പയ്യോളി ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വി പി സുധാകരനെ അനുസ്മരിച്ചു

പയ്യോളി ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി ജനറൽ സെക്രട്ടറിയും പയ്യോളി ഗ്രാമപഞ്ചായത് വൈസ്പ്രസിഡന്റും ആയിരുന്ന വി പി സുധാകരന്റെ 5ാം ചരമവാർഷിക ദിനത്തിൽ പയ്യോളി ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അനുസ്മരണസമ്മേളനം നടത്തി. കെ പി സി സി മെമ്പർ സി വി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. മഠത്തിൽ നാണുമാസ്റ്റർ അനുസ്മരണപ്രഭാഷണം നടത്തി. ബ്ലോക്ക് പ്രസിഡന്റ്‌ കെ ടി വിനോദൻ അദ്യക്ഷനായിരുന്നു. പി ബാലകൃഷ്ണൻ, ഇ കെ ശീതൾ രാജ്, പുത്തുക്കാട്ട് രാമകൃഷ്ണൻ, പി എം അഷ്‌റഫ്‌, പി എൻ അനിൽകുമാർ, മുജേഷ് ശാസ്ത്രി, പി എം മോളി, കെ ടി സിന്ധു, നടുക്കുടി പ്രവീൺ എന്നിവർ സംസാരിച്ചു.

രാവിലെ അദ്ദേഹത്തിന്റെ അന്ത്യവിശ്രമ സ്ഥലമായ വീട്ടുവളപ്പിൽ പുഷ്പാർച്ചന നടത്തി. വടക്കേയിൽ ഷഫീഖ്, സബീഷ് കുന്നങ്ങോത്ത്, അൻവർ കായിരിക്കണ്ടി, എൻ എം മനോജ്‌, ഇ കെ ബിജു, കെ ടി രാജീവൻ, അശോകൻ കിഴക്കയിൽ, പി ചന്ദ്രഹാസൻ എന്നിവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published.