ചെങ്ങോട്ടുകാവ് പഞ്ചായത്ത് യു ഡി എഫ് കമ്മിറ്റി ചെങ്ങോട്ടുകാവിൽ വൻ ജനാവലിയുടെ സാന്നിധ്യത്തിൽ പഞ്ചായത്ത് എൽ ഡി എഫ് ഭരണസമിതിക്കെതിരെ ജനകീയ കുറ്റപത്രസമർപ്പണം നടത്തി. മുൻ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എം പി ജമീലക് കോഴിക്കോട് എം പി എം. കെ രാഘവൻ കുറ്റപത്രം സമർപ്പിച്ച് കൊണ്ട് ഉത്ഘാടനം ചെയ്തു യു ഡി എഫ് ചെയർമാൻ എ എം ഹംസയുടെ അദ്ധ്യക്ഷതയിൽ നടന്ന പ്രതിഷേധ സംഗമത്തിൽ , ഡി സി സി പ്രസിഡണ്ട് അഡ്വ: പ്രവീൺ കുമാർ , മുസ്ലീം ലീഗ് ജില്ലാ സെക്രട്ടറി റഷീദ് വെങ്ങളം , കെ. പി സി സി മെമ്പർമാരായ സി.വി ബാലകൃഷ്‌ണൻ , രാമചന്ദ്രൻ മാസ്റ്റർ ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡണ്ട് മുരളി തൊറോത്ത് , ഐ. യു എം എൽ നിയോജനമണ്ഡലം വൈസ് പ്രസിഡണ്ട് സി പി ആലി , നിയോജകമണ്ഡലം യു ഡി എഫ് കൺവീനർ മഠത്തിൽ നാണുമാസ്റ്റർ , , രാജീവ്ഗാന്ധി പഞ്ചായത്ത് രാജ് സമിതി ജില്ലാ കൺവീനർ യു.വി ബാബുരാജ് എന്നിവർ സംസാരിച്ചു.
ചേലിയറോഡിൽ നിന്ന്ആരംഭിച്ച് ചെങ്ങോട്ടുകാവ് സംഗമവേദിയിലേക്ക് പ്രകടനമായാണ് യു ഡി എഫ് പ്രവർത്തകർ എത്തിയത്
യു ഡി എഫ് കൺവീനർ പ്രമോദ് വി.പി സ്വാഗതവും , കെ. രമേശൻ നന്ദിയുംപറഞ്ഞു
Latest from Local News
വാണിമേൽ ഗ്രാമപഞ്ചായത്ത് 14ാം വാർഡിൽ പൂർത്തീകരിച്ച വിവിധ വികസന പ്രവർത്തങ്ങളുടെ ഉദ്ഘാനം നാളെ വൈകിട്ട് നാല് മണിക്ക് ബഹു ഷാഫി പറമ്പിൽ
തിരുവങ്ങൂർ കുനിയിൽ കടവ് അത്തോളി റോഡിൽ മാനദണ്ഡങ്ങൾ ലംഘിച്ച് പെട്രോൾ പമ്പ് സ്ഥാപിക്കുന്നതിനെതിരെ പ്രദേശവാസികളുടെ പ്രതിഷേധം. ദേശീയ ഹരിത ട്രൈബ്യൂണലിന്റെയും പെട്രോളിയം
കോഴിക്കോട് കുറ്റ്യാടി റോഡിൽ ഓടുന്ന ബസ്സിൽ നഷ്ടപ്പെട്ട സ്വർണ ആഭരണം തിരിച്ചു നൽകി സമൂഹത്തിന് മാതൃകയായി ബസ് ജീവനക്കാർ. പുറക്കട്ടേരിയിൽ നിന്ന്
പേരാമ്പ്ര : ചെമ്പ്ര കൊടേരിച്ചാൽ കോക്കുന്നുമ്മൽ ലീലാമ്മ (78 ) അന്തരിച്ചു. ഭർത്താവ്: കുട്ടികൃഷ്ണൻ കിടാവ്. മക്കൾ: ഷിജില ശ്രീലേഷ് മരുമക്കൾ:
കൊയിലാണ്ടി – കോമത്തുകര തോട്ടത്തിൽ ജാനകി അമ്മ (90) അന്തരിച്ചു. മക്കൾ: ബാബു, ഗീത (കൂട്ടാലിട), അനിത (താനൂർ). മരുമക്കൾ ബിന്ദു,







