തിരുവങ്ങൂർ ഹയർ സെക്കൻഡറി സ്ക്കൂൾ നൂറിൻ്റ നിറവിൽ;  ആഘോഷ പരിപാടികൾ ഉദ്ഘാടനം ഒക്ടോബർ 10ന്

ആയിരക്കണക്കിന് കുട്ടികൾക്ക് അറിവിൻ്റെ അക്ഷരവെളിച്ചം പകരുന്ന തിരുവങ്ങൂർ ഹയർ സെക്കൻഡറി സ്കൂൾ നൂറിന്റെ നിറവിൽ.
പാഠ്യ പാഠ്യേതര വിഷയങ്ങളിൽ മികവു പുലർത്തുന്ന സ്കൂൾ സംസ്ഥാനത്ത് തന്നെ ശ്രദ്ധിക്കപ്പെട്ട പൊതുവിദ്യാലയങ്ങളിൽ ഒന്നാണ്. ശത വാർഷികത്തിൻ്റെ ഉദ്ഘാടനം ഒക്ടോബർ 10ന് വൈകുന്നേരം 3.30 ന് ജില്ലാ കളക്ടർ സ്നേഹിൽകുമാർ സിംഗ് നിർവഹിക്കും. പ്രഭാഷകൻ കൽപ്പറ്റ നാരായണൻ മാസ്റ്റർ, പോലീസ് അസിസ്റ്റൻറ് കമ്മീഷണർ ദിനേശ് കോറോത്ത്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി ബാബുരാജ്, ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സതി കിഴക്കയിൽ, ജനപ്രതിനിധികൾ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ സംസാരിക്കും.

എലിമെൻ്ററി സ്കൂളിൽ നിന്ന് ഹയർ സെക്കൻഡറി സ്കൂളിലേക്ക് 

എലിമെൻ്ററി സ്കൂളായാണ് തിരുവങ്ങൂർ ഹയർ സെക്കൻഡറി സ്കൂളിൻ്റെ തുടക്കം. 1920 കളിൽ ബ്രിട്ടീഷ് സർക്കാർ പട്ടികജാതിക്കാർക്കായി തുടങ്ങിയ ലേബർ എലിമെൻ്ററി എൽ.പി സ്കൂളിന് 1925ൽ മാവിലേരി ഉണിചാത്തൻ നായർ സ്വന്തം സ്ഥലത്ത് (നിലവിലുള്ള സ്കൂൾ ഭൂമിയിൽ) കെട്ടിടം പണിതു കൊടുത്തതാണ് വഴിത്തിരിവായത്. അങ്ങാടിയുടെ കിഴക്ക് ഭാഗത്ത് എടച്ചേരിശങ്കരക്കുറുപ്പ് എഴുത്തുപള്ളിക്കുടമായി തുടങ്ങിയ മറ്റൊരു എയിഡഡ് സ്കൂളും ഇതേ കാലയളവിൽ പ്രവർത്തിച്ചിരുന്നു. 1930 കളിൽ ഉണിചാത്തൻ നായരുടെ മകനും സ്ഥാപക മേനേജരുമായ തെക്കെ മക്കാടത്ത് ഗോവിന്ദൻ നായർ ഇത് ഏറ്റെടുത്തു. മലബാർ ഡിസ്റ്റിക്ട് ബോർഡിൻ്റെ ഗേൾസ് എലിമെൻ്ററി സ്കൂളും തിരുവങ്ങൂരിലെ പ്രധാന വിദ്യാലയമായിരുന്നു. ഈ മൂന്ന് സ്ക്കൂളുകളും യോജിപ്പിച്ചാണ് 1939 ൽ തിരുവങ്ങൂർ മിക്സഡ് എലിമെൻ്ററി എൽ.പി.സ്ക്കൂളിന് രൂപം നൽകിയത്. 1958 വരെ എൽ.പി.സ്കൂളായും തുടർന്ന് മിക്സഡ് യു പി.സ്ക്കൂളായും ഇത് പ്രവർത്തിച്ചു. 1966 ജൂണിൽ ഡോ: കെ.ബി മേനോൻ എം.എൽ.എ.ആയ കാലയളവിൽ ഹൈസ്കൂളായും 2000 ജൂണിൽ ഹയർ സെക്കൻഡറി ആയും ഉയർത്തി. 3500 ലധികം കുട്ടികളാണ് ഇവിടെ പഠിക്കുന്നത്. സ്കൂൾ കലോത്സവങ്ങളിൽ സബ്ജില്ലാ ജില്ലാ സംസ്ഥാന തലങ്ങളിൽ മികച്ച നേട്ടം കൈവരിക്കുന്ന വിദ്യാലയം കൂടിയാണിത്.

കാൽ നൂറ്റാണ്ടായി എസ്.എസ്.എൽ.സി.പരീക്ഷയിൽ കൂടുതൽ കുട്ടികളെ പരീക്ഷയ്ക്കിരുത്തി തുടർച്ചയായി മികച്ച വിജയവും കൂടുതൽ എ പ്ലസും നേടുന്നു. എൽ.എസ്.എസ്, യുഎസ്.എസ്, എൻ എം എം.എസ്. പരീക്ഷകൾക്ക് പ്രത്യേക പരിശീലനം നൽകി കൂടുതൽ വിദ്യാർഥികൾക്ക് സ്കോളർഷിപ്പ് ലഭ്യമാക്കുന്ന വിദ്യാലയം കൂടിയാണിത്. ഹയർ സെക്കൻഡറി പരീക്ഷയിലും മിന്നുന്ന വിജയമാണ് സ്ക്കൂളിന്. മാതാപിതാ മെമ്മോറിയൽ ട്രസ്റ്റിൻ്റെ കീഴിലാണ് സ്ക്കൂൾ പ്രവർത്തിക്കുന്നത്. റിട്ട: അധ്യാപകൻ ടി.കെ.ജനാർദ്ദനനാണ് മാനേജർ. ടി.കെ. ഷെറീന പ്രിൻസിപ്പളും കെ.കെ. വിജിത പ്രധാന അധ്യാപികയുമാണ്. ശത വാർഷികത്തിന്റെ മുന്നോടിയായി16000 സ്ക്വയർ ഫീറ്റ് വിസ്തീർണ്ണമുള്ള 3 നിലകളുള്ള പുതിയ കെട്ടിടം നേരത്തെ തുറന്നിരുന്നു. നവീകരിച്ച കമ്പ്യൂട്ടർ ലാബ്, സയൻസ് ലാബ്, ‘ടോയിലറ്റ് കോംപ്ലക്സ് ‘, സ്മാർട്ട് ക്ലാസ് റൂമുകൾ എന്നിവ അടങ്ങിയ പുതിയ കെട്ടിടം പഠനാന്തരീക്ഷത്തെ മികവുറ്റതാക്കുന്നു.

പത്രസമ്മേളനത്തിൽ പ്രിൻസിപ്പാൾ ടി കെ. ഷറീന, പ്രധാനാധ്യാപിക കെ. വിജിത, പി.ടി.എ പ്രസിഡൻ്റ് കെ.കെ. ഫാറൂഖ്, മാനേജ്മെൻ്റ് പ്രതിനിധികളായ ടി.കെ. ശശിധരൻ, അഡ്വ. ടി. കെ. രാധാകൃഷ്ണൻ, സ്റ്റാഫ് സെക്രട്ടറി സി. ബൈജു, ജി.എസ്. അവിനാഷ്, കെ.പി. ബിജേഷ് എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published.

Previous Story

ചേളന്നൂർ 8/2 ശ്രീനാരായണമന്ദിരത്തിന് സമീപം ജയശ്രീ നിവാസ്, അമ്മുശ്രീധരൻ അന്തരിച്ചു

Next Story

വഡോദരയിൽ അഞ്ച് പുതിയ പാലങ്ങൾക്കായുള്ള ജനറൽ അറേഞ്ച്മെന്റ് ഡ്രോയിംഗുകൾ സംസ്ഥാന സർക്കാർ അംഗീകരിച്ചു

Latest from Local News

അഭയത്തിന് കാരുണ്യ ഹസ്തവുമായി തിരുവങ്ങൂർ ഹൈസ്കൂൾ 1981 ലെ എസ്.എസ്.എൽ.സി ബാച്ച് ‘തിരുവരങ്ങ് – 81’

അഭയം ചേമഞ്ചേരിയുടെ സാമ്പത്തിക ക്ലേശം ലഘൂകരിക്കാൻ തിരുവങ്ങൂർ ഹൈസ്കൂൾ 1981 ലെ എസ്.എസ്.എൽ.സി ബാച്ച് വക സഹായ ഹസ്തം. ഗ്രൂപ്പംഗങ്ങൾ ചേർന്ന്

അപർണ ജി.എം. കെമിസ്ട്രിയിൽ പി.എച്ച്. ഡി നേടി

വെല്ലൂർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ നിന്നും  അപർണ. ജി. എം.കെമിസ്ട്രിയിൽ പി.എച്ച്. ഡി നേടി.  ചെങ്ങോട്ടുകാവ് ഒതയോത്ത് കൃഷ്ണശ്രീയിൽ ഗംഗാധരന്റെയും മാലതിയുടെയും

ചേളന്നൂർ 8/2 ശ്രീനാരായണമന്ദിരത്തിന് സമീപം ജയശ്രീ നിവാസ്, അമ്മുശ്രീധരൻ അന്തരിച്ചു

ചേളന്നൂർ 8/2 ശ്രീനാരായണമന്ദിരത്തിന് സമീപം ജയശ്രീ നിവാസ്, അമ്മുശ്രീധരൻ (74) അന്തരിച്ചു. ഭർത്താവ് പരേതനായ ശ്രീധരൻ. മക്കൾ ശ്രീലത (ലാബ് അസിസ്റ്റൻറ്

കോട്ടയത്ത് നിർത്തിയിട്ട ലോറിയ്ക്ക് പിന്നിൽ പിക്കപ്പ് വാൻ ഇടിച്ചു കോഴിക്കോട് സ്വദേശി മരിച്ചു

കോട്ടയത്ത് നിർത്തിയിട്ട ലോറിയ്ക്ക് പിന്നിൽ പിക്കപ്പ് വാൻ ഇടിച്ചു കോഴിക്കോട് സ്വദേശി മരിച്ചു.  വാനിലുണ്ടായിരുന്ന സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായ  കോഴിക്കോട് പൂളക്കോട്