ദീപാവലിക്ക് ശേഷം ഒക്ടോബർ 30-31 തീയതികളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും ഗുജറാത്ത് സന്ദർശിക്കുമെന്നും ഈ വേളയിൽ എല്ലാ വർഷത്തെയും പോലെ, ഇന്ത്യയുടെ ഉരുക്കുമനുഷ്യൻ സർദാർ വല്ലഭായ് പട്ടേലിന്റെ ജന്മവാർഷികത്തിൽ സ്റ്റാച്യു ഓഫ് യൂണിറ്റിയിൽ നടക്കുന്ന രാഷ്ട്രീയ ഏകതാ ദിവസ് ചടങ്ങിൽ പ്രധാനമന്ത്രി അധ്യക്ഷത വഹിക്കുമെന്നും സ്റ്റാച്യു ഓഫ് യൂണിറ്റിക്ക് സമീപമുള്ള ‘റോയൽ കിംഗ്ഡംസ് മ്യൂസിയ’ത്തിന് അദ്ദേഹം തറക്കല്ലിടുമെന്നും റിപ്പോർട്ട്.
അഞ്ച് ഏക്കറിലധികം സ്ഥലത്ത് നിർമ്മിക്കുന്ന ഈ മ്യൂസിയത്തിന് 267 കോടി രൂപയോളം ആണ് ചിലവ് വരുന്നത്. സന്ദർശന വേളയിൽ, ഏകതാ നഗറിലെ പുതിയ ആകർഷണങ്ങളായ സ്റ്റാച്യു ഓഫ് യൂണിറ്റി (എസ്‌ഒയു) ഏരിയയിലെ പുതിയ സൈക്ലിംഗ് ട്രാക്ക്, വീർ ബാൽ ഉദ്യാൻ, ബോൺസായ് പാർക്ക് എന്നിവയും നർമ്മദ ഘട്ട് വിപുലീകരണവും അദ്ദേഹം ഉദ്ഘാടനം ചെയ്യും. 562 നാട്ടുരാജ്യങ്ങളുടെ ചരിത്രം മ്യൂസിയത്തിൽ പ്രദർശിപ്പിക്കും.
2027 ഓടെ ഇതിന്റെ നിർമ്മാണം പൂർത്തിയാകുമെന്നാണ് പ്രതീക്ഷ.







