എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് (ഇപിഎഫ്) പദ്ധതി പ്രകാരം പണം പിന്‍വലിക്കുന്നതിനുള്ള നിയമങ്ങള്‍ ബോര്‍ഡ് ഓഫ് റിട്ടയര്‍മെന്റ് ഫണ്ട് ബോഡി ഇപിഎഫ്ഒ ലളിതമാക്കി. ഇതുവഴി അംഗങ്ങൾക്ക് അവരുടെ ഇപിഎഫ് ബാലൻസ് പൂർണമായും പിൻവലിക്കാൻ അനുവദിക്കും.കേന്ദ്ര തൊഴിൽ മന്ത്രി മൻസുഖ് മാണ്ഡവ്യയുടെ നേതൃത്വത്തിലുള്ള സെൻട്രൽ ബോർഡ് ഓഫ് ട്രസ്റ്റീസ് (സിബിടി) യോഗത്തിലാണ് തീരുമാനം.പ്രത്യേക സാഹചര്യങ്ങളിൽ കാരണം വ്യക്തമാക്കാതെ തന്നെ ഫണ്ട് പിൻവലിക്കാനും അനുമതിയായി. തുക പിൻവലിക്കാനുള്ള ചുരുങ്ങിയ സർവീസ് 12 മാസമാക്കി കുറച്ചു. നേരത്തെ, തൊഴില്‍ ഇല്ലാതാവുകയോ വിരമിക്കലോ ഉണ്ടായാൽ മാത്രമേ പൂർണമായ പിൻവലിക്കൽ അനുവദിച്ചിരുന്നുള്ളൂ.
അംഗത്തിന് ജോലിയില്ലാതെ ഒരു മാസത്തിനുശേഷം പിഎഫ് ബാലൻസിന്റെ 75 ശതമാനം പിൻവലിക്കാനും രണ്ടു മാസത്തിനുശേഷം ബാക്കി 25 ശതമാനം പിൻവലിക്കാനും അനുവാദമുണ്ടായിരുന്നു. വിരമിക്കുമ്പോൾ, ബാലൻസ് പരിധിയില്ലാതെ പണം പിൻവലിക്കാൻ അനുവദിച്ചിരുന്നു.അർഹമായ തുകയുടെ 90ശതമാനമായിരുന്നു സാധാരണ രീതിയിൽ അനുവദനീയമായ പരമാവധി പിൻവലിക്കൽ.
ഭൂമി വാങ്ങുന്നതിനോ, പുതിയ വീടിന്റെ നിർമാണത്തിനോ, ഇഎംഐ തിരിച്ചടവിനോ വേണ്ടി ഭാഗികമായി പിൻവലിക്കൽ നടത്തുകയാണെങ്കിൽ, ഇപിഎഫ് അംഗങ്ങൾക്ക് അവരുടെ ഇപിഎഫ് അക്കൗണ്ടിലുള്ള മൂലധനത്തിന്റെ 90ശതമാനം വരെ പിൻവലിക്കാൻ അനുവാദമുണ്ടായിരുന്നു. ഇതാണ് ഇപ്പോൾ 100 ശതമാനമാക്കിയത്.