ജലഗതാഗത സ്വപ്നം യാഥാർത്ഥ്യത്തിലേക്ക് ; വടകര–മാഹി ജലപാത നി​ർ​മാ​ണം മുന്നേറുന്നു

വ​ട​ക​ര: ഉ​ൾ​നാ​ട​ൻ ജ​ല​ഗ​താ​ഗ​ത പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി നി​ർ​മാ​ണം പു​രോ​ഗ​മി​ക്കു​ന്ന വ​ട​ക​ര-​മാ​ഹി ജ​ല​പാ​ത 13.38 കി​ലോ​മീ​റ്റ​ർ വി​ക​സ​നം പൂ​ർ​ത്തി​യാ​യി. ക​നാ​ല്‍ പാ​ല​ങ്ങ​ളു​ടെ നി​ർ​മാ​ണം അ​ന്ത്യ​ഘ​ട്ട​ത്തി​ലാ​ണ്. മാ​ഹി ജ​ല​പാ​ത 17.6 1 കി​ലോ​മീ​റ്റ​ർ ദൂ​ര​ത്തി​ലാ​ണ് പൂ​ർ​ത്തീ​ക​രി​ക്കേ​ണ്ട​ത്. ക​നാ​ലി​ന് കു​റു​കെ 14 സ്റ്റീ​ൽ ഫൂ​ട്ട് ബ്രി​ഡ്ജ് നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യി​ട്ടു​ണ്ട്.
              ദേ​ശീ​യ ജ​ല​പാ​ത മാ​ന​ദ​ണ്ഡ​മ​നു​സ​രി​ച്ച് ജ​ല​പാ​ത ഉ​യ​ർ​ത്തു​ന്ന​തി​നാ​യി കോ​ട്ട​പ്പ​ള്ളി​യി​ൽ ആ​ർ​ച്ച് ബ്രി​ഡ്ജ് നി​ർ​മി​ക്കു​ന്ന പ്ര​വൃ​ത്തി ആ​രം​ഭി​ച്ചു.പ്ര​ദേ​ശ​വാ​സി​ക​ളു​ടെ ആ​വ​ശ്യ​പ്ര​കാ​രം കോ​ട്ട​പ്പ​ള്ളി പാ​ല നി​ർ​മാ​ണ​ത്തി​നോ​ട് അ​നു​ബ​ന്ധി​ച്ച് മ​ര​ണാ​ന​ന്ത​ര ച​ട​ങ്ങു​ക​ൾ നി​ർ​വ​ഹി​ക്കു​ന്ന​തി​നു​ള്ള ക​ൽ​പ്പ​ട​വു​ക​ളും നി​ർ​മി​ക്കും. ത​യ്യി​ൽ പാ​ലം, ക​ളി​യാം​വെ​ള്ളി എ​ന്നി​വി​ട​ങ്ങ​ളി​ൽ ആ​ർ​ച്ച് ബ്രി​ഡ്ജ് നി​ർ​മി​ക്കു​ന്ന പ്ര​വ​ർ​ത്തി​ക​ളു​ടെ ടെ​ൻ​ഡ​ർ ന​ട​പ​ടി പൂ​ർ​ത്തി​യാ​കി.ക​നാ​ലി​ന്റെ മൂ​ന്നാം റീ​ച്ചി​ൽ ഉ​യ​ർ​ന്ന ക​ട്ടി​ങ് ആ​വ​ശ്യ​മു​ള്ള ചേ​രി​പ്പൊ​യി​ൽ ഒ​ഴി​കെ​യു​ള്ള ഭാ​ഗ​ങ്ങ​ൾ 2026 മാ​ർ​ച്ചോ​ടെ പൂ​ർ​ത്തീ​ക​രി​ക്കാ​ൻ ക​ഴി​യു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യി കെ.​പി. കു​ഞ്ഞ​മ്മ​ദ് കു​ട്ടി എം.​എ​ൽ.​എ​യു​ടെ ചോ​ദ്യ​ത്തി​നു​ത്ത​ര​മാ​യി മു​ഖ്യ​മ​ന്ത്രി നി​യ​മ​സ​ഭ​യി​ൽ അ​റി​യി​ച്ചി​രു​ന്നു
            തി​ല്ലേ​രി താ​ഴെ ഫൂ​ട്ട് ബ്രി​ഡ്ജ്, കൗ​ണ​ന്ത​ൻ ന​ട ഫൂ​ട്ട് ബ്രി​ഡ്ജ്, ക​ണ്ണ​ൻ​കു​ട്ടി ഫൂ​ട്ട് ബ്രി​ഡ്ജ്, കോ​ട്ട​പ്പ​ള്ളി പാ​ല​ത്തി​ന് സ​മീ​പം ക​ൾ​വേ​ർ​ട്ട്, മൂ​ഴി​ക്ക​ൽ ക​ട​വ്, ചേ​രി​പ്പൊ​യി​ൽ മു​ത​ൽ ക​ല്ലേ​രി വ​രെ ബ​ണ്ട് റോ​ഡ്, ക​ല്ലി​ൽ താ​ഴെ ഫൂ​ട്ട് ബ്രി​ഡ്ജ്, ക​രു​വാ​ര​ൽ പൂ​ട്ട് ബ്രി​ഡ്ജ്, കേ​ളോ​ത്ത് ക​ണ്ടി താ​ഴെ ഫൂ​ട്ട് ബ്രി​ഡ്ജ്, കാ​യ​പ്പ​ന​ച്ചി ബോ​ട്ട് ജെ​ട്ടി, വാ​രാ​യി താ​ഴെ ബോ​ട്ട് ജെ​ട്ടി എ​ന്നി​വ​യു​ടെ നി​ർ​മാ​ണം നേ​ര​ത്തെ പൂ​ർ​ത്തി​യാ​യി​രു​ന്നു. 22.86 കോ​ടി​യു​ടെ മൂ​ഴി​ക്ക​ൽ ലോ​ക്ക് കം ​ബ്രി​ഡ്ജ് പ്ര​വൃ​ത്തി അ​വ​സാ​ന ഘ​ട്ട​ത്തി​ലാ​ണ്

Leave a Reply

Your email address will not be published.

Previous Story

കൊയിലാണ്ടി ഫിലിം ഫാക്ട്ടറി ഷോർട് ഫിലിം ഫെസ്റ്റിവൽ അവാർഡുകൾ പ്രഖ്യാപിച്ചു

Next Story

നേട്ടങ്ങളും പ്രതീക്ഷകളും പങ്കുവച്ച് ബാലുശ്ശേരി വികസന സദസ്സ്

Latest from Local News

കോഴിക്കോട് ഗവ: മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ 04-12-25 വ്യാഴം പ്രവർത്തിക്കുന്ന ഒ.പി.പ്രധാന ഡോക്ടർമാർ

കോഴിക്കോട് ഗവ: മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ 04-12-25 വ്യാഴം പ്രവർത്തിക്കുന്ന ഒ.പി.പ്രധാന ഡോക്ടർമാർ ജനറൽമെഡിസിൻ ഡോ ഷജിത്ത്സദാനന്ദൻ .സർജറിവിഭാഗം ഡോ പ്രിയരാധാകൃഷ്ണൻ

മലമ്പനി, മന്ത് സ്‌ക്രീനിങ്: റെയില്‍വേ സ്റ്റേഷനുകളില്‍ രാത്രികാല രക്തപരിശോധനാ ക്യാമ്പ് നടത്തി

മലമ്പനി, മന്ത് എന്നിവയുടെ സ്‌ക്രീനിങ്ങിനായി ജില്ലാ മെഡിക്കല്‍ ഓഫീസിന്റെയും ജില്ലാ വെക്ടര്‍ കണ്‍ട്രോള്‍ യൂണിറ്റിന്റെയും നേതൃത്വത്തില്‍ റെയില്‍വേ സ്റ്റേഷന്‍ എന്‍ട്രി പോയിന്റുകളില്‍

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഡിസംബർ 04 വ്യാഴാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഡിസംബർ 04 വ്യാഴാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1.മെഡിസിൻ വിഭാഗം ഡോ:വിപിൻ 3.00 PM TO

മേപ്പയൂരിൽ യു.ഡി.എഫ് പ്രചാരണ ബോർഡുകൾ നശിപ്പിച്ചതിൽ പ്രതിഷേധിച്ച് പ്രകടനം നടത്തി

മേപ്പയൂർ: മേപ്പയൂർ ഗ്രാമ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ മത്സരിക്കുന്ന യു ഡി എഫ് സ്ഥാനാർത്ഥികളുടെ പ്രചാരണ ബോർഡുകൾ വ്യാപകമായി നശിപ്പിക്കുന്നതിൽ പ്രതിഷേധിച്ച്