സംസ്ഥാനത്ത് ആദ്യമായി മൂടാടി ഗ്രാമപഞ്ചായത്ത് ഹീറ്റ് ആക്ഷൻ പ്ളാൻ പ്രസിദ്ധീകരിക്കുന്നു

/

സംസ്ഥാനത്ത് ആദ്യമായി ഒരു ഗ്രാമപഞ്ചായത്ത് ഹീറ്റ് ആക്ഷൻ പ്ളാൻ പ്രസിദ്ധീകരിക്കുന്നു. ഗ്രീഷ്മം – ഹീറ്റ് ആക്ഷൻ പ്ളാനിൻ്റ പ്രകാശനം മൂടാടി ഗ്രാമ പഞ്ചായത്തിൽ ബഹു:തദേശ സ്വയം ഭരണ എകൈ സ് വകുപ്പ് മന്ത്രി ശ്രീ എം.ബി രാജേഷ്  21-10-25 ന് പ്രകാശനം ചെയ്യും. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ സഹായത്തോടെയാണ് പദ്ധതി തയാറാക്കിയത്. കാലാവസ്ഥ വ്യതിയാനത്തിൻ്റെ ഭാഗമായി വർദ്ധിച്ച് വരുന്ന ചൂട് ജീവജാലങ്ങൾക്കും മനുഷ്യരാശിക്കും ഭീഷണിയാവുന്ന കാലത്താണ് ചൂടിനെ പ്രതിരോധിക്കാനുള്ള വൈവിധ്യമായ മാർഗങ്ങൾ വിശദമാക്കുന്ന ഒരു പ ദ്ധതി തന്നെ രൂപവൽക്കരിച്ചത്.

കഴിഞ്ഞ ഒന്നര വർഷമായി പഞ്ചായത്തിൽ രൂപീകരിച്ച വിദഗ്ധ സമിതിയുടെ നേതൃത്വത്തിൽ നടത്തിയ പഠനങ്ങളുടെയും ചർച്ചകളുടെയും ഒക്കെ ഭാഗമായി ശാസ്ത്രീയമായിട്ടാണ് രേഖ തയാറാക്കിയത്. ദുരന്ത നിവാരണ അതോറിറ്റിയിലെ മെമ്പർ സെക്രട്ടറി ഡോ. ശേഖർ കുര്യാക്കോസ്, ഡോ. ജോയ് ഇളമൺ, ഫഹദ്,  ആര്യ എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. പദ്ധതിയുടെ ഭാഗമായി വിവിധ പ്രവർത്തനങ്ങൾ പഞ്ചായത്തിൽ ഇതിനകം ആരംഭി ച്ച് കഴിഞ്ഞു. ഹീറ്റ് ആക്ഷൻ പ്ളാൻ സംസ്ഥാനത്തിനാകെ പ്രയോജനാപ്രദമാകുമെന്നും കാലാവസ്ഥ വ്യതിയാനം പ്രതിരോധിക്കാനുള്ള പ്രാദേശിക പ്രവർത്തനങ്ങൾക്ക് തുടക്കമിടാൻ മൂടാടിയുടെ ഹീറ്റ് ആക്ഷൻ പ്ളാൻ സഹായകമാകുമെന്നും പ്രസിഡൻ്റ് സി.കെ. ശ്രീകുമാർ അറിയിച്ചു.  ഒക്ടോബർ 21 ന് 3.30 ന് ഗ്രാമപഞ്ചായത് ഹാളിൽ വച്ചാണ് പ്രകാശനം നടക്കുന്നത്.

Leave a Reply

Your email address will not be published.

Previous Story

സ്പോട്ട് അഡ്മിഷന്‍

Next Story

കീഴരിയൂരിലെ അനേകം പേർക്ക് അറിവ് പകർന്ന് നൽകിയ പരേതനായ വണ്ണാത്ത് കണ്ടി ബീരാൻ കുട്ടി മാസ്റ്ററുടെ കുടുംബം സ്വന്തമായി സ്ഥലമില്ലാത്ത രണ്ട് കുടുംബങ്ങൾക്ക് വീട് നിർമ്മിക്കാൻ സ്ഥലം നൽകി

Latest from Local News

കൊയിലാണ്ടി നഗരസഭ പട്ടികജാതി വികസന ഓഫീസ് ലഹരി വിരുദ്ധ ക്ലാസ് സംഘടിപ്പിച്ചു

സാമൂഹ്യ ഐക്യദാർഡ്യ പക്ഷാചരണത്തിന്റെ ഭാഗമായി കൊയിലാണ്ടി നഗരസഭ പട്ടികജാതി വികസന ഓഫീസ് ലഹരി വിരുദ്ധ ക്ലാസ് സംഘടിപ്പിച്ചു. കുറുവങ്ങാട് ഐ.ടി.ഐ യിൽ

കൊയിലാണ്ടി കോടതിയിലെ പ്രമുഖ അഭിഭാഷകനും നിയമപണ്ഡിതനുമായിരുന്ന കെ. എൻ. ബാലസുബ്രഹ്മണ്യൻ അവർകളുടെ ഫോട്ടോ അനാച്ഛാദനം  ഒക്ടോബർ 24ന്  വെള്ളിയാഴ്ച

കൊയിലാണ്ടി കോടതിയിലെ പ്രമുഖ അഭിഭാഷകനും നിയമപണ്ഡിതനുമായിരുന്ന പരേതനായ കെ. എൻ. ബാലസുബ്രഹ്മണ്യൻ അവർകളുടെ ഫോട്ടോ അനാച്ഛാദന കർമ്മം  ഒക്ടോബർ 24ന്  വെള്ളിയാഴ്ച