കൊയിലാണ്ടി കോടതിയിലെ പ്രമുഖ അഭിഭാഷകനും നിയമപണ്ഡിതനുമായിരുന്ന കെ. എൻ. ബാലസുബ്രഹ്മണ്യൻ അവർകളുടെ ഫോട്ടോ അനാച്ഛാദനം  ഒക്ടോബർ 24ന്  വെള്ളിയാഴ്ച

കൊയിലാണ്ടി കോടതിയിലെ പ്രമുഖ അഭിഭാഷകനും നിയമപണ്ഡിതനുമായിരുന്ന പരേതനായ കെ. എൻ. ബാലസുബ്രഹ്മണ്യൻ അവർകളുടെ ഫോട്ടോ അനാച്ഛാദന കർമ്മം  ഒക്ടോബർ 24ന്  വെള്ളിയാഴ്ച വൈകിട്ട് 3:00 മണിക്ക് ബഹു സുപ്രീംകോടതിയിലെ സീനിയർ അഭിഭാഷകനായ ജസ്റ്റിസ് (റിട്ട.) ആർ ബസന്ത് അവർകൾ നിർവഹിക്കുന്നു. തദവസരത്തിൽ ബഹു: ജില്ലാ ജഡ്ജ് ശ്രീമതി ബിന്ദുകുമാരി വിഎസ് സ്മരണിക പ്രകാശനം ചെയ്യും. കൊയിലാണ്ടി കോടതിയിൽ പ്രാക്ടീസ് ചെയ്തിരുന്നഅഡ്വ. കെ.ആർ നാരായണയ്യരുടെ മകനായ അഡ്വ. ബാലസുബ്രഹ്മണ്യൻ ഏതാണ്ട് 60 വർഷക്കാലത്തോളം കൊയിലാണ്ടി ബാറിൽ അഭിഭാഷകനായി പ്രാക്ടീസ് ചെയ്തു. സിവിൽ നിയമരംഗത്ത് മലബാറിലെ തന്നെ അറിയപ്പെടുന്ന അഭിഭാഷകനായിരുന്നു അദ്ദേഹം. കൊയിലാണ്ടി കോതമംഗലത്തെ സാമൂഹ്യ സാംസ്കാരിക രംഗങ്ങളിൽ നിറസാന്നിധ്യമായിരുന്നു ബാലസുബ്രഹ്മണ്യൻ വക്കീൽ. കൊയിലാണ്ടി കോടതികളുടെ വികസനത്തിലും കൊയിലാണ്ടിയിൽ ഒരുസബ് കോടതി സ്ഥാപിക്കുന്നതിലും മുൻനിരയിൽ നിന്ന് പ്രവർത്തിച്ചു. കൊയിലാണ്ടി റെയിൽവേ യൂസേഴ്സ് ഫോറം രൂപീകരിച് റെയിൽവേ സ്റ്റേഷൻ വികസനത്തിന് ഒട്ടനവധി നിർദ്ദേശങ്ങൾ സമർപ്പിക്കുകയും പ്രവർത്തിപഥത്തിൽ എത്തിക്കും വരെ അഹോരാത്രം പോരാടുകയും ചെയ്ത വ്യക്തിയായിരുന്നു.

കോതമംഗലം പ്യുവർ പീപ്പിൾ എയ്ഡ് സൊസൈറ്റി രൂപീകരിച് അതിന്റെ മുൻനിര പ്രവർത്തകനായി മാറിയ അദ്ദേഹം സാധാരണ ജനങ്ങളുടെ ഉന്നമനത്തിനു വേണ്ടിയും പ്രവർത്തിച്ചു. ശ്രീ കോതമംഗലം മഹാവിഷ്ണു ക്ഷേത്രത്തിന്റെ നവീകരണ പ്രവർത്തനങ്ങളിലും മുഖ്യ പങ്കാളിത്തം വഹിച്ച അദ്ദേഹം ജസ്റ്റിസ് വി ആർ കൃഷ്ണയ്യരുടെ അടുത്ത ബന്ധു കൂടിയാണ്. ഫോട്ടോ അനാച്ഛാദന ചടങ്ങിനോടനുബന്ധിച്ച് നാളെ (17-10-2025 വെള്ളിയാഴ്ച) വൈകുന്നേരം 2 30 മണിക്ക്, കൊയിലാണ്ടി കോടതിയിൽ സേവനമനുഷ്ഠിച്ചിരുന്ന പഴയകാല ജുഡീഷ്യൽ ഓഫീസർമാരും സീനിയർ അഭിഭാഷകരും ‘അഡ്വ. കെ.എൻ. ബാലസുബ്രഹ്മണ്യൻ ഓർമ്മകളിലൂടെ’  എന്ന പരിപാടിയിൽ ഒത്തുചേരുന്നു. ഇതോടനുബന്ധിച്ച് 22 /10 /2025 നു ഒരു നിയമ പഠന ക്ലാസും നടത്തപ്പെടുന്നു.

വാർത്താസമ്മേളനത്തിൽ അനുസ്മരണ കമ്മിറ്റി ചെയർമാൻ അഡ്വക്കേറ്റ് കെ വിജയൻ, ജനറൽ കൺവീനർ അഡ്വ : എം സുമൻലാൽ, വൈസ് ചെയർമാൻ അഡ്വ : എൻ ചന്ദ്രശേഖരൻ, സ്മരണിക കമ്മിറ്റി ചെയർമാൻ അഡ്വ : കെ. ടി. ശ്രീനിവാസൻ, ട്രഷറർ അഡ്വ : എം ബിന്ദു എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published.

Previous Story

കീഴരിയൂരിലെ അനേകം പേർക്ക് അറിവ് പകർന്ന് നൽകിയ പരേതനായ വണ്ണാത്ത് കണ്ടി ബീരാൻ കുട്ടി മാസ്റ്ററുടെ കുടുംബം സ്വന്തമായി സ്ഥലമില്ലാത്ത രണ്ട് കുടുംബങ്ങൾക്ക് വീട് നിർമ്മിക്കാൻ സ്ഥലം നൽകി

Next Story

സംസ്ഥാന സ്കൂൾ കായിക മേളയിൽ വിജയികളാകുന്നവർക്ക് സമ്മാനിക്കാനുള്ള കേരള ഭൂപട മാതൃകയിലുള്ള ട്രോഫി കാസർകോട് നിന്ന് പ്രയാണം തുടങ്ങി

Latest from Local News

പോലിസ് അംഗസംഖ്യ ഉയർത്തണം,മാനസിക സംഘർഷം ലഘൂകരിക്കണം

കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ കോഴിക്കോട് റൂറൽ ജില്ലാ കമ്മിറ്റി പോലീസ് ഉദ്യോഗസ്ഥർ അനുഭവിക്കുന്ന പ്രതിസന്ധികൾ, പരിഹാര മാർഗ്ഗങ്ങൾ എന്ന വിഷയത്തിൽ

കൊയിലാണ്ടി നഗരസഭ ചെയർമാൻ സ്ഥാനം പട്ടികജാതി വിഭാഗത്തിന്ന്

കൊയിലാണ്ടി:കൊയിലാണ്ടി നഗരസഭ ചെയർമാൻ സ്ഥാനം പട്ടികജാതി വിഭാഗത്തിന് സംവരണം ചെയ്തു ഇലക്ഷൻ കമ്മീഷൻ ഉത്തരവായി.കൊയിലാണ്ടി നഗരസഭ നിലവിൽ വന്നിട്ട് 30 വർഷത്തിലേറെയായി.ഇതുവരെ

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ നവംബർ 06 വ്യാഴാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ നവംബർ 06 വ്യാഴാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..   1.ന്യൂറോ സർജൻ ഡോ:രാധാകൃഷ്ണൻ 4.00 pm