കൊയിലാണ്ടിയിലെ ചലച്ചിത്ര സ്നേഹികളുടെ സംഘടനയായ ക്യു എഫ് എഫ് കെ യുടെ മൂന്നാമത് ഇന്റർനാഷണൽ ഷോർട് ഫിലിം ഫെസ്റ്റിവൽ അവാർഡുകൾ പ്രഖ്യാപിച്ചു. സംവിധായകൻ ജിയോ ബേബി ജൂറി ചെയർമാനായ സ്ക്രീനിംഗ് കമ്മിറ്റിയാണ് വിധി നിർണ്ണയം നടത്തിയത്.
നൂറ്റി അമ്പതിൽ പരം എൻട്രികളിൽ നിന്നും ഏഴ് വിഭാഗങ്ങളിലായിട്ടാണ് മത്സരം നടന്നത്. ക്യു എഫ് എഫ് കെ യുടെ എഫ് ബി പേജ് വഴിയാണ് ഫലപ്രഖ്യാപനം പ്രസിദ്ധീകരിച്ചത്. നവംബർ രണ്ടിന് കൊയിലാണ്ടി ടൗൺ ഹാളിൽ വെച്ച് നടക്കുന്ന ചടങ്ങിൽ അവാർഡുകൾ നൽകുമെന്ന് ക്യു എഫ് എഫ് കെ ഫെസ്റ്റിവൽ ചെയർമാൻ പ്രശാന്ത് ചില്ല, ജനറൽ കൺവീനർ ഹരി ക്ലാപ്സ്, ക്യു എഫ് എഫ് കെ ഭാരവാഹികളായ ജനു നന്തി ബസാർ, സാബു കീഴരിയൂർ എന്നിവർ അറിയിച്ചു.
Latest from Local News
കേരള ഫോക്ലോർ അക്കാദമി 2023 വർഷത്തെ അവാർഡ് ബാബു കൊളപ്പള്ളിക്ക്. മുപ്പത്തിയഞ്ച് വർഷത്തിലധികമായി നൂലലങ്കാര കലാരംഗത്ത് പ്രവർത്തിച്ചു വരുന്ന ഇദ്ദേഹം പോണ്ടിച്ചേരി
കൊയിലാണ്ടി തീരദേശ റോഡ് ഹാർബർ എൻജിനീയർ സതീശനുമായി തീരദേശ സംരക്ഷണ സമരസമിതി ചർച്ച നടത്തി. തീരദേശ റോഡിന്റെ പണി ജനുവരി 25ന്
സി. ഹബീബ് കോയ തങ്ങൾ (75) അന്തരിച്ചു. റിട്ട. അറബിക് അധ്യാപകനും (പുറക്കാട് സൗത്ത് എൽ.പി സ്കൂൾ ) തിക്കോടി ശാഖാ
ചിങ്ങപുരം കൊങ്ങന്നൂര്‍ ഭഗവതി ക്ഷേത്രം ആറാട്ട് മഹോത്സവത്തിന് തുടക്കമായി. ഡിസംബര്‍ 25ന് വൈകീട്ട് ഭക്തിഗാനസുധ, കാഞ്ഞിലശ്ശേരി വിനോദ് മാരാര്‍, വിഷ്ണു കാഞ്ഞിലശ്ശേരി
തീവ്ര വോട്ടര്‍ പട്ടിക പുതുക്കല്‍-എസ്‌ഐആര്‍ (സ്‌പെഷ്യല്‍ ഇന്റന്‍സീവ് റിവിഷന്‍ 2026)ന്റെ ഭാഗമായി കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചതായി ജില്ല കളക്ടര്‍ സ്‌നേഹില്‍







