വടകര-വില്യാപ്പള്ളി-ചേലക്കാട് റോഡ് പ്രവൃത്തിയുടെ ആദ്യഘട്ടമായി സ്ഥലത്തിന്റെ മാര്‍ക്കിങ് നടത്തി. വടകര അഞ്ചുവിളക്ക് മുതല്‍ അക്ലോത്ത്‌നട വരെ 2.6 കിലോമീറ്റര്‍ റോഡിന്റെ ഇരുഭാഗങ്ങളിലുമാണ് മാര്‍ക്കിങ് നടത്തിയത്. സ്ഥലം നഷ്ടപ്പെടുന്ന വ്യാപാരികള്‍, വീട്ടുടമകള്‍ എന്നിവരുമായി ജനപ്രതിനിധികള്‍ സംസാരിച്ചു.
സ്ഥലം നഷ്ടപ്പെടുന്നവരുടെ മതിലുകള്‍ പുനര്‍നിര്‍മിക്കാനും വ്യാപാര സ്ഥാപനങ്ങള്‍ അറ്റകുറ്റപ്പണി നടത്താനും നേരത്തെ തീരുമാനമായിരുന്നു. വടകര മുതല്‍ വില്യാപ്പള്ളി വഴി ചേലക്കാട് വരെ റോഡ് 12 മീറ്റര്‍ വീതിയില്‍ നവീകരിക്കുന്ന പ്രവൃത്തി മറ്റുഭാഗങ്ങളില്‍ നേരത്തെ ആരംഭിച്ചിരുന്നു. 61.71 കോടി രൂപ ചെലവഴിച്ചാണ് റോഡ് നവീകരിക്കുന്നത്.
കെ.കെ രമ എം.എല്‍.എക്കൊപ്പം നഗരസഭ ചെയര്‍പേഴ്സണ്‍ കെ.പി ബിന്ദു, വൈസ് ചെയര്‍മാന്‍ പി.കെ സതീശന്‍, പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ എം ബിജു, കൗണ്‍സിലര്‍മാരായ കെ നളിനാക്ഷന്‍, എന്‍.കെ പ്രഭാകരന്‍, പി.കെ.സി അഫ്‌സല്‍, സി.കെ ശ്രീജിന, നിഷ മനീഷ്, പി.ടി സത്യഭാമ എന്നിവരും കെ.ആര്‍.എഫ്.ബി ഉദ്യോഗസ്ഥരും മാര്‍ക്കിങ്ങില്‍ പങ്കെടുത്തു.