നിരവധി പരിപാടികളിലൂടെ കൂമുള്ളി പ്രദേശത്ത് ശ്രദ്ധ നേടിയ വനിതാ വേദി കൂട്ടായ്മ, മൊടക്കല്ലൂർ മലബാർ മെഡിക്കൽ കോളേജിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച ജീവൻ രക്ഷാ പരിശീലന ക്ലാസ് ഏറെ ശ്രദ്ധേയമായി. അത്യാസന്നഘട്ടത്തിൽ പെട്ട ഒരു രോഗിയെ ആശുപത്രിയിൽ എത്തിക്കുന്നതിന് മുമ്പേ നൽകാൻ കഴിയുന്ന അടിയന്തിര പ്രഥമ ശുശ്രൂഷയെ കുറിച്ച് ആശുപത്രി ജീവനക്കാർ വളരെ ലളിതമായി പഠന ക്ലാസ് നടത്തി.
അത്തോളി ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ബിന്ദുരാജൻ ഉദ്ഘാടനം ചെയ്തു. മലബാർ മെഡിക്കൽ കോളേജ് സി. എ. ഒ ശ്രീകുമാർ മുഖ്യാതിഥിയായി. സ്മിത ഒ കെ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി. കെ. റിജേഷ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്സൺ സരിത എ. എം., വാർഡ് മെമ്പർ ബൈജു കൂമുള്ളി എന്നിവർ ആശംസ അർപ്പിച്ചുകൊണ്ട് സംസാരിച്ചു. ഷാക്കിറ കൂമുള്ളി സ്വാഗതവും ഹരിത നന്ദിയും പറഞ്ഞു. സാംസ്‌കാരിക – രാഷ്ട്രീയ പ്രവർത്തകരും, വിദ്യാർത്ഥികളും വീട്ടമ്മമാരും നാട്ടുകാരും പരിപാടിയിൽ പങ്കെടുത്തു.
Latest from Local News
വെങ്ങളം: വീചിക നഗർ കളത്തിൽ താഴെ ശാരദ (86) അന്തരിച്ചു ഭർത്താവ്: പരേതനായ കുഞ്ഞിരാമൻ മക്കൾ: രാമകൃഷ്ണൻ, ബാലകൃഷ്ണൻ ,ശ്രീജിത്ത്, ഷിജു,
മേപ്പയ്യൂർ : പുരോഗമന കലാസാഹിത്യസംഘം മേപ്പയ്യൂർ ഏർപ്പെടുത്തിയ പത്താമത് കെ.പി. കായലാട് സാഹിത്യ പുരസ്കാരം ആര്യാ ഗോപിക്ക് ലഭിച്ചു. കണ്ണാടിയിലെ ദൈവം
കൊയിലാണ്ടി. റോഡിന്റെ വർക് ഇഴഞ് നീങ്ങുന്നതിൽ പ്രതിഷേധിച് കൊണ്ട് വ്യാപാരികൾ. കച്ചവടക്കാർ നേരിടുന്ന പ്രതിസന്ധികൾ പരിഹരിക്കണം എന്നും പൊടി ശല്യ o
കൊയിലാണ്ടിക്കുംചെങ്ങോട്ടുകാവിനുമിടയിൽ റീ ടാറിംഗ് നടത്തിയ ഭാഗത്തെ തകർന്ന ഭാഗം പൊളിച്ചു നീക്കി. ചൊവ്വാഴ്ച വൈകിട്ട് ആണ് ജെ സി ബി
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജനുവരി 07 ബുധനാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1.ശിശുരോഗ വിഭാഗം ഡോ : ദൃശ്യ.







