സാധാരണക്കാരന് എത്തിപ്പിടിക്കാനാവാത്ത ഉയരങ്ങളിലേക്ക് കത്തിക്കയറി സ്വർണം. കേരളത്തിൽ ഇന്ന് ഒറ്റയടിക്ക് ഗ്രാമിന് 300 രൂപയും പവന് 2,400 രൂപയുമാണ് കൂടിയത്. ഒറ്റദിവസം ഇത്രയും വില കൂടുന്നത് ആദ്യം. പവൻ 94,000 രൂപയെന്ന നാഴികക്കല്ലും തകർത്തു. 94,360 രൂപയാണ് ഇന്നുവില. ഗ്രാമിന് 300 രൂപ ഉയർന്ന് വില 11,795 രൂപയുമായി
രാജ്യാന്തര വിപണിയിലെ മുന്നേറ്റമാണ് കേരളത്തിലും ആഞ്ഞടിക്കുന്നത്. ഔൺസിന് 140ലേറെ ഡോളർ മുന്നേറി വില ചരിത്രത്തിലെ ഏറ്റവും ഉയരമായ 4,163.24 ഡോളറിൽ എത്തി. വില 4,100 ഡോളർ കടന്നതും ഇതാദ്യം. രാജ്യാന്തരവില ഓരോ ഡോളർ ഉയരുമ്പോഴും കേരളത്തിൽ ഗ്രാമിന് ശരാശരി 2 രൂപ കൂടാം. ഇതാണ്, സംസ്ഥാനത്ത് ഇന്ന് വില കത്തിക്കയറാൻ വഴിയൊരുക്കിയത്. ഡോളറിനെതിരെ ഇന്ത്യൻ രൂപ ഇന്നുരാവിലെ 7 പൈസ താഴ്ന്ന് 88.74ൽ എത്തിയതും തിരിച്ചടിയായി.