പേരാമ്പ്ര. പിണറായി വിജയനും കുടുംബവും കേരളത്തെ തമിഴ് നാട്ടിലെ തിരുട്ടു ഗ്രാമത്തെ പോലും കവച്ചു വെക്കുന്ന കള്ളന്മാരുടെ താവളമാക്കിയെന്ന് എ ഐ സി സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ എം പി. പേരാമ്പ്രയിൽ ഷാഫി പറമ്പിൽ എം പി ക്കും നേതാക്കൾക്കും പോലീസ്, സി പി എം നരനായാട്ടിൽ ക്രൂരമർദ്ദനമേറ്റതിനെ തുടർന്ന് ജില്ലാ യൂ ഡി എഫ് കമ്മിറ്റി പേരാമ്പ്രയിൽ നടത്തിയ പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പോലീസിനെ കയറൂരി വിട്ട് ജനപ്രതിനിധികളെ അടിച്ചോതുക്കാമെന്ന പിണറായിയുടെ മോഹം വ്യാമോഹം മാത്രമാണ്. ഷാഫി പറമ്പിൽ എം പി യെ മർദിച്ച പോലീസുകാരൻ എത്ര ഉന്നതനായാലും പിണറായി വിജയനല്ല ആര് വിചാരിച്ചാലും വെറുതെ വിടില്ലെന്നും അദ്ദേഹം പറഞ്ഞു. എം പി യെയും നേതാക്കളെയും മർദിക്കാൻ നേതൃത്വം കൊടുത്ത എസ് പി യെയും ഡി വൈ എസ് പി മാരെയും പേരെടുത്ത് വിളിച്ച് കാക്കി അഴിച്ച്മാറ്റി സി പി എം ലോക്കൽ സെക്രട്ടറിമാരാവണമെന്നും അദ്ദേഹം പറഞ്ഞു.
ഷാഫിയെ വകവരുത്താൻ ശ്രമിച്ചാൽ നോക്കി നിൽക്കില്ലെന്നും അത്തരം നീക്കങ്ങളെ ചെറുത്തു തോൽപിക്കുമെന്നും സ്വർണ്ണ പാളി വിഷയം ഉൾപ്പെടെ വഴി തിരിച്ചുവിടാനാണ് കരുതിക്കൂട്ടി എം പിയെ ആക്രമിച്ചത്.തുടർന്ന് സംസാരിച്ച നേതാക്കൾ പറഞ്ഞു. ഹൈക്കോടതി ഇടപെട്ടില്ലായിരുന്നുവെങ്കിൽ ശബരിമല മുഴുവൻ പിണറായി സർക്കാർ ചെമ്പാക്കി മാറ്റുമായിരുന്നുവെന്നും ഈ വിഷയം മാറ്റാനാണ് ഷാഫിക്കെതിരെ കടന്നാക്രമണം നടത്തുന്നതെന്നും സി.പി.എമ്മിന്റെ കോട്ടകൊത്തളങ്ങളെ വെല്ലുവിളിക്കുന്നതു കൊണ്ടാണ് അവർ ഷാഫിയെ വേട്ടയാടുന്നതെന്നും.യു ഡി എഫ്നേതാക്കൾ സൂചിപ്പിച്ചു. ജില്ലാ ചെയർമാൻ കെ.ബാലനാരായണൻ അധ്യക്ഷത വഹിച്ചു. എഐസിസി ജനറൽ സെക്രട്ടറിമാരായ ദീപ ദാസ് മുൻഷി, മൻസൂർ അലി ഖാൻ, എംകെ രാഘവൻ എം പി, എം എൽ എ മാരായ അഡ്വ ടി സിദ്ധിക്ക്, നജീബ് കാന്തപുരം, അബിൻ വർക്കി, പി എം ജോർജ്, സൂപ്പി നരിക്കാ ട്ടേരി, പി എം നിയാസ്, ടി ടി ഇസ്മായിൽ, കെ സി അബു, പാറക്കൽ അബ്ദുള്ള, സംസാരിച്ചു. അഹമ്മദ് പുന്നക്കൽ സ്വാഗതവും സി പി എ അസീസ് നന്ദിയും പറഞ്ഞു.
Latest from Main News
പി.എസ്.സി കോഴിക്കോട് ഡിസംബര്‍ ആറിന് നടത്താന്‍ നിശ്ചയിച്ച വുമണ്‍ ഫയര്‍ ആന്‍ഡ് റസ്ക്യൂ ഓഫീസര്‍ ട്രെയിനി (കാറ്റഗറി നമ്പര്‍: 215/2025) തസ്തികയിലേക്കുള്ള
ഡിസംബർ മാസത്തെ ക്ഷേമ പെൻഷൻ വിതരണം ഈ മാസം 15 മുതൽ ആരംഭിക്കും. ക്രിസ്മസ്, പുതുവത്സര ആഘോഷങ്ങൾ പ്രമാണിച്ചാണ് പെൻഷൻ വിതരണം.
ഭിന്നശേഷി അവകാശ നിഷേധത്തിനെതിരെ സിഡിഎഇ (CDAE – Confederacy Of Differently Abled Employees) ഭിന്നശേഷി ദിനത്തിൽ, തിരുവനന്തപുരം സെക്രട്ടറിയേറ്റ് പടിക്കൽ
ശബരിമലയിലെത്തുന്ന ഭക്തർക്ക് ഇനിമുതൽ അന്നദാന പദ്ധതിയിൽ നേരിട്ട് പങ്കുചേരാം. ദേവസ്വം ബോർഡ് രൂപവത്കരിച്ച ശ്രീധർമ്മശാസ്താ അന്നദാന ട്രസ്റ്റിനെയാണ് ഇതിന്റെ ചുമതലകൾ ഏൽപ്പിച്ചിട്ടുള്ളത്.
ബലാത്സംഗക്കേസുമായി ബന്ധപ്പെട്ട് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ മുൻകൂർ ജാമ്യാപേക്ഷ കോടതി നാളെ വീണ്ടും പരിഗണിക്കും. നീണ്ട വാദപ്രതിവാദങ്ങൾക്ക് ശേഷം തുടർവാദത്തിനായി നാളേക്ക്







