കൊയിലാണ്ടി: ബി.എസ്സ് . എം ആർട്ട്സ്’ കോളേജ് 1979-81 പ്രീഡിഗ്രി കൂട്ടായ്മ ഒക്ടോബർ 15 കൊല്ലം ലെയ്ക് വ്യൂ ഓഡിറ്റോറിയത്തിൽ നടന്നു. 45 വർഷങ്ങൾക്ക് മുൻപ് തുടങ്ങിയ കോളേജ് ജീവിതത്തിലെ മധുര മനോഹരമായ ഓർമ്മകൾ പങ്ക് വെക്കുമ്പോൾ പഴയ കാല അദ്ധ്യാപകരെ ആദരിക്കുകയും വർത്തമാന കാലഘട്ടത്തിലെ വിദ്യാഭ്യാസ ജീവിതത്തെ അപഗ്രഥിക്കുകയും ഉണ്ടായി. ചടങ്ങിൽ ചെയർപെഴ്സൺ റോജാ മണി അദ്ധ്യക്ഷയായി. കൺവീനർ രാമദാസ് സ്വാഗതം പറഞ്ഞ ചടങ്ങിൽ എം.കെ വാസു, വിനോദ്കുമാർ, ശ്രീധരൻ, സത്യൻ വി.പി., കുഞ്ഞബ്ദുള്ള, ശശീന്ദ്രൻ ,രമേഷ്, രമ. പി.ടി.കെ തുടങ്ങിയവർ സംസാരിച്ചു.
ആദരിക്കപെട്ട അദ്ധ്യാപകർ കൊയക്കാട് നാരായണൻ മാസ്റ്റർ, കെ.പി. ശ്രീശൻ മാസ്റ്റർ, കുട്ട്യാലി മാസ്റ്റർ, ബാലകൃഷ്ണൻ മാസ്റ്റർ, രാജേന്ദ്രൻ മാസ്റ്റർ, ശങ്കരൻ മാസ്റ്റർ എന്നിവർ മറുപടി പ്രസംഗം നടത്തി.
