കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭ കേരളോത്സവം കായിക മത്സരങ്ങൾ കൊയിലാണ്ടി സ്പോർട്സ് കൗൺസിൽ സ്റ്റേഡിയത്തിൽ ആരംഭിച്ചു.കേരളത്തിൻറെ ഭാഗമായി നടന്ന ക്രിക്കറ്റ് മത്സരങ്ങൾ നഗരസഭ അധ്യക്ഷ സുധ കിഴക്കേപ്പാട്ട് ഉദ്ഘാടനം ചെയ്തു. ഉപാധ്യക്ഷൻ കെ.സത്യൻ അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷ വിജില പറവക്കൊടി, സി. പ്രജില കൗൺസിലർമാരായ എ.അസീസ് രമേശൻ വലിയാട്ടിൽ, വത്സരാജ് കേളോത്ത്, ടി.ചന്ദ്രിക, കോഡിനേറ്റർ പി കെ ശ്രീനി എന്നിവ സംസാരിച്ചു.
