പേരാമ്പ്രയിൽ പൊലീസ് ലാത്തി ചാർജിൽ പരിക്കേറ്റ ഷാഫി പറമ്പിൽ എംപിക്ക് മൂക്കിന് അടിയന്തര സർജറി നടത്തി.കോഴിക്കോട് സ്വകാര്യ ആശുപത്രിയിലാണ് സർജറി നടത്തിയത്. ഡോക്ടർമാരുടെ നിർദേശപ്രകാരം ഷാഫിയുടെ 10 ദിവസത്തെ ഔദ്യോഗിക പരിപാടികൾ മാറ്റിവെച്ചതായി എംപിയുടെ ഓഫീസിൽ നിന്ന് അറിയിച്ചു. സംഘർഷത്തിനിടെ ഷാഫി പറമ്പിലിൻ്റെ മൂക്കിന് പരിക്കേറ്റതിനെ തുടർന്ന് അടിയന്തര ശസ്ത്രക്രിയ നടത്തേണ്ടി വന്നിരുന്നു.
