കൊയിലാണ്ടി: താന്‍ ജീവിച്ച കാലഘട്ടത്തിന്റെ ചലനങ്ങളും മനുഷ്യബന്ധങ്ങളുടെ മാറ്റങ്ങളും വരച്ചു കാട്ടിയ മഹത്തായ സാഹിത്യ സൃഷ്ടിയാണ് ചെറുവലത്ത് ചാത്തുനായരുടെ മീനാക്ഷിയെന്ന നോവലെന്ന് കേരള സാഹിത്യ അക്കാദമി സെക്രട്ടറി പ്രൊഫ.സി.പി.അബൂബക്കര്‍ പറഞ്ഞു. കാരയാട് തിരുവങ്ങായൂര്‍ മാണി മാധവചാക്യാര്‍ കലാപഠന കേന്ദ്രത്തില്‍ നടന്ന മീനാക്ഷി നോവലിന്റെ 135-ാം വാര്‍ഷികാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മരുമക്കത്തായ സമ്പ്രദായത്തില്‍ നിന്ന് മക്കത്തായത്തിലേക്കുളള പരിവര്‍ത്തന കാലഘട്ടത്തിന്റെ തുടക്കത്തിലാണ് മീനാക്ഷി രചിക്കപ്പെട്ടത്.താന്‍ ജീവിക്കുന്ന സമൂഹത്തെ മുന്നോട്ട് നയിക്കാനുളള ചാലക ശക്തി ഈ നോവലില്‍ കാണാമെന്നും സി.പി അബൂബക്കര്‍ പറഞ്ഞു.
അരിക്കുളം പഞ്ചായത്ത് പ്രസിഡന്റ് എ.എം .സുഗതന്‍ അധ്യക്ഷനായി.കേരള സാഹിത്യ അക്കാദമിയും അരിക്കുളം പഞ്ചായത്തും ചേര്‍ന്ന് നടത്തിയ പരിപാടിയില്‍ കെ.വി.സജയ് മുഖ്യ പ്രഭാഷണം നടത്തി. രാവിലെ നടന്ന സെമിനാറില്‍ മാഹി ഗവ കോളേജ് അസോസിയേറ്റ് പ്രൊഫസര്‍ ഡോ.കെ.കെ ബാബുരാജ് അധ്യക്ഷനായി. കൊളോണിയല്‍ ആധുനികതയും മീനാക്ഷിയും എന്ന വിഷയത്തില്‍ ഡോ പി.പവിത്രനും നോവലും ഭാഷയും എന്ന വിഷയത്തില്‍ ഇ.പി രാജഗോപാലനും സ്ത്രീ ജീവിതവും മീനാക്ഷി നോവലും എന്ന വിഷയത്തില്‍ ജിസ ജോസും പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു.പന്തലായനി ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയര്‍മാന്‍ കെ അഭിനീഷ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ പി രജനി,കെ കെ സുബൈര്‍, എന്‍ വി നജീഷ് കുമാര്‍, ചാത്തുനായരുടെ കുടുംബാംഗം അനിത ഗോപിനാഥ്,സ്വാഗത സംഘം ജനറല്‍ സെക്രട്ടറി അനില്‍ കോളിയോട്ട്, കോഓര്‍ഡിനേറ്റര്‍ സി.എം.ഷിജു,സുനില്‍ കുമാര്‍, ശ്രീകുമാര്‍ കൂനറ്റാട്ട് എന്നിവര്‍ സംസാരിച്ചു.
Latest from Local News
യുഡിഎഫ് ചേമഞ്ചേരി ഗ്രാമ മോചന യാത്ര 2025 നവംബർ 9 ഞായറാഴ്ച കാലത്ത് 9.30 മുതൽ ആരംഭിക്കും. പടിഞ്ഞാറൻ ജാഥ കാലത്ത്
ഉള്ളിയേരി ഗ്രാമപഞ്ചായത്ത് ജനകീയ ജൈവ വൈവിധ്യ രജിസ്റ്റർ രണ്ടാം ഭാഗം ജില്ലാ പഞ്ചായത്ത് മെമ്പർ മുക്കം മുഹമ്മദ് പ്രകാശനം ചെയ്തു. സംസ്ഥാന
ബാലനീതി നിയമപ്രകാരം രൂപീകൃതമായ കോഴിക്കോട് ജില്ലയിലെ പുതിയ ചൈൽഡ് വെൽഫെയർ കമ്മിറ്റി അംഗങ്ങൾ ചുമതലയേറ്റു. ബാലനീതി (കുട്ടികളുടെ ശ്രദ്ധയും സംരക്ഷണവും) നിയമം,
കൊയിലാണ്ടി നഗരസഭ ജനകീയ ആസൂത്രണ പദ്ധതി 2025-26 ൽ ഉൾപ്പെടുത്തി വാർഡ് 26 ൽ നവീകരിച്ച പടിഞ്ഞാറിടത്ത് ഒതയോത്ത് റോഡിന്റെയും ഡ്രെയിനേജിന്റെയും
നഗരം കാർബൺ രഹിതമാക്കുക ലക്ഷ്യമിട്ട് മിനി വനം നിർക്കുന്നതിനായി മിയാവാക്കി മാതൃക സൂക്ഷ്മ വനം പദ്ധതി ഒരുങ്ങുന്നു. സംസ്ഥാന പരിസ്ഥിതി കാലാവസ്ഥ







