എല്‍ഡിഎഫ് പേരാമ്പ്രയില്‍ പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചു

പേരാമ്പ്ര : പേരാമ്പ്രയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ ഉണ്ടായ സംഘര്‍ഷത്തില്‍ പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ച് ഇടതു മുന്നണി. പേരാമ്പ്ര നിയോജക മണ്ഡലം എല്‍ഡിഎഫ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിലാണ് പ്രതിഷേധ മാര്‍ച്ച് നടത്തിയത്. ഗസ്റ്റ് ഹ,സ് പരിസരത്ത് നിന്ന് ആരംഭിച്ച മാര്‍ച്ചില്‍ നൂറുകണക്കിന് പ്രവര്‍ത്തകര്‍ പങ്കെടുത്തു. ബസ് സ്റ്റാന്റില്‍ നടന്ന പൊതുയോഗം സിപിഐ (എം) കേന്ദ്ര കമ്മിറ്റി അംഗം ഇ.പി. ജയരാജന്‍ ഉദ്ഘാടനം ചെയ്തു. സര്‍ക്കാരിന്റെ 10 വര്‍ഷത്തെ പ്രവര്‍ത്തനങ്ങളും കേരളത്തിന് ഈ കാലഘട്ടത്തിലുണ്ടായ വികസനവും പ്രതിവാദിച്ച് സംസാരിച്ച അദ്ദേഹം കോണ്‍ഗ്രസ് കേരളത്തിന്റെ എല്ലാ വികസന പ്രവര്‍ത്തനങ്ങള്‍ക്കും തുരങ്കം വെക്കുകയാണെന്നും ആക്ഷേപിച്ചു. കോണ്‍ഗ്രസിനെ ഇകഴ്ത്തി സംസാരിച്ച അദ്ദേഹം ഇടക്കിടെ ലീഗിനെയും കെഎംസിസിയെയും പുകഴിത്തിയും സംസാരിച്ചു. പേരാമ്പ്രയിലെ സംഭവങ്ങളിലൂടെ അധികം കടന്നു പോയില്ലെങ്കിലും പേരാമ്പ്രയിലെ അക്രമങ്ങളെയും അതിന് കോണ്‍ഗ്രസിലെ ഒരു വിഭാഗത്തിന്റെ പിന്തുണ ഇല്ലായമയെയും പ്രതിപാദിച്ചു. മുല്ലപ്പള്ളിയെ പോലുള്ളവര്‍ എംപിയായ വകടരയില്‍ ഷാഫി എംപിയായത് നാടിന്റെ കഷ്ടകാലമാണെന്ന് ഇപി ജയരാജന്‍ പറഞ്ഞു. ഷാഫിയുടെ മൂക്കിന്റെ പാലം മാത്രമേ ഇപ്പോള്‍ പോയുള്ളൂ എന്നും സൂക്ഷിച്ച് നടന്നാല്‍ നന്നെന്നും അദ്ദേഹം ഓര്‍മ്മപ്പെടുത്തി. അഹംഭാവവും ധിക്കാരവുമൊക്കെ കോണ്‍ഗ്രസിന്റെ ഓഫീസില്‍ പോയി പറഞ്ഞാല്‍ മതിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്തെങ്കിലം ഒരു പ്രശ്‌നമുണ്ടായാല്‍ ലീഗ്കാരെ മുന്നിലാക്കി ഓടി രക്ഷപ്പെടുന്നവരാണ് േകാണ്‍ഗ്രസ്‌കാരെന്ന് ലീഗ് പ്രവര്‍ത്തകര്‍ തിരിച്ചറിയണമെന്നും ഇപി എറഞ്ഞു. ടി.പി. രാമകൃഷ്ണന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. ഷാഫി പറമ്പിലിന് പരിക്ക് പറ്റിയതില്‍ ഉത്തരവാദി യുഡിഎഫ് തന്നെ ആണെന്നും ഷാഫി അക്രമികളോടൊപ്പം ചേര്‍ന്ന് പൊലീസിനെ ആക്രമിക്കാന്‍ നേതൃത്വം നല്‍കിയതായും അദ്ദേഹം ആരോപിച്ചു. പൊലീസിന് നേരെ സ്‌ഫോടക വസ്തു എറിഞ്ഞ് കൊല്ലാനും നാട്ടില്‍ കലാപം ഉണ്ടാക്കാനും ആയിരുന്നു യുഡിഎഫ് ശ്രമമെന്നും ടിപി രാമകൃഷ്ണന്‍ പറഞ്ഞു. നിയോജക മണ്ഡലം എല്‍ഡിഎഫ് കണ്‍വീനര്‍ പി.കെ.എം ബാലകൃഷ്‌നന്‍ സ്വാഗതം പറഞ്ഞു. എസ്.കെ സജീഷ് വിശദീകരണം നടത്തി. സിപിഐ സംസഥാന കൗണ്‍സില്‍ അംഗം കെ.കെ ബാലന്‍, എല്‍ജെഡി സംസ്ഥാന കമ്മിറ്റി അംഗം എന്‍.കെ വത്സന്‍, എന്‍സിപി സംസ്ഥാന സെക്രട്ടറി ഒ രാജന്‍, എുന്‍ എംഎല്‍എ കെ. കുഞ്ഞമ്മദ്, ബേബി കാപ്പുകാട്ടില്‍, ശോഭ അബൂബക്കര്‍, എന്‍.കെ അബ്ദുള്‍ അസീസ്, ടി.കെ ബാലഗോപാലന്‍, കെ പ്രദീപ് കുമാര്‍, വി.കെ പ്രമോദ്, പി. മോനിഷ, എം. കുഞ്ഞമ്മദ്, കെ ലോഹ്യ തുടങ്ങിയവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published.

Previous Story

കൊയിലാണ്ടി ബി.എസ്സ് . എം ആർട്ട്സ്’ കോളേജ് 1979-81 പ്രീഡിഗ്രി കൂട്ടായ്മ കൊല്ലം ലെയ്ക് വ്യൂ ഓഡിറ്റോറിയത്തിൽ നടന്നു

Next Story

ബാലുശ്ശേരി, ചേളന്നൂര്‍, കൊടുവള്ളി ബ്ലോക്കുകളിലെ ഗ്രാമപഞ്ചായത്ത് സംവരണ വാര്‍ഡുകള്‍

Latest from Local News

പോലിസ് അംഗസംഖ്യ ഉയർത്തണം,മാനസിക സംഘർഷം ലഘൂകരിക്കണം

കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ കോഴിക്കോട് റൂറൽ ജില്ലാ കമ്മിറ്റി പോലീസ് ഉദ്യോഗസ്ഥർ അനുഭവിക്കുന്ന പ്രതിസന്ധികൾ, പരിഹാര മാർഗ്ഗങ്ങൾ എന്ന വിഷയത്തിൽ

കൊയിലാണ്ടി നഗരസഭ ചെയർമാൻ സ്ഥാനം പട്ടികജാതി വിഭാഗത്തിന്ന്

കൊയിലാണ്ടി:കൊയിലാണ്ടി നഗരസഭ ചെയർമാൻ സ്ഥാനം പട്ടികജാതി വിഭാഗത്തിന് സംവരണം ചെയ്തു ഇലക്ഷൻ കമ്മീഷൻ ഉത്തരവായി.കൊയിലാണ്ടി നഗരസഭ നിലവിൽ വന്നിട്ട് 30 വർഷത്തിലേറെയായി.ഇതുവരെ

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ നവംബർ 06 വ്യാഴാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ നവംബർ 06 വ്യാഴാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..   1.ന്യൂറോ സർജൻ ഡോ:രാധാകൃഷ്ണൻ 4.00 pm