തലശ്ശേരി ഹുസ്സൻമൊട്ടയിലുണ്ടായ വാഹനാപകടത്തിൽ ഒരാൾ മരിച്ചു. ഷാജി (60) ആണ് മരിച്ചത്. നിയന്ത്രണം വിട്ട കാർ മറിയുകയായിരുന്നു. എട്ടുപേരാണ് കാറിലുണ്ടായിരുന്നത്. കോഴിക്കോട് എയർപോർട്ടിൽ നിന്നും തലശ്ശേരി ഭാഗത്തേക്ക് വരുന്ന വാഹനമാണ് അപകടത്തിൽ പെട്ടത്. അപകടത്തിൽ കാർ പൂർണ്ണമായും തകർന്നു. ഉടൻ തന്നെ നാട്ടുകാരും ഫയർഫോഴ്സും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. ഗുരുതരാവസ്ഥയിലായിരുന്നയാളാണ് മരിച്ചത്. മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
Latest from Local News
വടകര കീഴൽ യൂണിറ്റ് വാർഷികവും, ഭാരവാഹികളുടെ തെരഞ്ഞെടുപ്പും ജ്ഞാനപ്രദായിനി വായനശാലയിൽ നടന്നു. ജില്ലാ കമ്മിറ്റി മെമ്പറും പ്രശസ്ത സാഹിത്യകാരനുമായ ഇബ്രാഹിം തിക്കോടി
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഡിസംബർ 26 വെള്ളിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1.എല്ല് രോഗവിഭാഗം ഡോ:റിജു.
കൊയിലാണ്ടി നഗരസഭയിലെ ചെയർമാൻ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പിൽ എൽ ഡി എഫിന്റെ ചെയർമാൻ സ്ഥാനാർത്ഥിയായി സി.പി.എമ്മിലെ യു. കെ ചന്ദ്രനെ തീരുമാനിച്ചു. യു.ഡി.എഫിന്റെ
നടേരി ആഴാവിൽ കരിയാത്തൻ ക്ഷേത്രത്തിന്റെ കരിങ്കല്ല് പാകി നവീ കരിച്ച തിരുമുറ്റത്തിൻ്റെ സമർപ്പണ ചടങ്ങ് വെള്ളിയാഴ്ച നടക്കും. രാവിലെ എട്ട് മണിക്ക്
യുഡിഎഫിന് ഭരണം ലഭിച്ച ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്തിൽ കോൺഗ്രസ്സിലെ കെ.എൻ. ഭാസ്കരൻ പ്രസിഡണ്ട് ആകും.ചെങ്ങോട്ട് ഗ്രാമപഞ്ചായത്തിലെ ആറാം വാർഡിൽ നിന്നാണ് ഭാസ്കരൻ തിരഞ്ഞെടുക്കപ്പെട്ടത്.ഇതിനു







