ഉള്ളിയേരി ഗ്രാമ പഞ്ചായത്ത് വികസന സദസ്സ് അഡ്വ. കെ.എം. സച്ചിൻ ദേവ് ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് കൈവരിച്ച പ്രധാന നേട്ടങ്ങളും മുന്നേറ്റങ്ങളും സദസ്സിൽ മാറ്റുരയ്ക്കുകയുണ്ടായി. പഞ്ചായത്തിൻ്റെ ഭാവി വികസനത്തിനായുള്ള പുതു ആശയങ്ങളും നിർദേശങ്ങളും ഓപ്പൺഫോറം സെഷനിൽ ലഭിക്കുകയുണ്ടായി. 680 പേരുടെ പങ്കാളിത്തമുണ്ടായി.
ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ആധ്യക്ഷ്യം വഹിച്ചു. മുഖ്യമന്ത്രിയുടെയും മന്ത്രി എം.പി രാജേഷിൻ്റെയും സന്ദേശം ഉൾപ്പെട്ട വീഡിയോ പ്രസൻ്റേഷൻ റിസോഴ്സ് പേഴ്സൺ എസ്. ഷിബിൻ അവതരിപ്പിച്ചു. ഗ്രാമപഞ്ചായത്തിലെ 38 ഹരിത കർമ്മ സേനാംഗങ്ങളെ പ്രസിഡണ്ട് അനുമോദിച്ചു. ഭവനരഹിതരായ 6 ഗുണഭോക്താക്കൾക്ക് എ.കെ.ജി വില്ലയിലെ ഭൂമിയുടെ അനുമതിപത്രവിതരണം പ്രസിഡണ്ട് നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് വികസന നേട്ടങ്ങളുടെ പ്രോഗ്രസ്സ് റിപ്പോർട്ട് ബഹുജന സമക്ഷം സെക്രട്ടറി സുനിൽ ഡേവിഡ് അവതരിപ്പിച്ചു. 30 മിനുട്ട് ദൈർഘ്യമുള്ള വികസന മുന്നേറ്റങ്ങളുടെ വീഡിയോ പ്രസൻ്റേഷൻ സദസ്സിൽ അവതരിപ്പിച്ചു. ഓപ്പൺ ഫോറത്തിൻ്റെ മോഡറേറ്ററായി ആസൂത്രണ സമിതി ഉപാധ്യക്ഷൻ സിപി. സതീശൻ പ്രവർത്തിച്ചു.
ജില്ലാ പഞ്ചായത്ത് മെമ്പർ മുക്കം മുഹമ്മദ്, ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യസ്റ്റാൻ്റിങ് കമ്മിറ്റി ചെയർമാൻ ആലങ്കോട് സുരേഷ് ബാബു, ബ്ലോക്ക് മെമ്പർ പി. ഷാജി എന്നിവർ ഡിവിഷനുകളിലെ വികസന നേട്ടങ്ങൾ അവതരിപ്പിച്ചു. പഞ്ചായത്ത് അസി. സെക്രട്ടറി കെ.സജീവ് നന്ദി രേഖപ്പെടുത്തി. വിവിധ കമ്പനികളും സ്ഥാപനങ്ങളും പങ്കെടുത്ത ജോബ് ഫെയർ സംഘടിപ്പിച്ചു.