കാലിക്കറ്റ് സർവകലാശാലയുടെ 2025 – 26 അധ്യയന വര്‍ഷത്തെ എം.എഡ് പ്രവേശനത്തിനുള്ള വെയ്റ്റിംഗ് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. റാങ്ക് നില സ്റ്റുഡന്റ് ലോഗിനിൽ ലഭ്യമാകും. പ്രവേശനത്തിനായി ഒഴിവുള്ള കോളേജുകൾ റാങ്ക് അനുസരിച്ച് വിദ്യാർഥികളെ ബന്ധപ്പെടുന്നതാണ്.
ആദ്യമായി പ്രവേശനം ലഭിക്കുന്നവർ നവംബർ മൂന്നിന് വൈകീട്ട് നാല് മണിക്കുള്ളിൽ മാൻഡേറ്ററി ഫീസടച്ച് സ്ഥിര പ്രവേശനം നേടണം. ഒന്നാം അലോട്ട്മെന്റ് ലഭിച്ച് മാൻഡേറ്ററി ഫീസടച്ചവർ വീണ്ടും അടയ്ക്കേണ്ടതില്ല. മാൻഡേറ്ററി ഫീസ് : എസ്.സി. / എസ്.ടി. / മറ്റ് സംവരണ വിഭാഗക്കാർ – 145/- രൂപ, മറ്റുള്ളവർ – 575/- രൂപ. കൂടുതൽ വിവരങ്ങൾ പ്രവേശന വിഭാഗം വെബ്‌സൈറ്റിൽ. ഫോൺ : 0494 2407017, 7016, 2660600.







