലത്തിന്റെ രജിസ്ട്രേഷൻ ഇന്നലെ നടന്നു. മാതൃകാപരമായ ഈ സൽകർമ്മത്തിന് സ്വയം സന്നദ്ധരായ വണ്ണാത്ത് കണ്ടി ബഷീർ, സഹോദരിമാരായ ഖദീജ, മറിയം, സൈനബ, ഷജ്ന എന്നിവരാണ്.
മാതൃകാപരമായ ഈ തീരുമാനമെടുത്ത് അർഹരായ ഒരു കുടുംബത്തെ കണ്ടെത്താൻ നമ്മുടെ കീഴരിയൂരിനെ സമീപിക്കാൻ സന്നദ്ധരായ വണ്ണാത്ത് കണ്ടി ബഷീർ, സഹോദരിമാരായ ഖദീജ, മറിയം, സൈനബ, ഷജ്ന എന്നിവർക്കും കുടുംബത്തിനും എല്ലാവിധ നൻമകളും നേരുന്നു. ഞങ്ങളെ ഏൽപ്പിച്ച കർത്തവ്യം വളരെ നല്ലപോലെ ചെയ്യാൻ കഴിഞ്ഞു എന്ന ചാരുതാർത്ഥ്യത്തോടെ കീഴരിയൂർ പഞ്ചായത്തിലെ വിവിധ വാർഡുകളിൽ നിന്ന് വന്ന അപേക്ഷ ഞങ്ങളുടെ വളണ്ടിയേഴ്സ് അവരുടെ വീടുള്ള പ്രദേശത്തെ അന്യേഷണത്തിൽ അർഹതപ്പെട്ട കുടുംബത്തെ കണ്ടെത്തി ഞങ്ങൾ അവരുടെ സ്ഥല റജിസ്റ്റർ ചിലവ് കൂട്ടായ്മ സന്തോഷത്തോടെ വഹിച്ച് നവംബർ-2ന് രേഖകൾ ഏൽപ്പിക്കുകയാണ്. ഇതുപോലുളള മാതൃക നമ്മുടെ നാട്ടിൽ ഇനിയും ഉണ്ടാവട്ടെ എന്നും ആഗ്രഹിക്കുന്നു.
അർഹിക്കുന്ന കുടുംബത്തെ കണ്ടെത്തുന്നതിനായി നമ്മുടെ കീഴരിയൂർ സൗഹൃദ കൂട്ടായ്മയെയും കൈൻഡ് പാലിയേറ്റീവ് അബ്ദുറഹിമാൻ മാസ്റ്ററെയും ഏൽപ്പിച്ചു. ഇപ്പോൾ സ്ഥലം കിട്ടിയവർക്ക് സ്വന്തമായി ഒരിഞ്ച് ഭൂമി പോലും ഇല്ലാത്തവർ ആണ്.