മൂടാടി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സിഡിഎസ് വാർഡ് തല ഓക്സല്ലോ സംഗമം നടത്തി

മൂടാടി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സിഡിഎസ് മുചുകുന്ന് നോർത്ത് യു.പിസ്കൂളിൽ വച്ച് വാർഡ് തല ഓക്സല്ലോ സംഗമം നടത്തി. കോഴിക്കോട് കൂടുംബശ്രീ ജില്ലാ മിഷൻ കോഡിനേറ്റർ ശ്രീമതി പി.സി കവിത ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ സുനിത അധ്യക്ഷത വഹിച്ചു. സിഡിഎസ് ചെയർപേഴ്സൺ ശ്രീലത പി എം, ഡി പി എം അനഘ, കമ്മ്യൂണിറ്റി കൗൺസിലർ ബിജി, സി.ഡി.എസ് മെമ്പർ ബിന്ദു, തങ്ക, ബാലസഭ ആർപി വിജില വിജീഷ് എന്നിവർ ആശംസ അർപ്പിച്ച് സംസാരിച്ചു. ഓക്സിലറി ലീഡർ അർച്ചന സ്വാഗതം പറഞ്ഞു. കുടുംബശ്രീ അംഗവും ഗായികമായ രമ മുദ്രാ ഗീതം ആലപിച്ചു. ഓക്സിലറി അഗംങ്ങൾ ,കുടുംബശ്രീ അംഗവും പ്രൊഫഷണൽ ഗായികയുമായ നൂറയും മറ്റ് അഗംങ്ങളും കലാപരിപാടികൾ അവതരിപ്പിച്ചു.

Leave a Reply

Your email address will not be published.