എകരൂലിൽ ഇതര സംസ്ഥാന തൊഴിലാളികൾ തമ്മിലുണ്ടായ സംഘർഷത്തെ തുടർന്ന് ജാർഖണ്ഡ് സ്വദേശി കത്തിക്കുത്തേറ്റ് മരിച്ചു. പ്രതികളെ ബാലുശ്ശേരി പോലീസ് പിടികൂടി. എകരൂലിൽ ഇതര സംസ്ഥാന തൊഴിലാളികൾ താമസിക്കുന്നിടത്തുണ്ടായ അടിപിടിയിലാണ് ജാർഖണ്ഡ് സ്വദേശി പരമേശ്വർ (25) ആണ് മരിച്ചത്. നെഞ്ചിലും പുറത്തുമേറ്റ ആഴത്തിലുള്ള മുറിവാണ് മരണകാരണം. രാത്രി വൈകി എകരൂലിലെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുമ്പോഴേക്കും മരിച്ചിരുന്നു. കൂടെ താമസിക്കുന്ന ഏഴോളം പേരെ ചോദ്യം ചെയ്യുന്നതിനായി പോലീസ് കസ്റ്റഡിയിലെടുത്തു. ബാലുശ്ശേരി ഐ പി ടി പി ദിനേശന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് കേസ് അന്വേഷിക്കുന്നത്.
.
