ഉച്ചതിരിഞ്ഞ് തിരിച്ചുകയറി സ്വര്‍ണവില ; പവന് വീണ്ടും 90,000 മുകളില്‍

സംസ്ഥാനത്ത് സ്വര്‍ണവില ഉച്ചതിരിഞ്ഞതോടെ വീണ്ടും ഉയര്‍ന്നു. ഇന്ന് രാവിലെ കുത്തനെയിടിഞ്ഞ സ്വര്‍ണവിലയാണ് വീണ്ടും തിരിച്ചുകയറിത്. 22 കാരറ്റ് (916) സ്വര്‍ണത്തിന് ഗ്രാമിന് 130 രൂപ ഉയര്‍ന്ന് 11,340 രൂപയായി. പവന് 1040 രൂപ കൂടി 90, 720 രൂപക്കാണ് ഉച്ചതിരിഞ്ഞ് വില്‍പ്പന പുരോഗമിക്കുന്നത്. 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 105 രൂപ കൂടി 9325, 14 കാരറ്റ് 7255, 9 കാരറ്റ് 5670 എന്നിങ്ങനെയാണ് വില. വെള്ളി ഗ്രാമിന് അഞ്ച് രൂപ കൂടി 167 ആയി.റെക്കോഡ് കുതിപ്പില്‍നിന്ന് ഗ്രാമിന് 170 രൂപയും പവന് 1360 രൂപയുമാണ് ഇന്ന് രാവിലെ കുറഞ്ഞത്.
        ഇതോടെ 11,210 രൂപയും പവന് 89,680 രൂപയുമായിരുന്നു വില.ഇസ്രാഈല്‍ -ഹമാസ് സമാധാന കരാറിനെ തുടര്‍ന്ന് അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവില കുത്തനെ ഇടിഞ്ഞതാണ് കേരളത്തിലും വില കുറയാന്‍ കാരണം. .ഇന്നലെ ഗ്രാമിന് 20 രൂപ വര്‍ധിച്ച് 11,380 രൂപയായിരുന്നു. പവന് 160 രൂപ വര്‍ധിച്ച് 91,040 രൂപയായിരുന്നു.
        കഴിഞ്ഞ ദിവസം രാവിലെ പവന് 90,000 രൂപ കടന്ന സ്വര്‍ണവിലയില്‍ ഉച്ചക്കു ശേഷം വീണ്ടും കുതിച്ചുചാട്ടമുണ്ടായി. ഉച്ചക്കു ശേഷം നടന്ന വ്യാപാരത്തില്‍ ഗ്രാമിന് 70 രൂപയാണ് വര്‍ധിച്ചത്. ഇതോടെ ഒരു ഗ്രാമിന്റെ വില 11,360 രൂപയായി. പവന്‍ വില 90,880 രൂപയായും ഉയര്‍ന്നിരുന്നു

Leave a Reply

Your email address will not be published.