നന്തി കിഴൂർ റോഡ് അടക്കരുത് സമര പന്തൽ ഉദ്ഘാടനം ചെയ്തു. എൻ.എച്ച് 66 ൻ്റ ഭാഗമായി നന്തി ചെങ്ങോട്ട് കാവ് ബൈപാസ് നിർമിക്കുമ്പോൾ നന്തി – പള്ളിക്കര പൊതുമരമാത്ത് വകുപ്പ് റോഡ് അടച്ച് പൂട്ടാനുള്ള നീക്കം ആരംഭിച്ചതിനെ തുടർന്ന് മൂടാടി പഞ്ചായത്ത് എൻ.എച്ച് 66 ജനകീയ കമ്മിറ്റിയുടെ നേതൃത്വത്തിൽ സമരപന്തൽ കെട്ടി. ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സി.കെ. ശ്രീകുമാർ സമര കേന്ദ്രം ഉദ്ഘാടനം ചെയ്തു. റോഡ് അടക്കുന്നത് കാഴ്ചകാരായി നോക്കി നിൽക്കില്ലെന്നും ശക്തമായ ജനകീയ പ്രതിരോധം തീർക്കുമെന്നും പ്രസിഡൻ്റ് പറഞ്ഞു. പന്തലായനി ബ്ലോക്ക് വികസന കാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ കെ. ജീവാനന്ദൻ മാസ്റ്റർ, വാർഡ് മെമ്പർ മാരായ പാപ്പൻ മൂടാടി, റഫീഖ്പുത്തലത്ത്, ടി.കെ ഭാസ്കരൻ എന്നിവരും പാർട്ടി നേതാക്കളായ സത്യൻ എൻ.വി. എം, ചേനോത്ത് ഭാസ്കരൻ, കെ.എം കുഞ്ഞികണാരൻ, റസൽ നന്തി എന്നിവർ സംസാരിച്ചു. കമ്മിറ്റി ചെയർമാൻ രാമകൃഷ്ണൻ കിഴക്കയിൽ അധ്യക്ഷത വഹിച്ചു. കൺവീനർ വി.വി. സുരേഷ് സ്വാഗതവും വി.കെ. രവീന്ദ്രൻ നന്ദിയും പറഞ്ഞു.
Latest from Local News
കൊയിലാണ്ടി: ക്ഷേത്രത്തിലെ ഭണ്ഡാരം കുത്തിതുറന്ന് മോഷണം. നമ്പ്രത്തുകര വെളിയണ്ണൂർ തെരു ഗണപതി ക്ഷേത്രത്തിലെ ഭണ്ഡാരമാണ് മോഷ്ടിച്ചത്. മൂന്നു ഭണ്ഡാരങ്ങളാണ് കുത്തി തുറന്നത്.
ഉള്ളിയേരി ഗ്രാമ പഞ്ചായത്ത് വികസന സദസ്സ് അഡ്വ. കെ.എം. സച്ചിൻ ദേവ് ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് കൈവരിച്ച പ്രധാന നേട്ടങ്ങളും
പേരാമ്പ്ര സംഘർഷത്തില്‍ ഏഴ് യുഡിഎഫ് പ്രവർത്തകർ അറസ്റ്റിൽ. പ്രതിഷേധ പ്രകടനത്തിനിടെ പൊലീസിന് നേരെ സ്ഫോടക വസ്തു എറിഞ്ഞു എന്ന കേസിലാണ് അറസ്റ്റ്.
കൂമുള്ളി പുതുക്കോട്ട് ശാല ദുർഗ്ഗാദേവി ക്ഷേത്രത്തിൽ നവംബർ എട്ടു മുതൽ 15 വരെ ഭാഗവത സപ്താഹാചാര്യൻ സ്വാമി ഉദിത് ചൈതന്യയുടെ നേതൃത്വത്തിൽ
അത്തോളി: അസുഖ ബാധിതരായ അച്ഛനും അമ്മയ്ക്കും ആശ്രയമായി ഓട്ടോറിക്ഷയോടിച്ച് കിട്ടുന്ന തുച്ഛ വരുമാനത്തിലൂടെ കുടുംബം പുലര്‍ത്തിയിരുന്ന മകന്‍ കൂടി രോഗബാധിതനായതോടെ ജീവിത