കൊയിലാണ്ടി: ഓൾ കേരള ആർമി സർവീസ് കോർപ്സ് ജില്ലാ കൺവൻഷൻ കവി പവിത്രൻ തീക്കുനി ഉദ്ഘാടനം ചെയ്തു. ഇ.എം.സത്യൻ അധ്യക്ഷനായി. സത്യൻ മണിയൂർ, ഹോണറി ക്യാപ്റ്റൻ സന്തോഷ് കുമാർ മലയിൽ, പി.മൃദു, ഗിരീഷ് നമ്പ്യാർ എന്നിവർ സംസാരിച്ചു. കോഴിക്കോട് ജില്ലയിലെ എല്ലാ താലൂക്കുകളിലും ഇ സി എച്ച് എസ് പോളി ക്ലിനിക്കുകൾ ആരംഭിക്കണമെന്ന് യോഗം ആവശ്യപെട്ടു.
ചടങ്ങിൽ എസ് എസ് എൽ സി, പ്ലസ്ടു പരീക്ഷയിൽ ഉന്നത വിജയം നേടിയവരെയും ഐ ഐ ടി മുംബയിൽ നിന്നും എക്ണോമിക്സിൽ പി എച്ച് ഡി നേടിയ അശ്വതി എസ് നായരെയും ആദരിച്ചു.