പേരാമ്പ്രയിൽ ഷാഫി പറമ്പിൽ എംപിയെ ആക്രമിച്ച പോലീസുകാർക്കെതിരെ നടപടിയെടുക്കണമെന്ന് വില്യാപ്പള്ളി ബ്ലോക്ക് കോൺഗ്രസ്കമ്മിറ്റി ആവശ്യപ്പെട്ടു. പോലീസ് ആക്രമിച്ചിട്ടില്ല എന്ന കോഴിക്കോട് റൂറൽ എസ് പി യുടെ പ്രസ്താവന ദൗർഭാഗ്യകരവും അപലപനീയവുമാണ്. തെളിവ് സഹിതം ചാനലുകൾ അക്രമത്തിന്റെ ദൃശ്യങ്ങൾ പുറത്തുവിട്ടപ്പോൾ തിരുത്തി പറയേണ്ടിവന്ന റൂറൽ എസ് പി ഇനിയെങ്കിലും കുറ്റക്കാർക്കെതിരെ നടപടിയെടുക്കണം. വില്യാപ്പള്ളി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ തോടന്നൂർ ടൗണിൽ പ്രതിഷേധ പ്രകടനവും പ്രതിഷേധ സംഗമവും നടത്തി. പ്രതിഷേധ സംഗമം ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് പിസി ഷീബയുടെ അധ്യക്ഷതയിൽ ഡിസിസി ജനറൽ സെക്രട്ടറി കാവിൽ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. എടവത്തു കണ്ടി കുഞ്ഞിരാമൻ, ചന്ദ്രൻ മൂഴിക്കൽ, രമേശ് നൊച്ചാട്ട്, സി വി ഹമീദ്, ആർ രാമകൃഷ്ണൻ, സബിത മണക്കുനി, പി കെ കൃഷ്ണൻ, സി പി ബിജുപ്രസാദ്, ശ്രീധരൻ മൂഴിക്കൽ തുടങ്ങിയവർ സംസാരിച്ചു. പ്രതിഷേധ പ്രകടനത്തിനു വി കെ ഇസ് ഹാഖ്, എ കെ അബ്ദുള്ള പി മൊയ്തു, അജീഷ് വെള്ളൂക്കര, പി കെ യൂസഫ്, ശാലിനി കെ വി, ശ്രീജ തറവട്ടത്ത്, രഞ്ജിനി വെള്ളാച്ചേരി ബബിത തിരുവള്ളൂർ തുടങ്ങിയവർ നേതൃത്വം നൽകി.
Latest from Local News
നടേരി ഇളയടത്ത് ജാനകി അമ്മ (95) അന്തരിച്ചു. ഭർത്താവ്: പരേതനായ ഇളയടത്ത് അപ്പു നായർ. മക്കൾ: രാധ, ശാന്ത, വേണു (സി
കോഴിക്കോട് : പ്രമുഖ പി ഡബ്ലിയു ഡി കോൺട്രാക്ടർ പുതിയപാലം അനുഗ്രഹ നാരകശ്ശേരിയിൽ എൻ. ബി. ജയകൃഷ്ണൻ (80 )അന്തരിച്ചു. കെട്ടിടം,
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജനുവരി 17 ശനിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1.യൂറോളജി വിഭാഗം ഡോ. സായി വിജയ് 5:00
കീഴരിയൂർ മണ്ണാത്ത് കരിയാത്തൻ ഭഗവതി നാഗരാജ ക്ഷേത്രത്തിലെ തിറ മഹോത്സവത്തിന് ക്ഷേത്രം മേൽശാന്തി ബിജു നമ്പൂതിരിയുടെ മുഖ്യകാർമ്മികത്വത്തിൽ കൊടിയേറി. ബാബുമലയിൽ, പദ്മനാഭൻ
അഴിച്ചു വിട്ട വളർത്തുനായ കടിച്ചു വിദ്യാർത്ഥിനിക്ക് പരിക്ക്. മുക്കം മണാശ്ശേരി മുതുകുട്ടി ഉള്ളാട്ടിൽ വിനോദ് മണാശ്ശേരിയുടെ മകൾ അഭിഷ(17) ക്കാണ് പരിക്കേറ്റത്.







