ഇന്ന് നാല് ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യത, രണ്ട് ജില്ലകളിൽ നേരിയ മഴ

കേരളത്തിൽ ഇന്ന് നാലുജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. രാവിലെ 10 മണിവരെ രണ്ട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ട്.

          പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യതയുള്ളതിനാൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ നേരിയ മഴക്കാണ് സാധ്യത.

അടുത്ത മൂന്ന് ദിവസങ്ങളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ച ജില്ലകൾ:

14/10/2025: പത്തനംതിട്ട, കോട്ടയം, ഇടുക്കി

15/10/2025: പത്തനംതിട്ട, കോട്ടയം, ഇടുക്കി

16/10/2025: പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ

         നാളെ (14/10) വൈകീട്ട് 5.30 മുതൽ വ്യാഴാഴ്ച രാത്രി 11.30വരെ തിരുവനന്തപുരം, കൊല്ലം (ആലപ്പാട്ട്‌ മുതൽ ഇടവ വരെ) തീരങ്ങളിൽ 0.8 മുതൽ 1.1 മീറ്റർ വരെയും ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. കന്യാകുമാരി നീരോടി മുതൽ ആരോക്യപുരം വരെയുള്ള തീരങ്ങളിൽ 1.0 മുതൽ 1.1 മീറ്റർ വരെയും ഉയർന്ന തിരമാലകൾ രൂപപ്പെടും. കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി വിവിധ ജില്ലകളിൽ കള്ളക്കടൽ പ്രതിഭാസത്തിനും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു.

Leave a Reply

Your email address will not be published.

Previous Story

പെൻഷനേഴ്സ് യൂണിയൻ കുടുംബ സംഗമം വർണ്ണപ്പൊലിമയോടെ മേപ്പയ്യൂരിൽ

Next Story

ചെങ്ങോട്ടുകാവ് പഞ്ചായത്ത് യു ഡി എഫ് കമ്മിറ്റി ചെങ്ങോട്ടുകാവിൽ പ്രതിഷേധ സംഗമവും , കുറ്റപത്രസമർപ്പണവും നടത്തി

Latest from Local News

കോഴിക്കോട്ഗവ മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ 05-11-25 ബുധൻ പ്രവർത്തിക്കുന്ന ഒ.പി വിഭാഗങ്ങൾ

കോഴിക്കോട്ഗവ മെഡിക്കൽകോളേജ് ഹോസ്പിറ്റൽ 05-11-25 ബുധൻ പ്രവർത്തിക്കുന്ന ഒ.പി വിഭാഗങ്ങൾ മെഡിസിൻ വിഭാഗം സർജറിവിഭാഗം ഓർത്തോ വിഭാഗം കാർഡിയോളജിവിഭാഗം തൊറാസിക്ക് സർജറി

കൊടുവള്ളി നഗരസഭ വോട്ടർ പട്ടിക വിവാദം: തിരഞ്ഞെടുപ്പ് കമ്മീഷൻ ഇടപെടുന്നു

കൊടുവള്ളി നഗരസഭയിലെ വോട്ടർ പട്ടിക വിവാദത്തിന് പരിഹാരം കാണാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ ഇടപെടുന്നു. പത്ത് ദിവസത്തോളമായി ജോലിക്ക് ഹാജരാവാതിരുന്ന നഗരസഭ സിക്രട്ടറി

മാങ്കാവ്  കാളൂർ റോഡ്, സി എസ് ഡബ്ള്യൂ എ ഭവൻ ‘ശ്രീവിഘ്നേശ്വര’ യിൽ സരോജിനി അന്തരിച്ചു

മാങ്കാവ്  കാളൂർ റോഡ്, സി എസ് ഡബ്ള്യൂ എ ഭവൻ ‘ശ്രീവിഘ്നേശ്വര’ യിൽ സരോജിനി (66) അന്തരിച്ചു. ഭർത്താവ് :റിട്ട. കോട്ടൺ

കൊയിലാണ്ടി പാക്കനക്കണ്ടി കമലാക്ഷി അമ്മ അന്തരിച്ചു

കൊയിലാണ്ടി പാക്കനക്കണ്ടി കമലാക്ഷി അമ്മ (70) അന്തരിച്ചു. ഹെഡ് പോസ്റ്റ് ഓഫീസ് കോഴിക്കോട് ജീവനക്കാരിയായിരുന്നു. ഭർത്താവ് പരേതനായ ശ്രീധരൻ കിടാവ് പേരാമ്പ്ര

അരങ്ങാടത്ത് തോട്ടത്തിൽ നിതാ ബാലചന്ദ്രൻ അന്തരിച്ചു

അരങ്ങാടത്ത് തോട്ടത്തിൽ നിതാ ബാലചന്ദ്രൻ (46) അന്തരിച്ചു. ഗവ. പോളീടെക്നിക്ക് (കോഴിക്കോട് ) അധ്യാപികയായിരുന്നു. ഭർത്താവ് ബിനീഷ് ജില്ലാ സൈനിക് വെൽഫെയർ