തദ്ദേശ പൊതുതിരഞ്ഞെടുപ്പ്: സംവരണ വാര്‍ഡുകളുടെ നറുക്കെടുപ്പിന് ജില്ലയില്‍ തുടക്കമായി

തദ്ദേശ പൊതുതിരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളിലെ സംവരണവാര്‍ഡുകള്‍ നിശ്ചയിക്കുന്നതിനുള്ള നറുക്കെടുപ്പിന് ജില്ലയില്‍ തുടക്കമായി. ത്രിതലപഞ്ചായത്തുകളുടെ വാര്‍ഡ് സംവരണം നിശ്ചയിക്കുന്നതിനു ചുമതലപെട്ട ജില്ലാ കളക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിംഗ് അഴിയൂര്‍, ചോറോട്, ഏറാമല, ഒഞ്ചിയം, ചെക്യാട്, പുറമേരി, തൂണേരി, വളയം, വാണിമേല്‍, എടച്ചേരി, നാദാപുരം, കുന്നുമ്മല്‍, വേളം, കായക്കൊടി, കാവിലും പാറ, കുറ്റ്യാടി, മരുതോങ്കര, നരിപ്പറ്റ എന്നെ ഗ്രാമപഞ്ചായത്തുകളിലെ സംവരണ സീറ്റുകള്‍ നറുക്കെടുപ്പിലൂടെ തെരഞ്ഞെടുത്തു.

ഗ്രാമപഞ്ചായത്ത്, സംവരണ വിഭാഗം, വാര്‍ഡ് എന്നീ ക്രമത്തില്‍

1. അഴിയൂര്‍ ഗ്രാമപഞ്ചായത്ത്

പട്ടികജാതി സംവരണം: മുക്കാളി ടൗണ്‍

സ്ത്രീ സംവരണം:
ചുങ്കം നോര്‍ത്ത്, കരുവയല്‍, റെയില്‍വേ സ്റ്റേഷന്‍, കോട്ടാമല, അത്താണിക്കല്‍, ചിറയില്‍ പീടിക, പനാട, ആവിക്കര, കുഞ്ഞിപ്പള്ളി, അണ്ടികമ്പനി.

2. ചോറോട് ഗ്രാമപഞ്ചായത്ത്

പട്ടികജാതി സംവരണം: മീത്തലങ്ങാടി

സ്ത്രീ സംവരണം: വളളിക്കാട് പടിഞ്ഞാറ്, വളളിക്കാട്, വൈക്കിലശ്ശേരി, പുത്തന്‍ തെരു, വൈക്കിലശ്ശേരി തെരു, ബാലവാടി, ചേന്ദമംഗലം വടക്ക്, ചേന്ദമംഗലം, എരപുരം, ചോറോട്, മുട്ടുങ്ങല്‍, മുട്ടുങ്ങല്‍ ബീച്ച്.

3. ഏറാമല ഗ്രാമപഞ്ചായത്ത്

പട്ടികജാതി സംവരണം: ആദിയൂര്‍ ഈസ്റ്റ്

സ്ത്രീ സംവരണം: കുന്നുമ്മക്കര, ആദിയൂര്‍, മുയിപ്ര ഈസ്റ്റ്, കണ്ടീക്കര, കാര്‍ത്തികപ്പള്ളി, ഓര്‍ക്കാട്ടേരി ടൗണ്‍, ഓര്‍ക്കാട്ടേരി സെന്‍ട്രല്‍, ചാറ്റുകുളം, തോട്ടുങ്ങല്‍, നെല്ലാച്ചേരി, കുന്നുമ്മക്കര ടൗണ്‍.

4. ഒഞ്ചിയം ഗ്രാമപഞ്ചായത്ത്
പട്ടികജാതി സംവരണം: വലിയമാടാക്കര

സ്ത്രീ സംവരണം: കെപിആര്‍ നഗര്‍, ഒഞ്ചിയം, വെള്ളികുളങ്ങര വെസ്റ്റ്, വെള്ളികുളങ്ങര, വല്ലത്ത്കുന്ന്, നാദാപുരം റോഡ്, ഹെല്‍ത്ത് സെന്റര്‍, മടപ്പള്ളി കോളേജ്, കണ്ണൂക്കര, കേളുബസാര്‍.

5. ചെക്യാട് ഗ്രാമപഞ്ചായത്ത്

പട്ടികജാതി സംവരണം: കായലോട്ട് താഴെ

സ്ത്രീ സംവരണം: പടിഞ്ഞാറെ താനക്കോട്ടൂര്‍, താനക്കോട്ടൂര്‍, കിഴക്കേ കുറുവന്തേരി, കുറുവന്തേരി, ജാതിയേരി, ഈസ്റ്റ് പുളിയാവ്, പുളിയാവ്, സൗത്ത് പാറക്കടവ്, ഉമ്മത്തൂര്‍.

6. പുറമേരി ഗ്രാമപഞ്ചായത്ത്

പട്ടികജാതി സംവരണം: വട്ടപ്പൊയില്‍

സ്ത്രീ സംവരണം: വാട്ടര്‍ സൈറ്റ്, വിലാതപുരം, എളയിടം, നടേമ്മല്‍, നടക്കുമീത്തല്‍, പെരുമുണ്ടച്ചേരി, കല്ലുംപുറം, ആറാംവെള്ളി, മുതുവടത്തൂര്‍, നിടിയപാറ.

7. തൂണേരി ഗ്രാമപഞ്ചായത്ത്

പട്ടികജാതി സംവരണം: ചാലപ്രം നോര്‍ത്ത്

സ്ത്രീ സംവരണം: താഴെ മുടവന്തേരി, മുടവന്തേരി പെരിയാണ്ടി, കളത്തറ, ബാലവാടി, ആവോലം, ചെറുവെള്ളൂര്‍, മലബാര്‍ കോടഞ്ചേരി, കോടഞ്ചേരി, കണ്ണങ്കൈ.

8. വളയം ഗ്രാമപഞ്ചായത്ത്

പട്ടികവര്‍ഗ സംവരണം: വണ്ണാര്‍കണ്ടി

സ്ത്രീ സംവരണം: വരയാല്‍, പുഞ്ച, ചുഴലി, നീലാണ്ട്, മഞ്ചാന്തറ, കുറ്റിക്കാട്, മണിയാല, ചെക്കോറ്റ.

9. വാണിമേല്‍ ഗ്രാമപഞ്ചായത്ത്

പട്ടികവര്‍ഗ്ഗ സംവരണം: വെള്ളിയോട്.

സ്ത്രീ സംവരണം: വയല്‍പീടിക, ഭൂമിവാതുക്കല്‍, പുതുക്കുടി, കരുകുളം, പുഴമൂല, കൂളിക്കുന്ന്, കൊടിയൂറ, കൊപ്രക്കളം, കുളപ്പറമ്പ്.

10. എടച്ചേരി ഗ്രാമപഞ്ചായത്ത്

പട്ടികജാതി സംവരണം: തലായി നോര്‍ത്ത്

സ്ത്രീ സംവരണം: കായപ്പനിച്ചി, ഇരിങ്ങണ്ണൂര്‍ വെസ്റ്റ്, ഇരിങ്ങണ്ണൂര്‍ ഹൈസ്‌കൂള്‍, ചുണ്ടയില്‍, ആലിശ്ശേരി, നരിക്കുന്ന്, കാക്കന്നൂര്‍, പുതിയങ്ങാടി, തുരുത്തി.

11. നാദാപുരം ഗ്രാമപഞ്ചായത്ത്

പട്ടികജാതി സംവരണം: കുമ്മങ്കോട് ഈസ്റ്റ്

സ്ത്രീ സംവരണം: ഇയ്യങ്കോട് ഈസ്റ്റ്, വിഷ്ണുമംഗലം വെസ്റ്റ്, കുറ്റിപ്രം, ചേലക്കാട് നോര്‍ത്ത്, ചേലക്കാട് സൗത്ത്, നരിക്കാട്ടേരി, വരിക്കോളി, കല്ലാച്ചി, കല്ലാച്ചി ടൗണ്‍, നാദാപുരം, കക്കംവെള്ളി, നാദാപുരം ടൗണ്‍.

12. കുന്നുമ്മല്‍ ഗ്രാമപഞ്ചായത്ത്

പട്ടികജാതി സംവരണം: കുണ്ടുകടവ്

സ്ത്രീ സംവരണം: പാതിരിപ്പറ്റ വെസ്റ്റ്, കണ്ണന്‍കുന്ന്, പിലാച്ചേരി, കലാനഗര്‍, മൊകേരി, മധുകുന്ന്, കക്കട്ടില്‍ സൗത്ത്, കക്കട്ടില്‍ നോര്‍ത്ത്.

13. വേളം ഗ്രാമപഞ്ചായത്ത്

പട്ടികജാതി സംവരണം: പള്ളിയത്ത്

സ്ത്രീസംവരണം: കാക്കുനി, വലകെട്ട്, ശാന്തിനഗര്‍, കുറിച്ചകം, ചെമ്പോട്, പൂളക്കൂല്‍, പുത്തലത്ത്, കോയ്യൂറ, പാലോടിക്കുന്ന്.

14. കായക്കൊടി ഗ്രാമപഞ്ചായത്ത്

പട്ടികജാതി സംവരണം: കണയംകോട്

സ്ത്രീ സംവരണം: ദേവര്‍കോവില്‍, തളീക്കര, പൂളക്കണ്ടി, കൂട്ടുര്‍, തളീക്കര വെസ്റ്റ്, കുളങ്ങരതാഴ, ചങ്ങരംകുളം, കോവുക്കുന്ന്, കാരേക്കുന്ന്.

15. കാവിലും പാറ ഗ്രാമപഞ്ചായത്ത്

പട്ടികജാതി സംവരണം: പൂതംപാറ

സ്ത്രീ സംവരണം: കരിങ്ങാട്, കാരിമുണ്ട, വട്ടിപ്പന, പുതുക്കാട്, ആശ്വസി, കലങ്ങോട്, മൊയിലോത്തറ, പൈക്കളങ്ങാടി, തൊട്ടില്‍പ്പാലം.

16. കുറ്റ്യാടി ഗ്രാമപഞ്ചായത്ത്

പട്ടികജാതി സംവരണം: താഴെ വടയം

സ്ത്രീ സംവരണം: നരിക്കൂട്ടും ചാല്‍, കൂരാറ, കുറ്റ്യാടി, വളയന്നൂര്‍, ഊരത്ത് ഈസ്റ്റ്, ഊരത്ത്, പാലോങ്കര, നിട്ടൂര്‍.

17. മരുതോങ്കര ഗ്രാമപഞ്ചായത്ത്

പട്ടികജാതി സംവരണം: മരുതോങ്കര

സ്ത്രീ സംവരണം: പൈക്കാട്ട്, തൂവ്വാട്ടപ്പൊയില്‍, പശുക്കടവ്, സെന്റര്‍ മുക്ക്, മുള്ളന്‍ കുന്ന്, മരുതോങ്കര സൗത്ത്, മണ്ണൂര്‍, അടുക്കത്ത്.

18. നരിപ്പറ്റ ഗ്രാമപഞ്ചായത്ത്

പട്ടികജാതി സംവരണം: കണ്ടോത്ത്കുനി

സ്ത്രീ സംവരണം: പയ്യേക്കണ്ടി, വാളൂക്ക്, ഉപ്പമ്മല്‍, മുള്ളമ്പത്ത്, വള്ളിത്തറ, ചമ്പിലോറ, മണ്ണ്യൂര്‍, ചെവിട്ടുപാറ, കക്കുഴി പീടിക.

കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന നറുക്കെടുപ്പില്‍ തെരഞ്ഞെടുപ്പ് വിഭാഗം ഡെപ്യൂട്ടി കലക്ടര്‍ ഗോപിക ഉദയന്‍, പഞ്ചായത്ത് സെക്രട്ടറിമാര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ചൊവ്വ രാവിലെ 10 മണി മുതല്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുന്ന നറുക്കെടുപ്പില്‍ ആയഞ്ചേരി, വില്യാപ്പള്ളി, മണിയൂര്‍, തിരുവള്ളൂര്‍, തുറയൂര്‍, കീഴരിയൂര്‍, തിക്കോടി, മേപ്പയൂര്‍, ചെറുവണ്ണൂര്‍, നൊച്ചാട്, ചങ്ങരോത്ത്, കായണ്ണ, കൂത്താളി, പേരാമ്പ്ര, ചക്കിട്ടപ്പാറ എന്നീ ഗ്രാമപഞ്ചായത്തുകളിലെ സംവരണ സീറ്റുകള്‍ നിശ്ചയിക്കും.

Leave a Reply

Your email address will not be published.

Previous Story

കാലിക്കറ്റ് സർവകലാശാലാ എം.എഡ്. പ്രവേശനം 2025 വെയ്റ്റിംഗ് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു

Latest from Main News

കോഴിക്കോട് റെയിൽവേ സ്റ്റേഷൻ: എയർ കോൺകോഴ്സിന് 48 മീറ്റർ വീതി നിലനിർത്തണം ; എം.കെ. രാഘവൻ എം.പി

കോഴിക്കോട്: കോഴിക്കോട് റെയിൽവേ സ്റ്റേഷൻ പുനർവികസന പ്രവർത്തനങ്ങളുടെ ഭാഗമായി നിർമ്മിക്കാൻ ഉദ്ദേശിച്ചിരുന്ന 48 മീറ്റർ വീതിയുള്ള എയർ കോൺകോഴ്സിന്റെ വീതി കുറക്കാനുള്ള

മണിയൂര്‍ പഞ്ചായത്തില്‍ മഞ്ചയില്‍ക്കടവ് വിനോദസഞ്ചാര കേന്ദ്രം മന്ത്രി പി എ മുഹമ്മദ് റിയാസ് ഒക്ടോബര്‍ 19-ന് നാടിന് സമര്‍പ്പിക്കും

പ്രകൃതി മനോഹാരമായ മണിയൂര്‍ പഞ്ചായത്തില്‍ വിനോദസഞ്ചാര കേന്ദ്രം യാഥാര്‍ത്ഥ്യമാകുന്നു. പതിയാരക്കരയില്‍ വെള്ളത്താല്‍ ചുറ്റപ്പെട്ട മനോഹരമായ മഞ്ചയില്‍ക്കടവിലാണ് മത്സ്യസഞ്ചാരി പദ്ധതിയുടെ ഭാഗമായി വിനോദസഞ്ചാര

കെവാഡിയയിൽ റോയൽ കിംഗ്ഡംസ് മ്യൂസിയത്തിന് ഒക്ടോബർ 31 ന് പ്രധാനമന്ത്രി തറക്കല്ലിടും

ദീപാവലിക്ക് ശേഷം ഒക്ടോബർ 30-31 തീയതികളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും ഗുജറാത്ത് സന്ദർശിക്കുമെന്നും ഈ വേളയിൽ എല്ലാ വർഷത്തെയും പോലെ,

കൊമ്പൻ ഗുരുവായൂർ ദേവസ്വം ഗോകുൽ ചെരിഞ്ഞു

കൊമ്പൻ ഗുരുവായൂർ ദേവസ്വം ഗോകുൽ ചെരിഞ്ഞു. ഉച്ചയോടെയാണ് ഗുരുവായൂർ ആനത്താവളത്തിൽ വെച്ച് അസ്വസ്ഥതകൾ അനുഭവപ്പെടുകയും ആന ചരിയുകയും ചെയ്തത്‌. കഴിഞ്ഞവർഷം കൊയിലാണ്ടിയിൽ

വാൽപ്പാറയിൽ കാട്ടാനയുടെ ആക്രമണത്തിൽ മൂന്ന് വയസുകാരി അടക്കം രണ്ട് മരണം

വാല്‍പ്പാറയില്‍ വീടിന് നേരെ കാട്ടാന ആക്രമണം. മൂന്ന് വയസുകാരി അടക്കം രണ്ട് പേർ മരിച്ചു. വാല്‍പ്പാറ സ്വദേശിയായ അസ്‌ല (55), ഇവരുടെ