കേരളത്തിന് മൂന്നാമത്തെ വന്ദേഭാരത് എക്‌സ്‌പ്രസ് ട്രെയിൻ അനുവദിച്ചു. എറണാകുളത്ത് നിന്നും തൃശൂർ, പാലക്കാട് വഴി ബംഗളൂരുവിലേക്കാണ് പുതിയ വന്ദേഭാരത് സര്‍വീസ് നടത്തുക. കേന്ദ്ര റെയിവേ മന്ത്രി അശ്വനി വൈഷ്‌ണവ് ആണ് കേരള ബി ജെ പി നേതൃത്വത്തെ ഇക്കാര്യം അറിയിച്ചത്. നവംബർ പകുതിയോടെ സർവീസ് ആരംഭിക്കുമെന്ന് ഉറപ്പു ലഭിച്ചിട്ടുണ്ട്.
കേന്ദ്ര റെയിൽ മന്ത്രിയുമായി ബി ജെ പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ നടത്തിയ ഓൺലൈൻ യോഗത്തിലാണ് തീരുമാനം. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറാണ് ഇക്കാര്യം അറിയിച്ചത്.