വികസന ആശയങ്ങളും നിര്‍ദേശങ്ങളും ചര്‍ച്ച ചെയ്ത് കൊയിലാണ്ടി നഗരസഭ വികസന സദസ്സ്

സംസ്ഥാന സര്‍ക്കാറിന്റെയും നഗരസഭയുടെയും വികസന പ്രവര്‍ത്തനങ്ങള്‍ ജനങ്ങളിലെത്തിച്ച് കൊയിലാണ്ടി നഗരസഭ വികസന സദസ്സ്. കൊയിലാണ്ടി ഇ.എം.എസ് ടൗണ്‍ ഹാളില്‍ നടന്ന പരിപാടി ടി പി രാമകൃഷ്ണന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം കേരളീയ സമൂഹത്തില്‍ നിരവധി മാറ്റങ്ങളാണ് വന്നതെന്നും കേരളം അതിദാരിദ്ര്യ മുക്ത സംസ്ഥാനമായി മാറുകയാണെന്നും അദ്ദേഹം പറഞ്ഞു. നഗരസഭയുടെ പ്രോഗ്രസ്സ് റിപ്പോര്‍ട്ടിന്റെ പ്രകാശനവും അദ്ദേഹം നിര്‍വഹിച്ചു.

സംസ്ഥാന സര്‍ക്കാറിന്റെയും ഗ്രാമപഞ്ചായത്തിന്റെയും വികസന നേട്ടങ്ങളുടെ അവതരണം, ഗ്രാമപഞ്ചായത്തിന്റെ ഭാവി വികസന പ്രവര്‍ത്തനങ്ങള്‍ക്കുള്ള ആശയങ്ങളും നിര്‍ദേശങ്ങളും പങ്കുവെക്കല്‍, ചര്‍ച്ച എന്നിവ വികസന സദസ്സില്‍ നടന്നു. ഹരിത കര്‍മസേന അംഗങ്ങളെ ചടങ്ങില്‍ ആദരിച്ചു.

പ്രവാസികളുടെ സ്ഥിതിവിവര കണക്കെടുപ്പ് സര്‍ക്കാര്‍ തലത്തില്‍ നടത്തുക, തണ്ണീര്‍ത്തടവുമായി ബന്ധപ്പെട്ട് പുതിയ നിയമനിര്‍മാണം നടത്തുക, കടകള്‍ക്ക് സമീപം വേസ്റ്റ് ബിന്നുകള്‍ സ്ഥാപിക്കുക, നഗരസഭയില്‍ പേ പാര്‍ക്കിങ് സംവിധാനം ഒരുക്കുക, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ നഗരസഭക്ക് ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കുക, കണ്ടല്‍ക്കടവ് വികസിപ്പിക്കുക, കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ മാമോഗ്രാം സൗകര്യം ഒരുക്കുക തുടങ്ങിയ നിര്‍ദേശങ്ങള്‍ ചര്‍ച്ചയില്‍ ഉയര്‍ന്നു.

വികസന സദസ്സിന്റെ ഭാഗമായി ബസ് സ്റ്റാന്‍ഡിന് സമീപംശുചിത്വ ആരോഗ്യ പ്രദര്‍ശനവും സംഘടിപ്പിച്ചു. പുനരുപയോഗത്തിന്റെ സാധ്യതകളുമായി പഴയ പ്ലാസ്റ്റിക് ടയറുകളും മറ്റും ഉപയോഗിച്ച് നിര്‍മിച്ച പൂച്ചെട്ടികളും നഗരസഭയില്‍ ജനകീയമായി നിര്‍മിച്ച പാര്‍ക്കുകളുടെ വീഡിയോയും പ്രദര്‍ശിപ്പിച്ചു. ജൈവ മാലിന്യം വീടുകളില്‍ തന്നെ സംസ്‌കരിക്കാന്‍ സഹായിക്കുന്ന ബയോ കമ്പോസ്റ്റ്, ബയോഗ്യാസ്, ബക്കറ്റ് കമ്പോസ്റ്റ്, ബോക്കാഷി ബക്കറ്റ് തുടങ്ങി മാലിന്യം ഉറവിടത്തില്‍ തന്നെ സംസ്‌കരിക്കാന്‍ സഹായിക്കുന്ന മാതൃകകളാണ് പ്രദര്‍ശനത്തില്‍ പ്രധാനമായും ഉള്‍പ്പെടുത്തിയത്. കെ സ്മാര്‍ട്ട് കിയോസ്‌ക്കും ഒരുക്കിയിരുന്നു.

സംസ്ഥാന സര്‍ക്കാറിന്റെ നേട്ടങ്ങള്‍ റിസോഴ്സ് പേഴ്സണ്‍ ടി ഗിരീഷ് കുമാറും നഗരസഭയുടെ വികസന നേട്ടങ്ങള്‍ സെക്രട്ടറി എസ് പ്രദീപും അവതരിപ്പിച്ചു. നഗരസഭ വൈസ് ചെയര്‍മാന്‍ അഡ്വ. കെ സത്യന്‍, സ്ഥിരം സമിതി അധ്യക്ഷരായ കെ കെ ഇന്ദിര ടീച്ചര്‍, കെ ഷിജു മാസ്റ്റര്‍, ഇ കെ അജിത്ത് മാസ്റ്റര്‍, സി പ്രജില, നിജില പറവക്കൊടി, സൂപ്രണ്ട് കെ കെ ബീന, ജില്ലാ ആസൂത്രണ സമിതി അംഗം എ സുധാകരന്‍ എന്നിവര്‍ സംസാരിച്ചു. ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

നടപ്പാക്കിയത് മാതൃകാ പദ്ധതികള്‍

അഞ്ചുവര്‍ഷത്തിനിടെ കൊയിലാണ്ടി നഗരസഭയില്‍ നടന്നത് സമഗ്ര വികസനം. ലൈഫ് പദ്ധതി വഴി 60 കോടി രൂപ ചെലവിട്ട് 1500 വീടുകളാണ് ലഭ്യമാക്കിയത്. കുടിവെള്ള പ്രശ്നത്തിന് ശാശ്വത പരിഹാരവുമായി 227 കോടി രൂപയുടെ കിഫ്ബി സമ്പൂര്‍ണ കുടിവെള്ള പദ്ധതി യാഥാര്‍ഥ്യമാവുകയാണ്. 16,000ത്തോളം കുടുംബങ്ങള്‍ക്ക് ഇതിലൂടെ ശുദ്ധജലം ലഭ്യമാകും. നഗരഹൃദയത്തില്‍ 21 കോടി രൂപയുടെ വ്യാപാര-വാണിജ്യ സമുച്ചയം, താലുക്കാശുപത്രില്‍ 41 കോടി രൂപയുടെ പുതിയ ബഹുനില കെട്ടിടം, ഒരു കോടി രൂപ ചെലവില്‍ നവീകരിച്ച ടൗണ്‍ഹാളും മിനിഹാളും പുതിയ അടുക്കളയും, വഴിയോര കച്ചവടക്കാര്‍ക്കായി 35 ലക്ഷം രൂപയുടെ സ്ട്രീറ്റ് വെന്‍ഡിങ് സോണ്‍ എന്നിവ നഗരസഭയുടെ പദ്ധതികളാണ്. രണ്ടു കോടി രൂപ ചെലവില്‍ കൊല്ലം മത്സ്യ മാര്‍ക്കറ്റ് സജ്ജീകരിച്ചു. രണ്ടു കോടി രൂപ ചെലവില്‍ ശ്മശാനം അടിസ്ഥാന സൗകര്യ വികസനത്തിന്റെ പ്രാരംഭ നടപടികള്‍ ആരംഭിച്ചു.

സര്‍ക്കാര്‍ സ്‌കൂളുകള്‍ മികവിന്റെ കേന്ദ്രങ്ങളാക്കാന്‍ 10 കോടി, തോടുകളും അഴുക്കുചാല്‍ സംവിധാനവും നവീകരിക്കാന്‍ അഞ്ച് കോടി, മാലിന്യ പരിപാലനത്തിന് അഞ്ചു കോടി, ദാരിദ്ര്യ ലഘൂകരണ പ്രവര്‍ത്തനങ്ങള്‍ക്ക് 10 കോടി, പട്ടികജാതി ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് 10 കോടി എന്നിങ്ങനെ വന്‍ തുകയാണ് വികസന പദ്ധതികള്‍ക്കായി വകയിരുത്തിയത്. പ്രവര്‍ത്തന മികവിനുള്ള അംഗീകാരമായി നിരവധി പുരസ്‌കാരങ്ങളും നഗരസഭയെ തേടിയെത്തി.

Leave a Reply

Your email address will not be published.

Previous Story

ലൈഫ് മിഷന്‍: ജില്ലയില്‍ 34,723 വീടുകള്‍ പൂര്‍ത്തിയായി ; 42,677 ഗുണഭോക്താക്കള്‍ക്കാണ് പദ്ധതിയില്‍ വീട് അനുവദിച്ചത്

Next Story

പേരാമ്പ്ര മണ്ഡലത്തില്‍ കൂണ്‍ഗ്രാമം പദ്ധതിക്ക് തുടക്കം

Latest from Main News

ലൈഫ് മിഷന്‍: ജില്ലയില്‍ 34,723 വീടുകള്‍ പൂര്‍ത്തിയായി ; 42,677 ഗുണഭോക്താക്കള്‍ക്കാണ് പദ്ധതിയില്‍ വീട് അനുവദിച്ചത്

സംസ്ഥാന സര്‍ക്കാറിന്റെ സമ്പൂര്‍ണ പാര്‍പ്പിട പദ്ധതിയായ ലൈഫ് മിഷനില്‍ ജില്ലയില്‍ ഇതുവരെ വീട് അനുവദിച്ചത് 42,677 ഗുണഭോക്താക്കള്‍ക്ക്. ഇതില്‍ 34,723 വീടുകളുടെ

കെനിയൻ മുൻ പ്രധാനമന്ത്രി റെയില ഒടുങ്കെ കേരളത്തിൽ അന്തരിച്ചു

കെനിയയുടെ മുൻ പ്രധാനമന്ത്രി റെയില ഒടുങ്കെ കൂത്താട്ടുകുളത്ത്‌ അന്തരിച്ചു. ശ്രീധരീയം ആശുപത്രിയിൽ മകളുടെ കണ്ണിന്റെ ചികിത്സക്ക് എത്തിയതായിരുന്നു ഇദ്ദേഹം. ഹൃദയാഘാതം ഉണ്ടായതിനെ

ഓൺലൈൻ ജോലിയുടെ പേരിൽ നടക്കുന്ന തട്ടിപ്പുകളെ കുറിച്ച് ജാഗ്രത വേണമെന്ന മുന്നറിയിപ്പുമായി കേരളാ പൊലീസ്

ഓൺലൈൻ ജോലിയുടെ പേരിൽ നടക്കുന്ന തട്ടിപ്പുകളെ കുറിച്ച് ജാഗ്രത വേണമെന്ന മുന്നറിയിപ്പുമായി കേരളാ പൊലീസ്. ഓൺലൈൻ ജോലിയുടെ പേരിൽ ഇന്ന് ധാരാളം

2025 വർഷത്തെ സ്വാസ്ഥ്യസേവാ രത്ന പുരസ്കാരം പ്രൊഫ: സുരേഷ് കെ. ഗുപ്തന്

ഫൗണ്ടേഷൻ ഓഫ് ഗാന്ധിയൻ തോട്ട്സ് ട്രസ്റ്റ് 2025 വർഷത്തെ പ്രശസ്ത സേവന പ്രവർത്തനത്തിനുള്ള പുരസ്കാരം പ്രഖ്യാപിച്ചു. ആരോഗ്യ രംഗത്തെ സേവന പ്രവർത്തനങ്ങൾ