ഇന്ത്യ-ആസ്‌ട്രേലിയ ഹ്രസ്വ ക്രിക്കറ്റ് പരമ്പര ആരംഭിക്കാന്‍ ഏതാനും ദിവസങ്ങളേയുള്ളൂ. ഈ ഹ്രസ്വപരമ്പരയില്‍ മൂന്ന് ഏകദിനങ്ങളും അഞ്ച് ട്വന്റി-ട്വന്റി മത്സരങ്ങളുമാണ് ഉള്‍പ്പെടുന്നത്. ഈ പശ്ചാത്തലത്തിലാണ് പ്രൊഫസര്‍ വസിഷ്ഠ് ഇന്ത്യ ഓസ്‌ട്രേലിയക്കെതിരെ നേടിയ പ്രശസ്ത വിജയങ്ങളെക്കുറിച്ച് ബുക്ക്‌ലറ്റ് ഒരുക്കിയത്. ഈ ബുക്ക് ലെറ്റില്‍ ODI-കളിലും ട്വന്റി-ട്വന്റി മത്സരങ്ങളിലും ആസ്‌ട്രേലിയക്കെതിരെ ഇന്ത്യ നേടിയ വിജയങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 1983, 2011 ലോകകപ്പുകളിലെ ഇന്ത്യയുടെ വിജയങ്ങളുടെയും, 2007 ട്വന്റി-ട്വന്റി ലോകകപ്പ് സെമിഫൈനലിലെ വിജയത്തിന്റെയും ഫോട്ടോകളും വിശദാംശങ്ങളും അടങ്ങിയിട്ടുണ്ട്.
