സര്‍ക്കാര്‍ ജോലിയും നഷ്ടപരിഹാരവും കിട്ടിയില്ലെങ്കില്‍ നിയമപരമായി നീങ്ങുമെന്ന് സുമയ്യ

തിരുവനന്തപുരം : ജനറല്‍ ആശുപത്രിയിലെ ശാസ്ത്രക്രിയ പിഴവിനെ തുടര്‍ന്ന് നെഞ്ചില്‍ കുടുങ്ങിയ ഗൈഡ് വയര്‍ നീക്കാന്‍ കഴിയില്ലെന്ന് ഡോക്ടർമാർ അറിയിച്ചതായി പരാതിക്കാരി സുമയ്യ. സര്‍ക്കാര്‍ ജോലിയും നഷ്ടപരിഹാരവും കിട്ടിയില്ലെങ്കില്‍ നിയമപരമായി മുന്നോട്ടുപോകുമെന്ന് അവർ പറഞ്ഞു.ര​ണ്ടു​വ‌​ർ​ഷം മു​മ്പ് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ തൈ​റോ​യ്‌​ഡി​ന്റെ ശ​സ്ത്ര​ക്രി​യ ന​ട​ത്തു​ന്ന​തി​നി​ടെ​യാ​ണ് കാ​ട്ടാ​ക്ക​ട കി​ള്ളി സ്വ​ദേ​ശിനി സു​മ​യ്യ​യു​ടെ നെ​ഞ്ചി​ൽ ഗൈ​ഡ് വ​യ​ർ കു​ടു​ങ്ങി​യ​ത്.
         ക​ഫ​ക്കെ​ട്ട് വ​ന്ന​തി​നെ​ത്തു​ട​ർ​ന്ന് എ​ക്‌​സ്‌ റേ ​എ​ടു​ത്ത​പ്പോ​ഴാ​ണ് നെ​ഞ്ചി​ൽ ട്യൂ​ബ് കി​ട​ക്കു​ന്ന​താ​യി ക​ണ്ടെ​ത്തി​യ​ത്. ഇ​ക്കാ​ര്യം ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​രെ അ​റി​യി​ച്ച​പ്പോ​ൾ ശ​സ്ത്ര​ക്രി​യ ന​ട​ത്തി​യ ഡോ​ക്‌​ട​ർ ഒ​ഴി​ഞ്ഞു മാ​റു​ക​യും സംഭവം പിന്നീട് വിവാദമാവുകയും ചെയ്തിരുന്നു.ഗൈഡ്​ വയർ പു​റത്തെടുക്കാനാകുമോ എന്ന്​ പരിശോധിക്കാൻ ഇന്നലെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ  നടത്തിയ ആൻജിയോഗ്രാം പരിശോധന പരാജയപ്പെട്ടിരുന്നു.
          ആ​ന്‍ജി​യോ​ഗ്രാം പ​രി​ശോ​ധ​ന​​ ര​ണ്ടു​ത​വ​ണയാണ് പ​രാ​ജ​യ​പ്പെ​ട്ടത്. ഗൈഡ്​ വയർ ഒട്ടിച്ചേർന്ന അവസ്ഥയിലായതിനാൽ എടുക്കുന്നത്​ അപകടമാകുമെന്നും കൂ​ടു​ത​ൽ ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ൾ ഉ​ണ്ടാ​കു​മെ​ന്നുമുള്ള വി​ല​യി​രു​ത്ത​ലി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ശ്ര​മം ഡോ​ക്ട​ർ​മാ​ർ അ​വ​സാ​നി​പ്പി​ക്കുകയായിരുന്നു. ഗൈ​ഡ് വ​യ​റി​ന്റെ ര​ണ്ട​റ്റം ധ​മ​നി​യു​മാ​യി ഒ​ട്ടി​ച്ചേ​ർ​ന്ന നി​ല​യി​ലാ​ണ്. ഓ​പ​ൺ​ഹാ​ർ​ട്ട്​ ശ​സ്ത്ര​ക്രി​യ വ​ഴി മാ​ത്ര​മെ ഇ​നി ശ്ര​മം ന​ട​ത്താ​ൻ ക​ഴി​യൂ. ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ ഇ​ക്കാ​ര്യം ബ​ന്ധു​ക്ക​ളെ അ​റി​യി​ച്ചി​ട്ടു​ണ്ട്. ഇതേതുടർന്ന് നി​യ​മ ന​ട​പ​ടി​ക​ളി​ലേ​ക്ക്​ ക​ട​ക്കാ​നാ​ണ്​ കു​ടും​ബ​ത്തി​ന്‍റെ തീ​രു​മാ​നം.

        ഇക്കാര്യം വ്യക്​തമാക്കി റിപ്പോർട്ട്​ നൽകിയതായി ബന്ധുക്കൾ അറിയിച്ചു. ഇന്ന് രാവിലെയോടെ സുമയ്യ ആശുപത്രി വിട്ടു. ശാരീരിക ബുദ്ധിമുട്ടുകളോടെ കഴിയുന്ന തനിക്ക്​ ഒരു ജോലി സർക്കാർ ​നൽകണം. അതിന്​ മുഖ്യമന്ത്രിയെ കാണും​. കൂടാതെ നഷ്ടപരിഹാരം ആവശ്യപ്പെട്ട്​ കോടതിയെ സമീപിക്കും​. മുഖ്യമന്ത്രിക്കും ആരോഗ്യവകുപ്പ്​ ഡയറക്ടർക്കും നൽകിയ പരാതിയിലും ഒരു നടപടിയും ഉണ്ടായിട്ടില്ലെന്നും വീഴ്ചവരുത്തിയ ഡോക്ടർ സർവിസിൽ തുടരുകയാണെന്നും സുമയ്യ പറഞ്ഞു.

Leave a Reply

Your email address will not be published.

Previous Story

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഒക്ടോബർ 12 ഞായറാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരുടെ സേവനങ്ങളും

Next Story

മത്സ്യത്തൊഴിലാളികളുടെ സമ്പാദ്യ സമാശ്വാസ പദ്ധതി; 3000 രൂപ വീതം വിതരണം തുടങ്ങി

Latest from Local News

ഹൈസ്‌കൂള്‍ ടീച്ചര്‍ അഭിമുഖം

ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ മാത്തമാറ്റിക്സ് ഹൈസ്‌കൂള്‍ ടീച്ചര്‍ (മലയാളം മീഡിയം, എന്‍സി.എ-എസ്.ടി, കാറ്റഗറി നമ്പര്‍: 550/2024), മാത്തമാറ്റിക്‌സ് ഹൈസ്‌കൂള്‍ ടീച്ചര്‍ (മലയാളം

ഹോമിയോ ഫാര്‍മസിസ്റ്റ് നിയമനം

ജില്ലയിലെ സര്‍ക്കാര്‍ ഹോമിയോ സ്ഥാപനങ്ങളില്‍ ദിവസവേതനത്തില്‍ ഫാര്‍മസിസ്റ്റ് നിയമനത്തിനുള്ള ഇന്റര്‍വ്യൂ ജനുവരി 24ന് രാവിലെ 10ന് കോഴിക്കോട് സിവില്‍ സ്റ്റേഷന്‍ ബി

ഹിന്ദി ദേശീയസെമിനാര്‍ തുടങ്ങി

ഹിന്ദി-മലയാളം സിനിമയുടെ പുതിയ മാനങ്ങള്‍ എന്ന വിഷയത്തില്‍ ദേശീയസെമിനാറിന് കാലിക്കറ്റ് സര്‍വകലാശാലയില്‍ തുടക്കമായി. റാഞ്ചി ലയോള കോളേജ് ഓഫ് എജ്യുക്കേഷനിലെ റിട്ട.

കൊയിലാണ്ടി ചെങ്ങോട്ടുകാവിൽ താമസസ്ഥലത്ത് ബീഹാർ സ്വദേശി മരിച്ച നിലയിൽ

സുനിൽ കുമാർ റിഷിദേവ് ( 23 ) ദേശീയപാത നിർമ്മാണ പ്രവർത്തി ഏറ്റെടുത്ത വാഗാഡ് കമ്പിനിയുടെ സിവിൽ വർക്കറായി ജോലി ചെയ്യുന്ന