കൊമ്പൻ ഗുരുവായൂർ ദേവസ്വം ഗോകുൽ ചെരിഞ്ഞു. ഉച്ചയോടെയാണ് ഗുരുവായൂർ ആനത്താവളത്തിൽ വെച്ച് അസ്വസ്ഥതകൾ അനുഭവപ്പെടുകയും ആന ചരിയുകയും ചെയ്തത്. കഴിഞ്ഞവർഷം കൊയിലാണ്ടിയിൽ ഉത്സവത്തിനിടെ പീതാംബരൻ എന്ന ആനയിൽ നിന്ന് ഗോകുലിന് കുത്തേൽക്കുകയും ഗുരുതരമായി പരിക്കുപറ്റുകയും ചെയ്തിരുന്നു. പരിക്ക് ആഴത്തിലുള്ളതായിരുന്നു. വളരെ നാളത്തെ ചികിത്സയും ആനയ്ക്ക് നൽകി. പിന്നീട് ക്ഷീണിതനായിരുന്നു കൊമ്പൻ. കുറച്ചുനാളായി വിശ്രമത്തിലും ആയിരുന്നു. ഉത്സവപ്പറമ്പുകളിൽ ഏറെ ആരാധകരുള്ള ആനകളിൽ ഒന്നാണ് ഗുരുവായൂർഗോകുൽ. ഗുരുവായൂർ ആനയോട്ടത്തിലും ജേതാവായിട്ടുണ്ട്.
