ലളിതമാണ് കാർബൺ ന്യൂട്രൽ പദ്ധതി ആശയം ചർച്ച ചെയ്ത് കേരള എൻവോയൺമെൻ്റൽ ഫെസ്റ്റ് സമാപനം ഇന്ന്; മേധാ പട്കർ എത്തും

പാരിസ്ഥിതിക പ്രശ്നങ്ങളും പരിഹാരങ്ങളും ചർച്ച ചെയ്ത് പ്രൊഫ. ശോഭീന്ദ്രൻ ഫൗണ്ടേഷൻ നേതൃത്വത്തിൽ രണ്ടാം ദിവസം പിന്നിട്ട കേരള എൻവയോൺമെൻ്റൽ ഫെസ്റ്റിൽ ഇന്ന് രാവിലെ ഹരിത ഭവനങ്ങളിൽ നിന്ന് കാർബൺ ന്യൂട്ടൺ ഭവനങ്ങളിലേക്ക് എന്ന വിഷയത്തിൽ ചർച്ച നടത്തി. കാർബൺ ന്യൂട്രൽ പദ്ധതി ലളിതമാണെന്നും സാമ്പത്തിക വെല്ലുവിളിയെ തരണം ചെയ്യാൻ പരിസ്ഥിതി സംരക്ഷണ കൂട്ടായ്മകൾ ഒന്നിച്ചാൽ പരിഹരിക്കാമെന്നും ചർച്ചയിൽ നിർദ്ദേശങ്ങൾ ഉയർന്നു.

കേരളത്തിൻ്റെ സാഹചര്യത്തിൽ ഊർജ ഉപഭോഗം , മാലിന്യ സംസ്കരണം എന്നീ രണ്ട് മേഖലകളിൽ കേന്ദ്രീകരിച്ചുള്ള ഭവന പ്രവർത്തനങ്ങൾ കാർബൺ ന്യൂട്രൺ പ്രവർത്തനം (സന്തുലിതമാക്കൽ) ലളിതമാണ്. പുതുതായി നിർമ്മിക്കുന്ന വീടുകളിലും നിലവിൽ പണിത വീടുകളിലും പദ്ധതി വിജയിപ്പിക്കാനാകുമെന്ന് സി ഡബ്ള്യൂ ആർ ഡി എം – സയൻ്റിസ്റ്റ് കെ വി ശ്രുതി അഭിപ്രായപ്പെട്ടു. സി ഡബ്ള്യൂ ആർ ഡി എം എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ മനോജ് സാമുവൽ മോഡറേറ്ററായിരുന്നു. ആർ ഡ്ബളൂ എ ദേശീയ പുരസ്ക്കാര ജേതാവ് എൻ രമേശൻ, സുകേഷ് എന്നിവർ പ്രസംഗിച്ചു. പ്രിസീഡിയം ഗുരുകുലം ബാബു നിർവ്വഹിച്ചു. പി കെ വികാസ് സ്വാഗതവും ഷജീർ ഖാൻ വല്ലാനം നന്ദിയും പറഞ്ഞു.
തുടർന്ന് ആഗോള താപന നിയന്ത്രണവും അന്താരാഷ്ട്ര ഇടപെടലുകളും വിഷയത്തിൽ ചർച്ച നടത്തി. ഐ ആർ ടി സി മുൻ ഡയറക്ടർ പ്രൊഫ കെ ശ്രീധരൻ വിഷയം അവതരിപ്പിച്ചു.ഇ അബ്ദുൾ ഹമീദ് മോഡറേറ്ററായി. പ്രിസീഡിയം മിനി ചന്ദ്രൻ, ഡോ സി ജോർജ് തോമസ്, ഉവൈസ് എന്നിവർ പ്രസംഗിച്ചു. ഗുരുകുലം ബാബു സ്വാഗതവും ടി എം സീനത്ത് നന്ദിയും പറഞ്ഞു.

തുടർന്ന് വിദ്യാർത്ഥികൾക്കായി ഗ്രീൻ പാർലിമെൻ്റ്, ജീവിത ശൈലിയും കാലാവസ്ഥയും നെറ്റ് സീറോ കാർബൺ കേരള സാധ്യമോ എന്ന വിഷയങ്ങളിലും ചർച്ച നടത്തി. വൈകീട്ട് 3.30 ന് സമാപന സമ്മേളനം മേധ പട്കർ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പി ഗവാസ് അധ്യക്ഷത വഹിക്കും. വടയക്കണ്ടി നാരായണൻ, മണലിൽ മോഹനൻ , സെഡ് എ സൽമാൻ , ആർ ജയന്ത് കുമാർ തുടങ്ങിയവർ പങ്കെടുക്കും. ചടങ്ങിൽ പ്രൊഫ.ശേഭീന്ദ്രൻ പുരസ്ക്കാരം സ്റ്റോറീസ് ട്രിബ്യൂട്ടിന് സമ്മാനിക്കും

Leave a Reply

Your email address will not be published.

Previous Story

ഇന്ത്യൻ നാഷണൽ കോൺഗ്രസ് നന്തി ടൗൺ കമ്മിറ്റി സഹാനി ഹോസ്പിറ്റൽ നന്തിയുമായി സഹകരിച്ച് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

Next Story

കൊയിലാണ്ടി നഗരസഭാ വയോജന സൗഹൃദ സംഗമം സംഘടിപ്പിച്ചു

Latest from Local News

കൊയിലാണ്ടി താലൂക്ക് ആശുപത്രി സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ ആയി ഉയർത്തണം കെ.പി.പി.എ

കൊയിലാണ്ടി താലൂക്ക് ആശുപത്രിയെ സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ ആയി ഉയർത്തണമെന്ന് കേരള പ്രൈവറ്റ് ഫാർമസിസ്റ്റ്സ് അസോസിയേഷൻ (കെപിപിഎ) കൊയിലാണ്ടി ഏരിയ സമ്മേളനം ആവശ്യപ്പെട്ടു.

സംസ്ഥാന സർക്കാരിൻ്റെ ഉജ്വല ബാല്യം പുരസ്‌കാരത്തിന് അർഹനായ ടി പി നിവേദിനെ പയ്യോളി മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി ആദരിച്ചു

സംസ്ഥാന സർക്കാരിൻ്റെ ഉജ്വല ബാല്യം പുരസ്‌കാരത്തിന് അർഹനായ ടി പി നിവേദിന് പയ്യോളി മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആദരിച്ചു. ചടങ്ങ്

അരിക്കുളം പഞ്ചായത്ത് ഭരണ സമിതിയ്ക്കെതിരെ യു.ഡി.എഫ് കമ്മറ്റി കുറ്റവിചാരണയാത്ര സംഘടിപ്പിച്ചു

അരിക്കുളം പഞ്ചായത്ത് ഭരണ സമിതിയ്ക്ക് എതിരെ യു.ഡി.എഫ് കമ്മറ്റി സംഘടിപ്പിച്ച കുറ്റവിചാരണയാത്ര തറമലങ്ങാടിയിൽ മുൻ എം.എൽ.എ. പാറക്കൽ അബ്ദുള്ള ഉദ്ഘാടനം ചെയ്തു. 

കുറുവങ്ങാട് ഐ.ടി.ഐ.യിൽ പച്ചത്തുരുത്ത് ഒരുക്കി കൊയിലാണ്ടി നഗരസഭ

പരിസ്ഥിതി പുനഃസ്ഥാപനം ലക്ഷ്യമിട്ട് ഹരിത കേരളം മിഷൻ ആരംഭിച്ച പച്ചത്തുരുത്ത് പദ്ധതിയുടെ നഗരസഭാതല ഉദ്ഘാടനം നഗരസഭ അധ്യക്ഷ സുധ കിഴക്കേപ്പാട്ട് നിർവഹിച്ചു.

കൊയിലാണ്ടി ഉപജില്ലാ കലോത്സവം തിരുവങ്ങൂർ ഹയർ സെക്കൻഡറി സ്ക്കൂൾ ഓവറോൾ ചാമ്പ്യൻമാർ

നാലു നാൾ നീണ്ടുനിന്ന കൊയിലാണ്ടി ഉപജില്ലാ കലോത്സവം സമാപിച്ചു. സമാപന സമ്മേളനം മന്ത്രി എ.കെ ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത്