ജനധിപത്യത്തിനു ഭീഷണിയായ തരത്തിലുള്ള വോട്ടു കൊള്ളക്കെതിരെ മേപ്പയൂർ ബ്ലോക്ക് -മണ്ഡലം കമ്മറ്റികളുടെ ആഭിമുഖ്യത്തിൻ സിഗ്‌നേച്ചർ ക്യാമ്പയിൻ സംഘടിപ്പിച്ചു. ബ്ലോക്ക് പ്രസിഡണ്ട് കെ. പി രാമചന്ദ്രൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗം കാവിൽ പി.മാധവൻ ഉദ്ഘാടനം ചെയ്തു. ഇന്ത്യൻ യൂണിയൻ മുസ്ളിം ലീഗ് നേതാവ് ഏ.വി അബ്ദുള ആദ്യ ഒപ്പ് രേഖപ്പെടുത്തി. ആശംസ നേർന്നു കഥാ കവിതാ സാഹിത്യകാരൻ എം.പി അനസ് മുഖ്യപ്രഭാഷണം നടത്തി. ഡിസിസി ജനറർ സിക്രട്ടറി ഇ അശോകൻ നിർവാഹക സമിതി അംഗം കെ.പി വേണുഗോപാൽ മണ്ഡലം പ്രസിഡണ്ടുമാരായ പി. കെ അനീഷ്, എം കെ സുരേന്ദ്രൻ, ഇടത്തിൽ ശിവൻ, അർഷാദ് ആയനോത്ത്, ശശി ഊട്ടേരി, പറമ്പാട്ട് സുധാകരൻ, ശ്രീനിലയം വിജയൻ, കെ.അഷറഫ്, രാധ ആർ.കെ, അനുരാഗ്പി.ആർ, ഇ.കെ ബാലഷ്ണൻ നമ്പാർ, കെ.എം ശ്യാമള, രാമചന്ദ്രൻ നീലാംബരി, സി എം ബാബു, വിജയൻ ആവള, ശശി പാറോളി എന്നിവർ സംസാരിച്ചു.
