ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് 8ാoവാർഡിലെ തിരുവങ്ങൂർ കൂട്ടിൽ പൈക്കാട്ട് താഴെ ഫുട്പാത്ത് പഞ്ചായത്ത് പ്രസിഡണ്ട് സതി കിഴക്കയിൽ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ വിജയൻ കണ്ണഞ്ചേരി അദ്ധ്യക്ഷത വഹിച്ചു. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി 9.5 ലക്ഷം രൂപ ചിലവിലാണ് പ്രവർത്തി പൂർത്തീകരിച്ചത്. വാർഡ് വികസന സമിതി കൺവീനർ ഉണ്ണി മാസ്റ്റർ മാടഞ്ചേരി, അബ്ദുൾ ലത്തീഫ് കൂട്ടിൽ, അബ്ദുള്ളക്കോയ പരത്തോട്ടത്തിൻ എന്നിവർ പ്രസംഗിച്ചു.
