വീട്ടിലൊരു സംരംഭം മൂടാടി ഗ്രാമപഞ്ചായത്തിൽ ആരംഭിച്ചു. പന്തലായനി ബ്ലോക്ക് പഞ്ചായത്ത് 25 – 26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന സംരഭക യൂണിറ്റ് പദ്ധതിയായ ലളിതം കാറ്ററിംഗ് യൂണിറ്റ് ഒമ്പതാം വാർഡിൽ ആരംഭിച്ചു. വീടുകളിലെ സംരംഭങ്ങൾക് ലൈസൻസ് അനുവദിക്കാൻ സംസ്ഥാന ഗവൺമെൻ്റ് അനുമതി നൽകിയതിൻ്റെ ഭാഗമായി മൂടാടി ഗ്രാമപഞ്ചായത്ത് നൽകിയ ലൈസ സിലാണ് സംരംഭം ആരംഭിച്ചത്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് പി.ബാബുരാജ് ഉദ്ഘാടനം നിർവ്വഹിച്ചു. ഗ്രാമപഞ്ചായത് പ്രസിഡൻ്റ് സി.കെ ശ്രീകുമാർ അധ്യക്ഷത വഹിച്ചു. വൈസ്പ്രസിഡൻ്റ് ചൈത്ര വിജയൻ, സ്ഥിരം സമിതി അധ്യക്ഷൻ കെ. ജീവാനന്ദൻ മാസ്റ്റർ, 8-ാം വാർഡ് മെമ്പർ സുനിത, വ്യവസായ ഓഫീസർ സരിത, ഓ രഘുനാഥ്, പി.രാഘവൻ എന്നിവർ സംസാരിച്ചു. വാർഡ് മെമ്പർ ലത കെ.പി. സ്വാഗതവും പ്രജിത നന്ദിയും പറഞ്ഞു.
Latest from Local News
ഒ.കെ ഫൈസൽ തിക്കോടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടാവും. എൽഡിഎഫിൽ നിന്നും ഭരണം തിരിച്ചുപിടിച്ചാണ് യുഡിഎഫ് അധികാരത്തിലേറുന്നത്. ആദ്യഘട്ടം ലീഗിന് ഭരണം നൽകുമെന്ന യുഡിഎഫിന്റെ
ക്യാമ്പസുകൾ സർഗാത്മക പ്രവർത്തനങ്ങളുടെ ഇടമായി മാറണമെന്നും സാമൂഹ്യ പ്രതിബദ്ധതയുള്ള തലമുറകളെ സൃഷ്ടിക്കാൻ ക്യാമ്പസുകൾക്ക് കഴിയണമെന്നും ജില്ലാ പഞ്ചായത്ത് മെമ്പർ മുനീർ എരവത്ത്
നടുവത്തൂർ ടൈനി ടോട്ട് ക്ലബ് ഇംഗ്ലീഷ് പ്ലേ സ്കൂൾ (Tiny Tot Club English Play School) മുറ്റത്ത് ക്രിസ്മസ്-പുതുവത്സര ആഘോഷങ്ങൾ
ഫറോക്ക് നഗരസഭയിൽ മുസ്ലിം ലീഗിലെ ചന്ദ്രികയെ ചെയർപേഴ്സനായി തെരഞ്ഞെടുത്തു.സി പി എമ്മിലെ എതിർ സ്ഥാനാർത്ഥി ദിൻഷിദാസിനെയാണ് തോൽപ്പിച്ചത്. ബി.ജെ.പി. അംഗം വോട്ടെടുപ്പിൽ
കൊടുവള്ളി നഗരസഭയിൽ മുസ്ലിം ലീഗിലെ സഫീന ഷമീറിനെ ചെയർപേഴ്സണായി തിരഞ്ഞെടുത്തു. എതിർ സ്ഥാനാർത്ഥി സിപിഎമ്മിലെ ഒ.പി.ഷീബയെയാണ് പരാജയപ്പെടുത്തിയത്. 37 ഡിവിഷനുകളുള്ള നഗരസഭയിൽ







