കെനിയൻ മുൻ പ്രധാനമന്ത്രി റെയില ഒടുങ്കെ കേരളത്തിൽ അന്തരിച്ചു

കെനിയയുടെ മുൻ പ്രധാനമന്ത്രി റെയില ഒടുങ്കെ കൂത്താട്ടുകുളത്ത്‌ അന്തരിച്ചു. ശ്രീധരീയം ആശുപത്രിയിൽ മകളുടെ കണ്ണിന്റെ ചികിത്സക്ക് എത്തിയതായിരുന്നു ഇദ്ദേഹം. ഹൃദയാഘാതം ഉണ്ടായതിനെ തുടർന്നാണ് അന്ത്യം സംഭവിച്ചത്. മൃതദേഹം കൂത്താട്ടുകുളം ദേവമാത ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. 6 ദിവസം മുമ്പാണ് ഒടുങ്കെ കൂത്താട്ടുകുളത്ത്‌ എത്തിയത്. മകളും ബന്ധുക്കളും ഒപ്പമുണ്ടായിരുന്നു.

പ്രഭാത നടത്തത്തിനിടെയാണ് ഹൃദയാഘാതം സംഭവിച്ചത്. ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. പലതവണ ഇദ്ദേഹം കൂത്താട്ടുകുളം ശ്രീധരീയം നേത്രചികിത്സ ആശുപത്രിയില്‍ എത്തിയിട്ടുണ്ട്. നയതന്ത്ര തലത്തിലുള്ള നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലേക്ക് എത്തിക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചു. 

Leave a Reply

Your email address will not be published.

Previous Story

ഓൺലൈൻ ജോലിയുടെ പേരിൽ നടക്കുന്ന തട്ടിപ്പുകളെ കുറിച്ച് ജാഗ്രത വേണമെന്ന മുന്നറിയിപ്പുമായി കേരളാ പൊലീസ്

Next Story

കണ്ണൂർ എ.ഡി.എം നവീൻബാബു വിടവാങ്ങിയിട്ട് ഇന്നേക്ക് ഒരു വർഷം

Latest from Main News

തദ്ദേശ തെരഞ്ഞെടുപ്പ്; ജില്ലയിലെ പ്രസിഡന്റ് സ്ഥാനങ്ങളിലേക്കുള്ള സംവരണ വാര്‍ഡുകളൾ

കേരള പഞ്ചായത്ത് രാജ് ആക്ട് 153 (4) (ഡി) വകുപ്പ് പ്രകാരം 2025ലെ തദ്ദേശ തെരഞ്ഞെടുപ്പിലേക്ക് ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകള്‍,

മെഡിക്കൽ കോളേജിൽ വിവിധ തസ്തികകളിൽ നിയമനം

കോഴിക്കോട് മെഡിക്കൽ കോളേജിൽ വിവിധ തസ്തികകളിൽ നിയമനം നടത്തുന്നു. പ്ലംബിംഗ്, ഇലക്ട്രിക്കൽ, വെൽഡിംഗ്, ഇൻഡസ്ട്രിയൽ, കാർപെന്റിംഗ്, പെയിന്റിംഗ്, അലൂമിനിയം ഫാബ്രിക്കേഷൻ, കൺസ്ട്രക്ഷൻ

പ്രത്യേക തീവ്ര വോട്ടര്‍ പട്ടിക പുതുക്കല്‍: ഹെൽപ് ഡെസ്ക് ആരംഭിച്ചു

പ്രത്യേക തീവ്ര വോട്ടര്‍ പട്ടിക പുതുക്കല്‍ പ്രക്രിയയുടെ എല്ലാ ഘട്ടങ്ങളിലെയും കൃത്യമായ വിവരങ്ങൾ, വിശദീകരണങ്ങൾ, സഹായം എന്നിവ പൊതുജനങ്ങൾക്ക് നൽകുന്നതിനായി ജില്ലാ

മാവേലിയിലും മലബാറിലും ഗോവിന്ദച്ചാമിമാരുടെ അഴിഞ്ഞാട്ടത്തിന് കുറവൊന്നുമില്ല: വാതില്‍പ്പടിയിലെ ഉറക്കം, ശുചിമുറിയില്‍ കയറി മദ്യപാനവും, പുകവലിയും, ഒപ്പം കളവും

കൊയിലാണ്ടി: മംഗളൂരില്‍ നിന്ന് യാത്ര തുടങ്ങുന്ന മാവേലി എക്‌സ്പ്രസ്സിലും മലബാര്‍ എക്‌സ്പ്രസ്സിലും യാത്രക്കാര്‍ക്ക് ശല്യമുണ്ടാക്കുന്ന തരത്തില്‍ മദ്യപാനികളുടെയും മോഷ്ടാക്കളുടെയും ശല്യമേറുന്നു. ഇത്

സപ്ലൈകോയുടെ 50-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി പുതിയ പദ്ധതികൾ പ്രാബല്യത്തിൽ വന്നു

സപ്ലൈകോയുടെ 50-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി പുതിയ പദ്ധതികൾ പ്രാബല്യത്തിൽ വന്നു. എല്ലാ നിയോജകമണ്ഡലങ്ങളിലും സഞ്ചരിക്കുന്ന സപ്ലൈകോ സൂപ്പർമാർക്കറ്റുകൾ നവംബർ ഒന്നു മുതൽ