കണ്ണൂർ എ.ഡി.എം നവീൻബാബു വിടവാങ്ങിയിട്ട് ഇന്നേക്ക് ഒരു വർഷം

കണ്ണൂർ എ.ഡി.എം നവീൻബാബു വിടവാങ്ങിയിട്ട് ഇന്നേക്ക് ഒരു വർഷം. കേരള ജനതയുടെ ഹൃദയത്തിൽ തീരാനോവായി തുടരുന്ന മുൻ കണ്ണൂർ എ ഡി എം നവീൻ ബാബു വിട വാങ്ങിയിട്ട് ഇന്നേക്ക് ഒരു വർഷം. സന്തോഷത്തോടെ യാത്രയയപ്പ് ചടങ്ങ് കഴിഞ്ഞ് പോകേണ്ടിയിരുന്ന അദ്ദേഹത്തിൻ്റെ ജീവിതത്തിലേക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന പി.പി ദിവ്യ ക്ഷണിക്കാത്ത അതിഥിയായി എത്തി കരിനിഴൽ വീഴ്ത്തിയത്.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന പി.പി ദിവ്യ ക്ഷണിക്കാത്ത അതിഥിയായി എത്തി നടത്തിയ പ്രസംഗമാണ് മരണത്തിലേക്ക് നയിച്ചതെന്നാണ് കുടുംബം ഉറപ്പിച്ച് പറയുന്നത്. 2024 ഒക്ടോബര്‍ 14 ന് വൈകുന്നേരം നടന്ന ചടങ്ങിലാണ് സംഭവം. ദിവ്യയുടെ അധിക്ഷേപ പ്രസംഗമാണ് അദ്ദേഹത്തിൻ്റെ ജീവനെടുത്തത് എന്ന് കുടുംബം പറയുന്നു. അദ്ദേഹത്തെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. പി പി ദിവ്യക്കെതിരെ പാർട്ടിക്ക് നടപടി എടുക്കേണ്ടതായി വന്നു.

കഴിഞ്ഞവർഷം ഈ ദിനം ഓർക്കാൻ ആഗ്രഹിക്കുന്നില്ലെന്ന് നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷ പ്രതികരിച്ചു. നവീൻ ബാബുവിന്റെ മരണത്തിന് ശേഷം ധാരാളം ആളുകൾ കൂടെ നിന്നു. ക്രിസ്തീയ സഭകൾ ഒപ്പമുണ്ടായിരുന്നു. എല്ലാവരുടെയും പിന്തുണയോടെ മുന്നോട്ട് പോവുകയാണ്. സഹായിച്ച എല്ലാവരോടും നന്ദി പറയുന്നുവെന്നും മഞ്ജുഷ പറഞ്ഞു. പ്രത്യേക അന്വേഷണ സംഘത്തിന്റെ അന്വേഷണത്തിൽ തൃപ്തി ഉണ്ടായിരുന്നില്ലെന്ന് നവീൻ ബാബുവിന്റെ സഹോദരൻ പ്രവീൺ ബാബു പ്രതികരിച്ചു. തങ്ങൾ ആവശ്യപ്പെട്ട കാര്യങ്ങൾ മറച്ചു വെച്ചാണ് കുറ്റപത്രം സമർപ്പിച്ചത്. തങ്ങളുടെ ആവശ്യങ്ങൾ എണ്ണിപ്പറഞ്ഞാണ് കോടതിയെ നിലവിൽ സമീപിച്ചിട്ടുള്ളത്. പി പി ദിവ്യയുടെ യഥാർത്ഥ ഫോൺ നമ്പറിലെ വിശദാംശങ്ങൾ അന്വേഷണസംഘം ശേഖരിച്ചില്ല. നവീൻ ബാബു കളക്ടറെ വിളിച്ച ഫോൺ കോളിന്റെ വിശദാംശവും ശേഖരിച്ചിട്ടില്ല.

നീതി ഇപ്പോഴും വളരെ അകലെയാണെന്നാണ് തോന്നിയിട്ടുള്ളത്. നീതി കിട്ടും വരെ നിയമ പോരാട്ടം തുടരുമെന്നും പ്രവീൺ പറഞ്ഞു. കൂടെ നിന്നവർക്ക് മാത്രം നന്ദിയെന്നും കൂടെ നിൽക്കാത്തവരോട് ഒന്നും പറയാനില്ലെന്നുമായിരുന്നു നവീൻ ബാബുവിന്റെ മകൾ നിരഞ്ജനയുടെ പ്രതികരണം. കുടുംബത്തെ തമ്മിൽ തെറ്റിക്കാൻ ചില ശ്രമം നടന്നുവെന്നും മകൾ വ്യക്തമാക്കി.

Leave a Reply

Your email address will not be published.

Previous Story

കെനിയൻ മുൻ പ്രധാനമന്ത്രി റെയില ഒടുങ്കെ കേരളത്തിൽ അന്തരിച്ചു

Next Story

നന്തി കിഴൂർ റോഡ് അടക്കരുത്; മൂടാടി ജനകീയ കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള സമര പന്തൽ ഉദ്ഘാടനം ചെയ്തു

Latest from Main News

കുന്നമംഗലത്ത് കാറും പിക്കപ്പ് ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മൂന്ന് പേർ മരിച്ചു

കോഴിക്കോട്: കുന്നമംഗലത്ത് കാറും പിക്കപ്പ് ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മൂന്ന് പേർ മരിച്ചു. രണ്ട് കാർ യാത്രക്കാരും പിക്കപ്പ് ലോറി ഡ്രൈവറുമാണ് മരിച്ചത്.

ഇ എം എം ആർ സി ക്ക് അന്താരാഷ്ട്ര ഡോക്യുമെന്ററി പുരസ്‌ക്കാരം

ബംഗ്ലാദേശിലെ ആറാമത് ബോഗറെ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ ( ( Bogura International Film Festival) മികച്ച അന്താരാഷ്ട്ര ഡോക്യൂമെന്ററിക്കും ഡോക്യൂമെന്ററി

ശബരിമല സ്വര്‍ണക്കൊള്ള സ്വതന്ത്ര ഏജന്‍സി അന്വേഷിക്കണം ; കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള സ്വതന്ത്ര ഏജന്‍സി അന്വേഷിക്കണം എന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ. കേരള സന്ദര്‍ശനത്തിനിടെ പുതിയതായി തെരഞ്ഞെടുക്കപ്പെട്ട ബിജെപി

മകരവിളക്ക്: ശബരിമലയിൽ തിരക്ക് നിയന്ത്രിക്കാൻ ഹൈക്കോടതിയുടെ കർശന നിർദേശം

കൊച്ചി: മകരവിളക്കിനു മുന്നോടിയായി ശബരിമലയിലും തീർഥാടനപാതയിലും തിരക്ക് നിയന്ത്രിക്കുന്നതിനും സുരക്ഷ ഉറപ്പാക്കുന്നതിനും ഹൈക്കോടതി ദേവസ്വം ബെഞ്ചിന്റെ കർശനനിർദേശം. മകരവിളക്ക് ദിവസമായ 14-ന്

രാമനാട്ടുകരമുതൽ വെങ്ങളംവരെയുള്ള ബൈപ്പാസിൽ ടോൾപിരിവിനുള്ള വിജ്ഞാപനമിറങ്ങി. തിങ്കളാഴ്ച ടോൾപിരിവ് തുടങ്ങിയേക്കും

കോഴിക്കോട്: രാമനാട്ടുകരമുതൽ വെങ്ങളംവരെയുള്ള കോഴിക്കോട് ബൈപ്പാസിൽ ടോൾപിരിവിനുള്ള വിജ്ഞാപനമിറങ്ങി. തിങ്കളാഴ്ച ടോൾപിരിവ് തുടങ്ങിയേക്കും. ആ രീതിയിലാണ് പ്ലാൻചെയ്യുന്നതെന്ന് ദേശീയപാത അതോറിറ്റി അധികൃതർ