പേരാമ്പ്ര നിയോജക മണ്ഡലത്തില്‍ സമഗ്ര കൂണ്‍ഗ്രാമം പദ്ധതി ടി പി രാമകൃഷ്ണന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍ പി ബാബു അധ്യക്ഷനായി. പേരാമ്പ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി കെ പ്രമോദ്, വൈസ് പ്രസിഡന്റ് കെ എം റീന, പേരാമ്പ്ര കൃഷി അസി. ഡയറക്ടര്‍ ടി കെ നസീര്‍, തിക്കോടി കൃഷി അസി. ഡയറക്ടര്‍ ഡോണ കരിപ്പാളി, എം എസ് സ്വാമിനാഥന്‍, റിസര്‍ച്ച് ഫൗണ്ടേഷനിലെ ശാസ്ത്രജ്ഞന്‍ ഡോ. ജോസഫ് ജോണ്‍ തുടങ്ങിയവര്‍ പങ്കെടുത്തു. തെരഞ്ഞെടുക്കപ്പെട്ട 125 കര്‍ഷകര്‍ക്ക് പരിശീലനവും സംഘടിപ്പിച്ചു.
