ഗുജറാത്ത് സന്ദർശനത്തിന്റെ ഭാഗമായി ഇന്ത്യൻ രാഷ്ട്രപതി ദ്രൗപതി മുർമു സോമനാഥ ക്ഷേത്രത്തിൽ ദർശനവും പൂജയും, ക്ഷേത്രത്തിനടുത്തുള്ള സർദാർ വല്ലഭായ് പട്ടേലിന്റെ പ്രതിമയിൽ പുഷ്പാർച്ചനയും നടത്തി.
തുടർന്ന് ഗിർ ദേശീയോദ്യാനം സന്ദർശിച്ച രാഷ്ട്രപതി സാസൻ ഗിറിലെ തദ്ദേശീയ ഗോത്രവർഗക്കാരുമായി അൽപസമയം ആശയവിനിമയം നടത്തി.
ആദിവാസി ജനതയുടെ ക്ഷേമത്തിനായി ഇന്ത്യാ ഗവൺമെന്റ് വിവിധ സംരംഭങ്ങൾ ആരംഭിച്ചിട്ടുണ്ടെന്നും 2047 ഓടെ ഇന്ത്യയെ ഒരു വികസിത രാഷ്ട്രമാക്കി മാറ്റുന്നതിന് ഇത് നിർണായകമാണെന്നും രാഷ്ട്രപതി പറഞ്ഞു.