സിപിഎം നേതാക്കളുടെ സന്തത സഹചാരികളായ പോലീസുകാരാണ് ഷാഫി പറമ്പിൽ എംപിക്കെതിരായ ആക്രമണത്തിന് പിന്നിലെന്ന് കുറ്റ്യാടി ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് ശ്രീജേഷ് ഊരത്ത് പറഞ്ഞു. ഷാഫി പറമ്പിൽ എംപിയെ ആക്രമിച്ച പോലീസ് നടപടിയിൽ പ്രതിഷേധിച്ച് യുഡിഎഫ് കുറ്റ്യാടി പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ പ്രതിഷേധ തെരുവ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ടൗണിൽ നിരവധി പേർ പങ്കെടുത്ത പ്രതിഷേധ റാലിയും നടത്തി. യുഡിഎഫ് ചെയർമാൻ എസ്. ജെ. സജീവ് കുമാർ അദ്ധ്യക്ഷനായി. കൺവീനർ വി.പി. മൊയ്തു, പി.കെ.സുരേഷ്, കെ.കെ. മനാഫ്, പി.പി. ആലിക്കുട്ടി, എം.കെ. അബ്ദുറഹ്മാൻ, നൗഷാദ് കോവില്ലത്ത്, കെ. മൊയ്തു, രാഹുൽ ചാലിൽ , എൻ.സി.കുമാരൻ, കണ്ടോത്ത് അമ്മദ്, മംഗലശ്ശേരി ബാലകൃഷ്ണൻ, സി.കെ. രാമചന്ദ്രൻ, ടി. അശോകൾ, ഹാഷിം നമ്പാട്ടിൽ, കിണറ്റും കണ്ടി അമ്മദ്, എ.സി അബ്ദുൾ മജീദ്, എ.ടി. ഗീത,സുമയ്യ , സറീന പുറ്റങ്കി തുടങ്ങിയവർ പങ്കെടുത്തു.
Latest from Local News
യുഡിഎഫിന് ഭരണം ലഭിച്ച ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്തിൽ കോൺഗ്രസ്സിലെ കെ.എൻ. ഭാസ്കരൻ പ്രസിഡണ്ട് ആകും.ചെങ്ങോട്ട് ഗ്രാമപഞ്ചായത്തിലെ ആറാം വാർഡിൽ നിന്നാണ് ഭാസ്കരൻ തിരഞ്ഞെടുക്കപ്പെട്ടത്.ഇതിനു
ചേമഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് യു ഡി എഫ് സ്ഥാനാർത്ഥിയായി അജയ് ബോസിനെ തീരുമാനിച്ചു. ചേമഞ്ചേരിയിൽ യുഡിഎഫിനാണ് ഇത്തവണ ഭൂരിപക്ഷം ലഭിച്ചത്.കഴിഞ്ഞ
എൽ.ഡി.എഫിന് തുടർഭരണം കിട്ടിയ അരിക്കുളം ഗ്രാമപഞ്ചായത്തിൽ സിപിഎമ്മിലെ പി പി രമണി പ്രസിഡണ്ട് ആകും.സിപിഎമ്മിലെ എസി ബാലകൃഷ്ണൻ ആയിരിക്കും വൈസ് പ്രസിഡണ്ട്.മുൻ
ഇടതുപക്ഷ മുന്നണിക്ക് തുടർഭരണം ലഭിച്ച കീഴരിയൂർ ഗ്രാമപഞ്ചായത്തിൽ സിപിഎമ്മിലെ പി.കെ ബാബു പ്രസിഡണ്ട് ആകും. സന്ധ്യ കുനിയിൽ വൈസ് പ്രസിഡൻ്റ് ആകും.സി
കിടാരത്തിൽ ശ്രീ തലച്ചില്ലോൻ ദേവി ക്ഷേത്ര മഹോത്സവത്തിന് തുടക്കം കുറിച്ചുകൊണ്ട് നിറത്തിന് പണം കൊടുക്കൽ ചടങ്ങ് ക്ഷേത്രം ഊരാളാൻ എം.ഇ ശ്രീജിത്ത്







