യെമനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന മലയാളി നേഴ്‌സ് നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് വിഷയത്തിൽ ചർച്ചകൾ നടത്താൻ പുതിയ മധ്യസ്ഥനെ നിയമിച്ചതായി കേന്ദ്രം സുപ്രീം കോടതിയിൽ അറിയിച്ചു.
നേരത്തെ ഹർജി നൽകിയ കെ എ പോൾ ആണോ എന്ന കോടതിയുടെ ചോദ്യത്തിന് അല്ലെന്ന് കേന്ദ്രം മറുപടി നൽകി. നിമിഷ പ്രിയയുടെ മോചനവുമായി ബന്ധപ്പെട്ടുള്ള ചർച്ചകൾ തുടരുകയാണെന്നും, നിലവിൽ വധശിക്ഷയ്ക്ക് സ്റ്റേ നൽികിയിരിക്കുകയാണെന്നും കേന്ദ്രം സുപ്രീം കോടതിയെ അറിയിച്ചു.
അതേസമയം കേസ് ജനുവരിയിലേക്ക് മാറ്റി. ഈ കേസ് ഇന്നും സുപ്രീം കോടതി പരിഗണിച്ചിരുന്നു. കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോൾ നിലവിലെ സാഹചര്യത്തിൽ നിലവിൽ വധശിക്ഷ സ്റ്റേ ചെയ്തിരിക്കുകയാണെന്നും കേന്ദ്രം സുപ്രീം കോടതിയെ അറിയിച്ചിരുന്നു. യെമനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന മലയാളി നഴ്‌സ് നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട ചർച്ചകൾ പുരോഗമിക്കുകയാണെന്ന് കേന്ദ്ര സർക്കാർ സുപ്രീം കോടതിയെ അറിയിച്ചു.
ഇതിന് വേണ്ടിയുള്ള പുതിയ മധ്യസ്ഥനെ നിയമിച്ചതായി കേന്ദ്രം കോടതിയിൽ അറിയിച്ചു. കേന്ദ്രത്തിന്റെ നിലപാട് വിശദീകരിക്കവെ, “മുൻപ് ഈ വിഷയത്തിൽ ഇടപെട്ട കെ.എ. പോൾ തന്നെയാണോ പുതിയ മധ്യസ്ഥൻ?” എന്ന കോടതി ചോദ്യത്തിന് കേന്ദ്രം “അല്ല” എന്ന് മറുപടി നൽകി. നിലവിൽ യെമൻ കോടതികൾ വധശിക്ഷയ്‌ക്ക് സ്റ്റേ (താത്കാലിക വിലക്ക്) നൽകിയിരിക്കുന്നുവെന്നും കേന്ദ്രം അറിയിച്ചു. കേസിന്റെ അടുത്ത പരിഗണന 2026 ജനുവരിയിലേക്കാണ് മാറ്റിയിരിക്കുന്നത്.