കൊയിലാണ്ടി നഗരസഭ പട്ടികജാതി വികസന ഓഫീസ് ലഹരി വിരുദ്ധ ക്ലാസ് സംഘടിപ്പിച്ചു

സാമൂഹ്യ ഐക്യദാർഡ്യ പക്ഷാചരണത്തിന്റെ ഭാഗമായി കൊയിലാണ്ടി നഗരസഭ പട്ടികജാതി വികസന ഓഫീസ് ലഹരി വിരുദ്ധ ക്ലാസ് സംഘടിപ്പിച്ചു. കുറുവങ്ങാട് ഐ.ടി.ഐ യിൽ വെച്ച് നടന്ന ചടങ്ങ് നഗരസഭ ക്ഷേമേ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ഷിജു മാസ്റ്റർ ഉദ്ഘാടനം ചെയ്തു. നഗരസഭ പട്ടികജാതി വികസന ഓഫീസർ അനിത കുമാരി അദ്ധ്യക്ഷത വഹിച്ചു. വാർഡ് കൗൺസിലർ സുധ, പ്രിൻസിപ്പാൾ എൻ.കെ.മുരളി, എസ് സി പ്രമോർട്ടർ പ്രബിഷ എന്നിവർ സംസാരിച്ചു. കൊയിലാണ്ടി റെയ്ഞ്ച് വുമെൺ എക്സൈസ് ഓഫീസർ അഖില കെ.എം ലഹരി വിരുദ്ധ ക്ലാസ് നയിച്ചു.

Leave a Reply

Your email address will not be published.